
സാമ്പത്തിക പ്രശ്നങ്ങൾ ആയിരുന്നു ഞങ്ങൾക്ക് ഇടയിലെ പ്രധാന പ്രശ്നം ! എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നുമാണ് ! മല്ലിക പറയുന്നു !
മല്ലിക സുകുമാരനും കുടുംബവും നമുക്ക് എന്നും പ്രിയങ്കരരാണ്. തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് മല്ലിക എപ്പോഴും അഭിമുഖങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ തന്റെ കഴിഞ്ഞ കാല ജീവിതങ്ങളെ കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടൻ ജഗതി ശ്രീകുമാർ ആയിരുന്നു മല്ലികയുടെ ആദ്യ ഭർത്താവ്. തന്റെ ആ ജീവിതത്തെ കുറിച്ച് മല്ലികയുടെ വാക്കുകൾ ഇങ്ങനെ, കോളേജ് പഠന കാലത്ത് കലാപ്രവർത്തങ്ങളുമായി വളരെ സജീവമായിരുന്നു ഞാൻ.. അങ്ങനെ ഇന്റര്‍കോളേജ് ഫെസ്റ്റിന് പോയ സമയത്താണ് അദ്ദേഹവുമായി പ്രണയത്തിലാകുന്നത്. ആ കാലത്ത് ബാലചന്ദ്രമേനോന്,വേണുനാഗവള്ളി തുടങ്ങി ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.’
‘രണ്ട് വിട്ടിലും വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഞാന്‍ ഡിഗ്രി അവസാന വര്‍ഷം പഠിക്കുന്ന സമയത്ത് ഒരു സുപ്രഭാതത്തില്‍ അദ്ദേഹം എന്നെയും കൊണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഇറങ്ങുകയായിരുന്നു, എന്റെ വീട്ടിലും ചെന്ന് സംസാരിക്കാം എന്ന് പറഞ്ഞിരുന്നു എങ്കിലും അത് ഉണ്ടായില്ല, അഞ്ച് വര്‍ഷത്തോളം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എന്റെ മാതാപിതാക്കളെ കാണാതെ നിന്നു, എന്റെ പഠനം തുടങ്ങി..
ശേഷം ഞങ്ങൾക്ക് ഇടയിൽ സാമ്പത്തിക പ്രശ്നങ്ങൾ കാര്യമായി ഉണ്ടായിരുന്നു. ആ സമയത്താണ് തിക്കോടിയന് സര് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സിനിമയില്‍ എനിക്കൊരു അവസരം ലഭ്യമാക്കി തരുന്നത്, അന്ന് 500 രൂപയാണ് എനിക്ക് പ്രതിഫലമായി ലഭിച്ചത്. പിന്നാലെ സിനിമകള്‍ കിട്ടി തുടങ്ങി. പക്ഷേ സാമ്ബത്തീക പ്രതിസന്ധി തന്നെയായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രശ്നം, എന്റെ സ്വർണ്ണം എല്ലാം വില്‍ക്കേണ്ടി വന്നു, അദ്ദേഹത്തിന്റെ ഒപ്പം അദ്ദേഹത്തിന്റെ വീട്ടുകാർ ഉണ്ടായിരുന്നു..

ആരുമില്ലാതെ ആയത് എനിക്ക് മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് ഞാന്‍ അറിഞ്ഞു. പക്ഷേ ഞാന്‍ ഒന്നും ചോദിച്ചിരുന്നില്ല. ആ സമയത്ത് അദ്ദേഹം സിനിമയില്‍ അത്യാവശ്യം തിരക്കുള്ള നടനായി മാറിയിരുന്നു, ഞങ്ങൾക്ക് ഇടയിലെ അകൽച്ച കൂടി വന്നു, അദ്ദേഹം വീട്ടിൽ പോലും വല്ലപ്പോഴും വരുന്ന ഒരു അവസ്ഥയിൽ വരെ എത്തി. ഇതെല്ലം അറിയാമായിഉർന്ന സുകുവേട്ടൻ അന്ന് എന്നെ എന്റെ സ്വന്തം വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചു. അന്നൊക്കെ സുകുവേട്ടനോട് ബഹുമാനം കലര്‍ന്നൊരു സ്നേഹമായിരുന്നു തനിക്ക്…
അങ്ങനെ അദ്ദേഹം എന്നെ വിവാഹം കഴിക്കാമെന്ന് പറയുക ആയിരുന്നു, അങ്ങനെ ശ്രീകുമാരൻ തമ്പി സാർ മുൻകൈ എടുത്ത് രണ്ടു വീട്ടിലും സംസാരിച്ച് ഞങ്ങളുടെ വിവാഹം നടത്തുക ആയിരുന്നു. ഒരിക്കലും രണ്ടാമതൊരു വിവാഹജീവിതം ഉണ്ടെന്ന് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല, ശെരിക്കും എന്റെ ജീവിതത്തിൽ രക്ഷകനെ പോലെ വന്ന ആളാണ് സുകുവേട്ടൻ. രാവിലെ 7.30 ഓടെ കല്ല്യാണവും കഴിച്ച് അപ്പോള്‍ തന്നെ വേഷം മാറി ലുങ്കിയും ഉടുത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോയ ആളാണ് സുകുവേട്ടന്.. പിന്നീടങ്ങോട്ട് എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച വര്‍ഷങ്ങളാണ് കടന്നുപോയത് എന്നും മല്ലിക ഓർക്കുന്നു…..
Leave a Reply