
ഈ ലോകത്ത് രാജുവിനെ നിലക്ക് നിർത്താൻ കഴിയുന്ന ഒരേ ഒരാൾ ! പൃഥ്വിരാജിനും സുപ്രിയക്കും ആശംസകളുമായി മല്ലിക സുകുമാരൻ ! വാക്കുകൾ ശ്രദ്ധ നേടുന്നു !
മലയാള സിനിമ പ്രേമികൾക്ക് വളരെ പ്രിയങ്കരനായ താര ജോഡികളാണ് പൃഥ്വിരാജൂം സുപ്രിയയും. പൃഥ്വിരാജ് ഏതെങ്കിലും ഒരു നായികമാരെ വിവാഹം കഴിക്കുമെന്ന് ഗോസിപ്പുകൾ സജീവമായിരുന്ന സമയത്താണ് പൃഥ്വി സുപ്രിയയെ വിവാഹം കഴിക്കുന്നത്. മലയാളികൾക്ക് അത്ര പരിചിത അല്ലാതിരുന്ന സുപ്രിയ തന്റെ ഒരു അഭിമുഖം കൊണ്ട് മലയാളികളെ മുഴുവൻ കൈയിലെടുത്ത സുപ്രിയ ഇന്ന് സിനിമ രംഗത്തെ സജീവം സാന്നിധ്യമാണ്. നിർമാതാവായ സുപ്രിയ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന കമ്പനി നടത്തുന്നത് സുപ്രിയയാണ്.
ഇന്ന് ഈ താര ജോഡികളുടെ 11 മത് വിവാഹ വാർഷികമാണ്. പൃഥ്വിരാജ് ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇപ്പോൾ ജോർദാനിൽ ആണ്. താരങ്ങൾ പരസപരം ആശംസൾ അറിയിച്ചിരുന്നു. പ്രിത്വി തിരിച്ചെത്തിയ ശേഷം തങ്ങളുടെ സന്തോഷ നിമിഷം ഒരുമിച്ച് ആഘോഷിക്കും എന്നാണ് സുപ്രിയ പറയുന്നത്. ഇപ്പോഴിതാ മക്കൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് മല്ലിക പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജിന്റെയും സുപ്രിയയുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള ഫോട്ടോയുമായാണ് മല്ലിക സുകുമാരന്‍ കുറിച്ചത് ഇന്നും എല്ലാദിവസവും എന്റെ ചിന്തകളിലും പ്രാര്‍ത്ഥനകളിലും നിങ്ങളിലുണ്ട് എന്നായിരുന്നു കുറിപ്പ്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി മോന് ആന്‍ഡ് സുപ്രിയ, ഗോഡ് ബ്ലെസ് യു എന്നും മല്ലിക കുറിച്ചിരുന്നു. നിരവധി പേരാണ് മല്ലികയുടെ പോസ്റ്റിന് താഴെയായി ആശംസകൾ അറിയിച്ച് എത്തിയത്.
കൂടാതെ സുപ്രിയയെ കുറിച്ച് മല്ലികയുടെ വാക്കുകൾ ഇങ്ങനെ, രാജുവിനെ പോലെ തന്നെ അധികം സംസാരിക്കാറില്ലെങ്കിലും തനിക്കേറെ പ്രിയപ്പെട്ടയാളാണ് സുപ്രിയയും. കൊച്ചിയിലെത്തിയാല്‍ ഇവിടെ നില്‍ക്കാമെന്ന് പറഞ്ഞ് നിര്‍ബന്ധിക്കാറുണ്ട്. ഭക്ഷണമൊന്നും ഉണ്ടാക്കേണ്ട ഇങ്ങോട്ടേക്ക് പോരൂയെന്നാണ് അവള് പറയാറുള്ളതെന്നും അടുത്തിടെ നല്കിയ അഭിമുഖത്തില്‍ മല്ലിക പറഞ്ഞിരുന്നു. രാജുവിന്റെ സ്വഭാവം അത് മനസിലാക്കി അറിഞ്ഞ് പെരുമാറുന്നയാളാണ് സുപ്രിയ. രാജുവിന് പറ്റിയ ആള് തന്നെയാണ് സുപ്രിയ എന്നും മല്ലിക പറയുന്നു.

അവൻ എന്നോട് ആദ്യമായി സുപ്രിയയെ കുറിച്ച് പറയുമ്പോൾ സുപ്രിയ എന്‍ടിവിയിലായിരുന്നു എന്ന് തോന്നുന്നു. അച്ഛനും അമ്മയും ഡല്‍ഹിയിലാണ് എന്നൊക്കെ പറഞ്ഞിരുന്നു. സുപ്രിയയുടെ അച്ഛനും അമ്മയുമെല്ലാം ഫോണില്‍ വിളിച്ചിരുന്നു. പാലക്കാട് വന്ന സമയത്ത് മോള് എന്നെ കാണാന്‍ വന്നിരുന്നു. നല്ല സ്മാര്‍ട്ട് കുട്ടി, സൗന്ദര്യമായിരുന്നില്ല താന്‍ നോക്കിയതെന്നും മല്ലിക പറഞ്ഞിരുന്നു. ഇവരുടെ സ്വഭാവം എനിക്ക് കൃത്യമായി അറിയാം. എല്ലാ സ്വാതന്ത്ര്യം കൊടുത്താലും രാജു ഏല്‍പ്പിക്കുന്ന ജോലി പെര്‍ഫെക്ടായി ചെയ്തോളണം അതുകൊണ്ട് സുപ്രിയ ഒന്നും നാളത്തേക്ക് എന്ന് മാറ്റിവെക്കില്ല. രാജുവിന്റെ ചാട്ടത്തെ ഏത് രീതിയിൽ നിയന്ത്രിക്കണമെന്ന് കൃത്യമായി അറിയാവുന്ന ആളുകൂടിയാണ് സുപ്രിയ എന്നും മല്ലിക പറയുന്നു.
സുപ്രിയ പഠിച്ചതും വളർന്നതുമെല്ലാം പുറത്താണ്, വളരെ ബോൾഡാണ് ഒരുപാട് വായിക്കും. അല്ലാതെ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്പലത്തിൽ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്ക്. പുറത്ത് വളർന്നതിന്റെ ആ മിടുക്ക് സുപ്രിയയിൽ നമുക്ക് കാണാൻ സാധിക്കുമെന്നും മല്ലിക പറയുന്നു.
Leave a Reply