
കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത് ! അത് അമ്മ എന്ന സംഘടന തന്നല്ല, മറ്റേത് സംഘടനയായാലും ! ,മല്ലിക സുകുമാരൻ !
മലയാള സിനിമ താര കുടുംബങ്ങളിൽ ഏറെ പ്രശസ്തമായ താര കുടുംബമാണ് ഇന്ന് മല്ലിക സുകുമാരന്റേത് മക്കളും മരുമകളും കൂടാതെ കൊച്ചുമക്കളും ഇന്ന് താരങ്ങളാണ്, പലപ്പോഴും പൃഥ്വിയും അമ്മ മല്ലികയും മുഖം നോക്കാതെ പലതും തുറന്ന് പറയുന്ന കൂട്ടത്തിലാണ്, അതുകൊണ്ടു തന്നെ ഇവരുടെ തുറന്ന് പറച്ചിലുകൾ എപ്പോഴും ചർച്ചയാകാറുണ്ട്, അത്തരത്തിൽ മല്ലിക സുകുമാരൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, നടൻ സുകുമാരൻ അവരെ തനിച്ചാക്കി യാത്രയാകുമ്പോൾ മല്ലിക വളരെ ചെറുപ്പമായിരുന്നു. മക്കളായ ഇന്ദ്രജിത്ത് പന്ത്രണ്ടിലും പൃഥ്വിരാജ് ഒമ്പതിലും പഠിക്കുന്ന സമയത്താണ് ആ വേർപാട് സംഭവിക്കുന്നത്, അന്ന് മുതൽ ഇന്ന് വരെ ആ കുടുംബത്തിന്റെ നേടും തൂണായി നിന്ന് ആരുടേയും ആശ്രയം ഇല്ലാതെ മക്കളെ ഈ നിലയിൽ എത്തിച്ച ആളാണ് മല്ലിക. പാലപ്പഴും പല പ്രതിസന്ധിഘട്ടം ജീവിതത്തിൽ വന്നപ്പോഴും അതിലൊന്നും തളരാതെ ശക്തമായി മക്കളെ, ആ കുടുംബത്തിനെ പ്രശസ്തിയുടെ കൊടുമുടിയിൽ കയറ്റി വിടുന്നതിൽ മല്ലിക വഹിച്ച പങ്ക് ചെറുതല്ല. ദൈവം തന്നിരുന്ന വരദാനമാണ് സുകുമാരൻ എന്നാണ് മല്ലിക ഇന്നും പറയുന്നത്.
അദ്ദേഹത്തിന്റെ വിയോഗ ശേഷം ഒരുപാട് ആളുകൾ തന്നെ രണ്ടാമത് ഒരു വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നു എന്നും താരം പറയുന്നു, പൃഥ്വിയും അമ്മ സംഘടനയും തമ്മിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. അതിനെ കുറിച്ച് മല്ലിക പറയുന്നത് ഇങ്ങനെ, കാള പെറ്റു എന്ന് കേൾക്കുമൊൾ കയർ എടുക്കരുത്.

അത് അമ്മ എന്ന സംഘടന ആയാലും രാഷ്ട്രീയ സംഘടനകൾ ആയാലും സാംസ്കാരിക സംഘടനകൾ ആയാലും ശരി. ഇതൊന്നും കണ്ടെന്റെ മോൻ വിഷമിക്കണ്ട. നീ ഇവിടെ നിൽക്കും. ഞാൻ ആണ് പറയുന്നത്. എന്റെ മോൻ ഇവിടെ നിൽക്കും. നീ ഈ ഇൻഡസ്ട്രിയിൽ ഒരു വലിയ ആളാകും. നിന്നെ പ്രസവിച്ച അമ്മയാണ് പറയുന്നത്. എന്ന് പറയുന്ന മല്ലികയുടെ ഒരു പുതിയ അഭിമുഖത്തിൽ നിന്നുള്ള വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ഈ വിരട്ടലുകളൊന്നും കൊണ്ട് ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല, ഒരാളുടെ ഉയർച്ചയും താഴ്ചയും തീരുമാനിക്കുനത് അത് മുകളിലിരിക്കുന്ന ആളാണ്, അവിടെ നിന്റെ അച്ഛനുമുണ്ട് അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്, നീ ധൈര്യമായി മുന്നോട്ട് പോകണം എന്നാണ് അന്ന് പൃഥ്വിയോട് താൻ പറഞ്ഞതെന്നും, അതൊക്കെ ചില പ്ലാൻഡ് സംഭവങ്ങൾ ആയിരുന്നു.
അത് ഇന്നും അന്നും എന്നും ഞാൻ പറയും എന്നും മല്ലിക പറയുന്നു. എന്നാൽ അതിൽ ഒന്ന് രണ്ടുപേർ നമുക്ക് വേണ്ടി സംസാരിക്കുമെന്ന് വിചാരിച്ചവർ അന്ന് പൃഥ്വിക്ക്വതിരെ മുദ്രാവാഖ്യം വിളിച്ചിരുന്നു. പേര് പറയാൻ എനിക്ക് യാതൊരു മടിയുമില്ല, എനിക്ക് ദിലീപ് അവന്റെ നേരെ എന്തെങ്കിലും ചെയ്തു എന്ന് ഞാൻ പരസ്യമായി കണ്ടിട്ടില്ല. ഇന്ന് ഗണേഷിന് മനസ്സിലായിട്ടുണ്ട് അതിൽ തെറ്റുകൾ ഉണ്ടെന്ന്. അന്ന് ഗണേഷിന് അത് മനസ്സിലായിരുന്നില്ല എന്നും മല്ലിക പറയുന്നു.
Leave a Reply