
കുടുംബത്തിലേക്ക് പുതിയൊരു സന്തോഷ വാർത്ത ! വളരെ സ്മാര്‍ട്ടായാണ് പ്രാർത്ഥന എന്നോട് ഈ കാര്യം പറഞ്ഞത് ! മല്ലിക സുകുമാരൻ പറയുന്നു !
മലയാളികൾ വളരെ അധികം സ്നേഹിക്കുന്ന ഒരു താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മല്ലിക എപ്പോഴും തന്റെ മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും ഉള്ള വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു പുതിയ സന്തോഷം പങ്കുവെക്കുകയാണ്, മല്ലികയുടെ വാക്കുകൾ ഇങ്ങനെ, ഇന്ദ്രജിത്തിന്റെ മകളായ പ്രാര്‍ത്ഥനയാണ് കുടുംബത്തിലെ ആദ്യത്തെ കൊച്ചുമകള്‍. മക്കളെക്കാളും താനിപ്പോൾ കൊച്ചുമക്കളോടാണ് കമ്പനി എന്ന് ഇതിനുമുമ്പും മല്ലിക പറഞ്ഞിരുന്നു. പ്രാര്‍ത്ഥനയെന്ന പേരാണ് മല്ലിക തന്റെ വീടിന് ഇട്ടത്. കുടുംബത്തിലെല്ലാവരേയും പോലെ പ്രാര്‍ത്ഥനയും സിനിമയില്‍ സാന്നിധ്യം അറിയിച്ചിരുന്നു. അതുപക്ഷേ അഭിനയമല്ല പാട്ടായിരുന്നു താരപുത്രി തിരഞ്ഞെടുത്തത്. സൈമ അവാര്ഡ്സുള്പ്പടെയുള്ള പുരസ്കാരങ്ങളും ഇതിനകം പ്രാര്‍ത്ഥനയെ തേടിയെത്തിയിരുന്നു.
ഇപ്പോഴിതാ പ്രാർത്ഥയുടെ ഒരു സന്തോഷ വാർത്തയാണ് മല്ലിക പങ്കുവെക്കുന്നത്. എനിക്ക് മ്യൂസിക്ക് പഠിക്കണമെന്ന് പറഞ്ഞ് അവള് തന്നെ വിദേശ യൂണിവേഴ്സിറ്റിയിൽ പഠിക്കാനായി അപ്ലിക്കേഷന്സൊക്കെ അയച്ചത്. ഇന്ദ്രനും പൂര്‍ണിമയും ഒന്നും അറിഞ്ഞിട്ടില്ല. ലണ്ടനില്‍ പഠിക്കണം, പറ്റിയാല്‍ ന്യൂജേഴ്സിയില്‍ പോണമെന്നും അവള് പറഞ്ഞിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ അവള്‍ക്ക് അഡ്മിഷന് കിട്ടി, ജനുവരിയില്‍ അവള് ലണ്ടനിലേക്ക് പോവുകയാണ്. മറ്റ് വിഷയങ്ങളെല്ലാം ബോറിംഗാണെന്നാണ് അവള് പറഞ്ഞത്. എനിക്ക് മ്യൂസിക്കാണ് ഇഷ്ടം. അവിടെ പോപ്പ് മ്യൂസിക്കൊക്കെ പഠിപ്പിക്കുന്നുണ്ട്. വളരെ സ്മാര്‍ട്ടായാണ് അവള് ഇതേക്കുറിച്ച് പറഞ്ഞത്.

ഈ കൊച്ചു പ്രായത്തിൽ അവള് തന്നെ കാശൊക്കെ സമ്പാദിക്കുന്നുണ്ട്. പ്രാര്‍ത്ഥന നല്ല സ്മാര്‍ട്ടാണ്. അമ്മൂമ്മ എന്തിനാണ് പേടിക്കുന്നത്, ഞാനിവിടെയുണ്ടെന്ന് ധൈര്യത്തോടെ അവളെന്നോട് പറയാറുണ്ട്. അവര്‍ക്കൊരു ബാന്‍ഡുണ്ട്. ഞങ്ങളുടെ പരിപാടി കാണാന്‍ അമ്മൂമ്മയൊരു ദിവസം വരണേയെന്നൊക്കെ പറഞ്ഞ് എന്നെ വിളിച്ചിരുന്നു. നീ ഇത് പഠിക്കണ്ട, ഇങ്ങനെ പോവണമെന്നൊന്നും ഇന്നത്തെ മക്കളോട് പറയാനാവില്ല. പുറത്തൊക്കെ പഠിക്കുമ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് കൊടുക്കാമെന്ന് മാത്രം.
കൊച്ചുമക്കളിൽ ഏറ്റവും കൂടുതൽ അടുപ്പം പ്രാർത്ഥനയോടാണ്. അതുപോലെ തന്നെ അച്ഛമ്മാ ഒരു കാര്യമുണ്ടെന്ന് പറഞ്ഞ് അലംകൃതയും നക്ഷത്രയും വരാറുണ്ട്. അതുപോലെ മകൻ പ്രിത്വിരാജിനെ അനാവശ്യമായി പലരും വിമര്‍ശിക്കുന്നതിനെ കുറിച്ചും മല്ലിക പറഞ്ഞിരുന്നു, ഞങ്ങളൊക്കെ എന്തെങ്കിലും മിണ്ടിയാല്‍ തന്നെ വളരെ മോശമായി അഭിപ്രായം പറഞ്ഞാണ് ആളുകള്‍ വരുന്നത്. രാജു അവൻ കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് കാറുകൾ വാങ്ങുന്നത്. കാർ വാങ്ങുക മാത്രമല്ലല്ലോ, നാല്‍പ്പത്തിയെട്ടോ നാല്പത്തിയൊന്പത് ലക്ഷമോ മറ്റോ ആണ് നികുതി കൊടുത്തത്. ആ തുക സർക്കാരിലേക്കും, ജനങ്ങളിലേക്കും മറ്റും എത്തുന്നുണ്ട് അതുപോലെ രാഷ്ട്രീയക്കാര്‍ ഇതിലും പണം മുടക്കി കാര്‍ വാങ്ങിച്ചാല്‍ ഇതുപോലെ കളിയാക്കത്തത് എന്തുകൊണ്ടാണ്. അപ്പോൾ അവരെ പേടിയുള്ളത് കൊണ്ടല്ലേ എന്നും മല്ലിക ചോദിക്കുന്നു.
Leave a Reply