
ഒരു വണ്ടി എടുക്കട്ടേയെന്ന് ചോദിച്ചപ്പോള്‍ ഞാൻ കൊടുത്ത മറുപടി ഇതാണ് ! ലംബോർഗിനിയുടെ വിലകേട്ട് ഞാൻ ഞെട്ടി ! മല്ലിക പറയുന്നു !
മല്ലിക സുകുമാരനും കുടുബവും എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഇവരുടെ ഓരോ വിശേഷങ്ങളും വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ തന്റെ മക്കളെ കുറിച്ച് മല്ലിക പറയുന്നത് ഇങ്ങനെ.. രാജുവിന് ആഡംബര വാഹനങ്ങളോട് വലിയ കമ്പമാണ്. ലംബോര്‍ഗിനി, റേഞ്ച് റോവര്‍, ബി എം ഡബ്ല്യൂ, മിനി കൂപ്പര്‍ എന്നു തുടങ്ങി ആഡംബര വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെ പൃഥ്വിരാജിനു സ്വന്തമായുണ്ട്. ഒരുപക്ഷെ രാജുവിന്റെ ആ സ്വഭാവം സുകുവേട്ടന്റെ കയ്യിൽ നിന്നും കിട്ടിയതിയിരിക്കും. അദ്ദേഹവും ഇതുപോലെ ആയിരുന്നു എന്നും മല്ലിക പറയുന്നു.
രാജു എന്നോട് ഒരു വണ്ടി വാങ്ങട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ അവനോട് പറഞ്ഞത് ചോദിച്ചപ്പോള്‍ പൊന്നുമോനേ നിന്റെ കാശ്, നീ ടാക്സ് അടയ്ക്കുന്നു. നിനക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ താന്‍ പറയുമെന്നും മല്ലിക പറയുന്നു. എന്നാൽ വാങ്ങിയ ലംബോര്‍ഗിനിയുടെ വില കേട്ട് താന്‍ ഞെട്ടിപ്പോയി. കാറും വാച്ചും മകന് ഏറെ ഇഷ്ടമാണെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. എവിടെ പോയാലും വാച്ച് വാങ്ങാറുണ്ട്. 20 ലക്ഷം രൂപ വിലയുള്ള വാച്ച് വരെ രാജുവിന്റെ കൈവശം ഉണ്ട്. അത്പോലെ പൃഥ്വിരാജിന്റെ കാറുകളില്‍ ഏറെ ഇഷ്ടം റേഞ്ച് റോവര്‍ ആണ്. ഡ്രൈവ് ചെയ്യുമ്പോൾ പൊതുവേ സ്പീഡ് കൂടുതലാണ് പൃഥ്വിക്ക്. എന്നാല്‍ ഇന്ദ്രജിത്ത് വളരെ സൂക്ഷിച്ചാണ് വണ്ടി ഓടിക്കുന്നത്. ഇന്ദ്രന് ബൈക്കിനോടാണ് കൂടുതൽ താൽപര്യമെന്നും മല്ലിക പറയുന്നു. അതുപോലെ തങ്ങൾ കുടുംബമായി ഒത്തുകൂടുമ്പോൾ സിനിമാ ചര്‍ച്ചകള്‍ പൊതുവേ നടത്താറില്ല. എല്ലാവരും ഒരുമിച്ചുള്ള സമയം കൊച്ചുമക്കളുടെ വിശേഷങ്ങളാണ് കൂടുതല്‍ സംസാരിക്കാറുള്ളതെന്നും മല്ലിക പറയുന്നു.

ഞാൻ മക്കളുടെയും മരുമക്കളുടെയും കാര്യങ്ങളിൽ ഒന്നും ഇടപെടാറില്ല, ശെരിയും തെറ്റുമെല്ലാം തിരിച്ചറിയാൻ കഴിയുന്ന രണ്ടു മിടുക്കികളെയാണ് ഈശ്വരൻ എനിക്ക് മരുമകളായി തന്നത്. അതുപോലെ തന്റെ കൊച്ചുമക്കളിൽ ഏറ്റവും മിടുക്കി അലംകൃത ആണെന്നാണ് മല്ലിക പറയുന്നത്, അവൾ ഇപ്പോഴേ ഈ കൊച്ച് വായിൽ വലിയ വർത്തമാനം പറയുന്ന ആളാണ്, ഇപ്പോഴേ അവൾക്ക് എഴുതാനും വായിക്കാനും വലിയ ഇഷ്ടമാണ്. അടുത്തിടെ എന്റെ പിറന്നാളിന് എനിക്കൊരു ചിത്രം വരച്ചാണ് അവള് പിറന്നാള്‍ ആശംസിച്ചത്. അതൊക്കെ വലിയ സന്തോഷമാണ്.
ആ ചിത്രം ഞാന്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പണ്ട് രാജുവും ഇന്ദ്രനും ഇതേ സ്വഭാവമുള്ളവരായിരുന്നു. എഴുതാനും വായിക്കാനും അവരെ ചെറുപ്പം മുതല്‍ സുകുവേട്ടന് ശീലിപ്പിച്ചിരുന്നു. യാത്രാവിവരണങ്ങളും വിശേഷങ്ങളും ഒക്കെ എഴുതാന്‍ അവര്‍ക്കും താത്പര്യമായിരുന്നു. ആലി അങ്ങനെയാണ്. ഒന്നും പറഞ്ഞില്ലെങ്കിലും അവള് എഴുതും. അറിയാനുള്ള ആഗ്രഹവും വലിയ ചിന്തകളുമൊക്കെ ഇപ്പോഴേ അവള്‍ക്കുണ്ട്.’ മല്ലിക സുകുമാരന്‍ പറയുന്നു.
Leave a Reply