
മക്കളിൽ നിന്ന് നമ്മൾ അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി ! പക്ഷെ എന്റെ മനസ് അറിഞ്ഞ് ഓടി വരുന്നത് അവൾ മാത്രമാണ് ! മല്ലിക സുകുമാരൻ പറയുന്നു !
അഭിമുഖങ്ങളിലൂടെ ഇന്ന് ഏവർകും കൂടുതൽ പ്രിയങ്കരിയായ ആളാണ് മല്ലിക സുകുമാരൻ. വളരെ കൂളായി എന്തിനെയും നേരിടുകയും, നർമത്തിൽ കലാതിയുള്ള സംഭാഷണ ശൈലിയും എല്ലാം മല്ലികയെ കൂടുതൽ പ്രിയങ്കരിയാക്കുന്നു. തന്റെ മക്കളെയും മരുമക്കളെയും അതുപോലെ കൊച്ചുമക്കളുടെയും എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ള ആളാണ് മല്ലിക. അതുകൊണ്ട് തന്നെ ഇപ്പോഴതാ കഴിഞ്ഞ ദിവസം തന്റെ 68 മത് ജന്മദിനം ആഘോഷിക്കവേ താരത്തിന്റെ തുറന്ന് പറച്ചിലുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
ഞാൻ ഒറ്റക്ക് താമസിക്കുന്നത് എന്റെ ബന്ധങ്ങൾ മുഴുവൻ തിരുവനന്തപുരത്താണ്. വിവാഹം കഴിഞ്ഞ മക്കളെ അവരുടെ വഴിക്ക് വിട്ടേക്കണം എന്ന് സുകുവേട്ടൻ എപ്പോഴും പറയുമായിരുന്നു.ഇപ്പോൾ അവരുടെ പ്രയോറിറ്റി അവരുടെ ലൈഫിനാണ്. അവർ ഭാര്യയുടേയും മക്കളുടേയും കാര്യങ്ങൾ ശരിയായി നടത്തുന്നതിനുള്ള പരക്കം പാച്ചിലിലാണ്. അതിനാൽ അവർക്ക് ആവശ്യമുള്ളപ്പോൾ വരട്ടെ… കാണട്ടേ… എന്ന മട്ടാണ് എനിക്ക്..
അതുപോലെ നിങ്ങൾ ഓണത്തിന് കൃത്യമായി ഇവിടെ വരണം എന്നൊന്നും ഞാൻ രണ്ട് മക്കളോടും പറയാറില്ല. വെറുതെ ആഗ്രഹം പറയും. നേരമുണ്ടെങ്കിൽ വരട്ടെയെന്ന് ചിന്തിക്കും. അവർക്ക് ഷൂട്ടിങ് തിരക്കുകൾ വല്ലതും വരുമെന്ന് എനിക്ക് അറിയാം. അതുകൊണ്ട് ഞാൻ നിർബന്ധം പിടിക്കാറില്ല. ഇങ്ങനെ ഞാൻ ചിന്തിക്കാൻ കാരണം എന്റെ സുകുവേട്ടന്റെ ട്രെയിനിങ്ങാണ്. സുകുവേട്ടൻ അദ്ദേഹത്തിന്റെ അമ്മയോട് പറയുന്നത് കേട്ട് എനിക്ക് ശീലമാണ്.

അവർക്ക് ചേരുന്ന ഭാര്യമാരെയാണ് കിട്ടിയത്. രാജുവിനെ നോക്കുകയാണെങ്കിൽ അവന് ഒന്നിനും സമയമില്ല, എപ്പോഴും തിരക്കാണ്. അതുകൊണ്ട് തന്നെ അതൊക്കെ മനസിലാക്കുന്ന എല്ലാം മാനേജ് ചെയ്യാന്‍ പറ്റുന്ന ഒരാള്‍ തന്നെ വേണമായിരുന്നു. അത് സുപ്രിയയ്ക്ക് കഴിയുന്നുണ്ട്. രാജു ഇല്ലങ്കിൽ പോലും എല്ലാം വളരെ കൃത്യമായി ചെയ്യാൻ കഴിവുള്ള ആളാണ് സുപ്രിയ. അതുപോലെ ഇന്ദ്രനും പൂര്‍ണിമയും അങ്ങനെ തന്നെയാണ്. പൂര്‍ണിമയ്ക്ക് ബുട്ടീക്കുണ്ട്. കൂടാതെ അവരുടെ പുതിയ വീടിന്റെ പണി നടക്കുന്നു. ഇതൊക്കെ നോക്കണം. അതിനാല്‍ അവര്‍ക്ക് തീരെ അറിവില്ലാത്ത ഭാര്യമാർ ആയിരുന്നെങ്കിൽ ഇതൊന്നും നടക്കില്ല. പെൺകുട്ടികൾ കുറച്ചൊക്കെ സ്മാര്‍ട്ട് ആയിരിക്കണം
അമ്മായിഅമ്മയോട് ഏത് മകൾക്കാണ് കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് ഉള്ള ഉത്തരം ഇങ്ങനെ ആയിരുന്നു… ഇഷ്ടം പുറമെ കാണിക്കില്ലെങ്കിലും ഉള്ളില്‍ ഒരുപാട് സ്നേഹമുള്ളയാളാണ് പൃഥ്വി. ഞാനൊരു കാര്യം പറഞ്ഞാല്‍ അത് അവൻ ചെയ്തിരിക്കും. അതേപോലെയാണ് സുപ്രിയയും. വരാനും കാണാനുമൊന്നും സമയമില്ല. നിര്‍മ്മാണത്തിന്റെ തിരക്കുകളാണ്. അതേസമയം ഇനി ഇപ്പോൾ എത്ര തിരക്കാണെങ്കിലും പൂര്‍ണിമ ഇടയ്ക്കൊക്കെ ഓടി വരും. ഇന്ദ്രന് പിന്നേയും വരത്തില്ല. അതുവച്ച് നോക്കുമ്പോൾ മക്കളേക്കാള്‍ ഭേദം മരുമക്കളാണെന്നാണ് മല്ലിക വളരെ രസകരമായി പറയുന്നത്.
Leave a Reply