‘ഇതാണ് ബൂമറാങ് പോലെ തിരിച്ചുവരുമെന്ന് പറയുന്നത്’ ! പണ്ട് രാജുവിനെതിരെ മുദ്രാവാക്യം വിളിച്ചവരെല്ലാം ഇപ്പോൾ അനുഭവിക്കുന്നുണ്ട് ! മല്ലിക സുകുമാരൻ പറയുന്നു !

മലയാള സിനിമയിൽ ഇന്ന് ഏറ്റവുമധികം താരങ്ങളുള്ള ഒരു കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും ഇന്ന് താരങ്ങളാണ്. ഇപ്പോഴിതാ ബ്രോ ഡാഡി’ സിനിമയുടെ ചിത്രീകരണത്തിനിടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ പ്രതികരിച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ. സെറ്റില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നും പീഡനവിവരം അറിഞ്ഞപ്പോള്‍ത്തന്നെ സെറ്റില്‍നിന്ന് മൻസൂറിനെ പൃഥ്വിരാജ് പറഞ്ഞു വിട്ടു എന്നും മല്ലിക സുകുമാരൻ പറയുന്നു.

മല്ലികയുടെ വാക്കുകൾ ഇങ്ങനെ, ‘ബ്രോ ഡാഡി’ എന്ന സിനിമ ചെയ്യുമ്പോൾ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല. മൂന്നോ നാലോ ഹോട്ടലുകളിലായാണ് ഞങ്ങളെല്ലാം താമസിച്ചത്. അവിടെ കല്യാണ സീനില്‍ അഭിനയിക്കാൻ വന്ന ജൂനിയർ ആർട്ടിസ്റ്റുകളില്‍ ഒരാള്‍ ഈ കക്ഷിയുമായി ഒന്ന് രണ്ട് വർഷമായി ചാറ്റിങ് ഉണ്ടായിരുന്നു. ഇതൊക്കെ ആര് അറിയുന്നു. സംഭവം ആശിർവാദ് സിനിമാസ് അറിയുന്നത് എമ്പുരാന്റെ ഫസ്റ്റ് ഷെഡ്യൂള്‍ ഡല്‍ഹിയില്‍ വച്ച്‌ നടക്കുമ്പോഴാണ്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ പോ,ലീ,സില്‍ പോയി കീഴടങ്ങാൻ പറഞ്ഞു. എന്നിട്ട് കൂടെ വർക്ക് ചെയ്താല്‍ മതി എന്നും പറഞ്ഞു. ഇതൊന്നും അറിയാതെ പൃഥ്വിരാജ് അത് പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെയാണ് പുറത്തുനടക്കുന്ന സംസാരം.

മുഖം നോക്കാതെ ‘അഭിപ്രായം തുറന്നു പറയുന്നതുകൊണ്ട് അമ്മയിലെ ഏറ്റവും വലിയ ശത്രു ഞാനാണ്. പല സമയത്തും പലയിടത്തും എന്റെ പേരുകള്‍ വരുമ്പോൾ അത് വേണ്ട എന്ന് പറയുന്ന ഒരു പ്രവണത അമ്മയിലുണ്ട്. ഞാൻ ഒന്നും മിണ്ടുന്നില്ല എന്നേയുള്ളൂ. എവിടെയെങ്കിലും കയറിയിരുന്ന് അഭിപ്രായം പറയാൻ എന്നെ അമ്മ വിളിക്കില്ല. മ,ര,ണം വരെയും വിളിക്കില്ല. നമ്മള്‍ തുറന്നു പറയുന്നത് അവിടെ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല.

കഴിഞ്ഞതൊന്നും ഞങ്ങൾ മറന്നിട്ടുമില്ല, പണ്ട് അമ്മയിൽ രാജുവിനെതിരെ മുദ്രാവാക്യം വിളിച്ച വലിയ ഒരു വിഭാഗമുണ്ടായിരുന്നു. അവർക്കൊക്കെ എതിരെ ഇപ്പോള്‍ ജനം മുദ്രാവാക്യം വിളിക്കുന്നുണ്ട്. ഇതാണ് ബൂമറാങ് പോലെ തിരിച്ചുവരുമെന്ന് പറയുന്നത് വെറുതെയല്ല.  20 വയസ്സുള്ള ഒരു ചെറുക്കനെ എല്ലാരും കൂടെ ബുദ്ധിമുട്ടിച്ചതാണ്. ഞാനാണ് ആ വേദന അനുഭവിച്ചത് എന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *