
ആളുകൾക്ക് എന്താണ് പറയാൻ കഴിയാത്തത് ! പൃഥ്വിരാജ് യുക്തിവാദി ആല്ല ! നല്ല ഒന്നാന്തരം ഈശ്വര വിശ്വാസിയാണ് ! മല്ലിക സുകുമാരൻ പറയുന്നു !
മല്ലിക സുകുമാരൻ ഇടക്കെല്ലാം തനറെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. പലതും തുറന്ന് പറയുന്ന മല്ലികക് ആദ്യം വിമർശകർ ഉണ്ടായിരുന്നു എങ്കിലും, ഇന്ന് ആരാധകർ ഏറെയാണ്. മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും അതുപോലെ കൊച്ചുമക്കളെ കുറിച്ചും എന്നും തുറന്ന് സംസാരിക്കാറില്ല മല്ലിക ഇപ്പോൾ പ്രിത്വിരാജിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
പൃഥ്വിരാജ് എടുക്കുന്ന ചില നിലപാടുകൾ അദ്ദേഹത്തെ ഏറെ ശ്രദ്ധ നേടാറുണ്ട്, അതുകൊണ്ട് തന്നെ അദ്ദേഹം ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ വിമർശിക്കാറുമുണ്ട്. അത്തരത്തിൽ അദ്ദേഹം ഒരു ഈശ്വര വിശ്വാസി അല്ല എന്ന രീതിയിൽ ഉറച്ച് വിശ്വസിക്കുന്ന ചിലരും നമുക്കിടയിൽ ഉണ്ട്. അതിനെ കുറിച്ച് അമ്മ മല്ലികയുടെ മറുപടി ഇങ്ങനെ, രാജു ഒരിക്കലൂം ഒരു യുക്തിവാദി അല്ല. അവൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്. എന്നാൽ മതത്തെക്കുറിച്ച് സംസാരിക്കുന്നത് താരത്തിന് ഇഷ്ടമില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ” അവൻ എപ്പോഴും പറയും, എന്തുവാ അമ്മെ നമ്മുടെ നാട്ടിൽ മാത്രമാണല്ലോ ഇതിനെ ബെയ്‌സ് ചെയ്തുള്ള വഴക്കുകളും ചർച്ചകളുമൊക്കെ. എന്നും മല്ലിക പറയുന്നു.

അവന് മതത്തെ ഇഷ്ട്ടം ഇല്ലെങ്കിലും മകൻ നല്ല ഈശ്വര വിശ്വാസി ആണെന്നും വീട്ടിൽ പൂജ മുറിയൊക്കെ നല്ലപോലെയാണ് നോക്കുന്നതെന്നും, അവനെ പോലെ തന്നെ അവന്റെ കുടുംബം, ഭാര്യയും മകളും ഒരുപോലെ ദൈവ വിശ്വാസികളാണെന്നും മല്ലിക പറയുന്നു. രാജു ഷൂട്ടിനായി പോകുന്നതിനു മുമ്പ് രാവിലെ അമ്പലത്തിൽ പോയിട്ടാണ് മിക്കപ്പോഴും പോകാറെന്നും താരം വ്യക്തമാക്കി. ഒട്ടും സമയം ഇല്ലെങ്കിൽ എന്തെങ്കിലും കാര്യത്തിന് വൈകിട്ട് ഇവിടെ ഫ്‌ളൈറ്റിൽ വരുകയാണെങ്കിൽ തിരിച്ച് രാവിലെ നാല് മണിക്ക് കുളിച്ച് അമ്പലത്തിൽ തൊഴുതിട്ട ആറുമണിക്കുള്ള ഫ്‌ളൈറ്റിൽ കയറിപോവുന്നത്.” യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ ധരിക്കുന്നതാണെന്നും മല്ലിക സുകുമാരൻ പറയുന്നു.
കൂടാതെ അവർ ചെറുപ്പത്തിൽ പൂജപ്പുരയിലെ ക്ഷേത്രത്തിന് അടുത്തു ശാഖ പോലുള്ള പരിപാടിയുണ്ട്. അവിടെ എന്റെ രണ്ടു മക്കളും പോകുമായിരുന്നു. രാവിലെ സൂര്യനമസ്‌കാരവും വ്യായാമവുമെല്ലാം ചെയ്യും. കുറച്ചുനാള്‍ മാത്രം. പക്ഷെ പിന്നീട് അവർ സൈനിക സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ അവിടെ എല്ലാ വ്യായാമ സൗകര്യങ്ങളുമുണ്ടല്ലോ അതിനു ശേഷം പോയിട്ടില്ല എന്നും മല്ലിക പറയുന്നു. ഇരുവരും സൈനിക സുഖൂളിൽ പഠിച്ചത് കാരണം അവരുടെ മനസ്സിൽ ജാതി ചിന്തകൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ ഇരുവരും നല്ല ഈശ്വര വിശ്വാസികളാണെന്നും മല്ലിക ആവർത്തിച്ചു പറയുന്നു.
Leave a Reply