
രാജുവിന് വേണ്ടി സംസാരിക്കും എന്ന് കരുതിയവർ അന്ന് അവനെതിരെ മു,ദ്രാ,വാക്യം വിളിച്ചപ്പോൾ മമ്മൂട്ടിയുടെ ആ കരുതൽ മറക്കാൻ കഴിയില്ല ! മല്ലിക സുകുമാരൻ !
മലയാള സിനിമ രംഗത്തെ പ്രമുഖ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മല്ലിക പലപ്പോഴും പിന്നിട്ട വഴികളിൽ പല കാര്യങ്ങളും ഒളിമറ ഇല്ലാതെ തുറന്ന് പറയാറുള്ള ആളാണ്. അതുപോലെ തന്നെ ഒരു സമയത്ത് മായാള സിനിമയിൽ നിറഞ്ഞുനിന്ന നടനായിരുന്നു സുകുമാരൻ. വില്ലനായും നായകനായും ഒരുപാട് മികച്ച കഥാപാത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച അദ്ദേഹം അകാലത്തിൽ യാത്രയാകുകയായിരുന്നു, എന്നാൽ അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്റെ ആൺ മക്കളും ഇന്ന് ഉയരങ്ങൾ കീഴടക്കി കഴിഞ്ഞു. ഇന്ന് മലയാളികൾ മലയാളികളുടെ ഇഷ്ട താര കുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്, സുകുമാരൻ ഇന്ന് ജീവിച്ചിരുന്നെകിൽ മക്കളുടെ ഉയർച്ച കണ്ട് ഒരുപാട് സന്തോഷിക്കുമായിരുന്നു. ഇതിനുമുമ്പ് മല്ലിക മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയും സുകുമാരനും തമ്മിൽ വളറെ അടുത്ത ബദ്ധമായിരുന്നു, എണ്‍പതുകളിലെ സൂപ്പര്‍ ഹിറ്റ് ചിത്രം പടയോട്ടത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രം ആദ്യം തേടിയെത്തിയത് സുകുമാരനെയാണ്. എന്നാല്‍ സുകുമാരന്റെ നിര്‍ദ്ദേശപ്രകാരമാണ് പിന്നീട് ആ വേഷം മമ്മൂട്ടിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് മല്ലിക പറയുന്നു. ആ സംഭവം ഇങ്ങനെ ആയിരുന്നു, മമ്മൂട്ടി സുകുവേട്ടനെ കുറിച്ച് വളരെ മനോഹരമായിട്ട് മാധ്യമങ്ങളിൽ വരെ എഴുതിയിട്ടുള്ള ആളാണ്. അവർ തമ്മിൽ അത്ര അടുപ്പമായിരുന്നു.
നവോദയ അപ്പച്ചനായിരുന്നു പ,ടയോട്ടത്തിന്റെ നിര്‍മ്മാണം. വൻ താര നിര അണിനിരന്ന ചിത്രത്തിൽ കമ്മാരന്‍ എന്ന കഥാപാത്രം ചെയ്യാൻ അപ്പച്ചൻ ആദ്യം സമീപിച്ചത് സുകുമാരനെ ആയിരുന്നു, അപ്പോൾ സുകുമാരന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ‘എന്റെ അപ്പച്ചാ, ഞാന്‍ ഈ കുടുമയൊക്കെ കെട്ടിയാല്‍ ബോറായിരിക്കും. എനിക്ക് ഇതൊന്നും ചേരത്തില്ല നല്ല സുന്ദരനൊരു പയ്യന്‍ വന്നിട്ടുണ്ട്. അവനെ വിളിക്ക്.’ അങ്ങനെ മമ്മൂട്ടിയുടെ പേരാണ് പറഞ്ഞ് കൊടുത്തത്. സുകുവേട്ടന്‍ മ,രി,ക്കുംവരെ മമ്മൂട്ടിയെക്കുറിച്ച് പറയുമായിരുന്നു.

അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹമുണ്ട്, പക്ഷെ അത് പ്രകടിപ്പിക്കാൻ അവന് കഴിയില്ല എന്നാണ് അന്ന് സുകു ഏട്ടൻ പറഞ്ഞിരുന്നത്, അവർ തമ്മിൽ ഒരു സഹോദര ബന്ധമായിരുന്നു. ആ ഒരു സ്നേഹമാണ് മമ്മൂട്ടി ഇപ്പോഴും എന്റെ മക്കളോട് കാണിച്ചിരിക്കുന്നത് എന്നാണ് മല്ലിക പറയുന്നത്, അമ്മ താരസംഘടനയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ സംഘടനാംഗങ്ങളെ ഒന്നിച്ചു നിര്‍ത്തിയതില്‍ മമ്മൂട്ടിയുടെ പങ്ക് വലുതാണെന്ന് മല്ലിക ഓര്‍ക്കുന്നു. ഈ അവസരത്തില്‍ പൃഥ്വിരാജിനെ പലരും അനാവശ്യമായി വിമര്‍ശിച്ചപ്പോഴും അതില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരം കണ്ടെത്തിയതും മമ്മൂട്ടി തന്നെയെന്ന് മല്ലിക. ആരെയും സുഖിപ്പിക്കാന്‍ മമ്മൂട്ടിക്കറിയില്ല, ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത ആളാണ് മമ്മൂട്ടിയെന്ന് മല്ലിക പറയുന്നു.
അന്ന് അമ്മ താര സംഘടനയിൽ രാജുവുമായി പ്രശ്നം നടക്കുമ്പോൾ രണ്ടുപേർ നമുക്ക് വേണ്ടി സംസാരിക്കുമെന്ന് വിചാരിച്ചവർ അന്ന് പൃഥ്വിക്ക്വതിരെ മുദ്രാവാഖ്യം വിളിച്ചിരുന്നു. പേര് പറയാൻ എനിക്ക് യാതൊരു മടിയുമില്ല, എനിക്ക് ദിലീപ് അവന്റെ നേരെ എന്തെങ്കിലും ചെയ്തു എന്ന് ഞാൻ പരസ്യമായി കണ്ടിട്ടില്ല. ഇന്ന് ഗണേഷിന് മനസ്സിലായിട്ടുണ്ട് അതിൽ തെറ്റുകൾ ഉണ്ടെന്ന്. അന്ന് ഗണേഷിന് അത് മനസ്സിലായിരുന്നില്ല എന്നും മല്ലിക പറയുന്നു. രാജുവിന്റെ ‘അമ്മ എന്ന നിലയിൽ ഞാൻ പറയുകയാണെങ്കിൽ ഒരിക്കലും ദിലീപ് അങ്ങനെ പരസ്യമായി ചെയ്തിട്ടില്ല എന്ന് എനിക്ക് നന്നായി അറിയാം. ഇനി അഥവാ രഹസ്യമായി ചെയ്തിട്ടുണ്ടെങ്കിൽ അത് ദിലീപ് മാത്രമല്ല പലരും ചെയ്തുകാണുമല്ലോ
Leave a Reply