അമ്മയിൽ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് ലാലിനും അറിയാം, അയാൾ അത്ര മണ്ടനൊന്നുമല്ല ! പൃഥ്വിര താരസംഘടനയുടെ തലപ്പത്തേക്ക് പോകില്ല ! മല്ലിക സുകുമാരൻ

മലയാള സിനിമ സഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരൻ പറയുന്നതിങ്ങനെ, ‘അമ്മ’ സംഘടനയില്‍ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അത് മോഹന്‍ലാലിന് അറിയാം. ഒന്നും മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്ക് മാത്രമേ അമ്മയില്‍ സ്ഥാനമുള്ളു. ‘കൈനീട്ടം’ എന്ന പേരില്‍ നല്‍കുന്ന സഹായത്തില്‍ അര്‍ഹതപ്പെട്ടവരെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും മല്ലിക മാധ്യമങ്ങളോട് പ്രതികരിച്ചു.

പല സ്വഭാവമുള്ളരാണ് സഘടനയിൽ ഉള്ളത്, അവരെ എല്ലാവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നത് വലിയ പാടാണ്. മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ അവിടെ പറ്റുകയുള്ളൂ. അവശരായവര്‍ക്ക് നല്‍കുന്ന കൈനീട്ടം പദ്ധതിയിലെ അപാകതകള്‍ താന്‍ ഇടവേള ബാബുവിനോട് പറഞ്ഞിരുന്നു. അര്‍ഹതപ്പെട്ട, അവശരായ ഒരുപാടു പേരുണ്ട്.

നൂറു ശതമാനവും അർഹരായ അവരെയൊക്കെ മാറ്റി നിര്‍ത്തിയിട്ട്, മാസം 15 ദിവസം വിദേശത്ത് പോകുന്നവര്‍ക്ക്, ആ കൈനീട്ടം കൊടുക്കാനായിരുന്നു എല്ലാവർക്കും ഉത്സാഹം. അതൊന്നും ശരിയല്ല. മരുന്ന് വാങ്ങിക്കാന്‍ കാശില്ലാത്ത അഭിനേതാക്കള്‍ ഉണ്ട്. അവര്‍ക്കാണ് കൈനീട്ടം കൊടുക്കേണ്ടത്. മോഹന്‍ലാല്‍ അത്ര മണ്ടനൊന്നുമല്ല. കുറെയൊക്കെ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് മോഹന്‍ലാലിന് അറിയാം. മിണ്ടാതെ ഇരിക്കുന്നവർക്ക് മാത്രമേ അമ്മയുടെ തലപ്പത്തിരിക്കാൻ പറ്റുള്ളൂ.

എന്തൊക്കെ സംഭവിച്ചാലും പ്രതികരിക്കാതെ ഇരിക്കണം എന്നാണ് സംഘടനാ വിചാരിക്കുന്നത്. പ്രായമുള്ള ഞങ്ങളൊക്കെ പോയാല്‍ തെറ്റ് കണ്ടാല്‍ തെറ്റാണെന്ന് പറയും. പവർഗ്രൂപ്പൊക്കെ മുമ്ബാണുള്ളത്. പരാതിക്കാരായ ഒരു നടിമാരെയും ഞാൻ സിനിമയില്‍ കണ്ടിട്ടില്ല. അവരൊക്കെ പറയുന്നത് ശരിയാണാേ എന്ന് പോലും ഉറപ്പില്ലെന്നും മല്ലിക സുകുമാരൻ പറ‌ഞ്ഞു.

അമ്മയുടെ തുടക്കകാലത്ത് സംഘടനയ്‌ക്കുള്ളില്‍ ഒരുപാട് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അന്നേ അതൊക്കെ തിരുത്തണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് സുകുമാരൻ. നടനായിട്ടല്ല, ഒരു വക്കീലായിട്ടാണ് അദ്ദേഹം ഓരോന്നും ചൂണ്ടിക്കാട്ടിയത്. പക്ഷേ ഈഗോയുടെ പേരില്‍ ആരും അതൊന്നും കാര്യമാക്കിയിരുന്നില്ല. പിന്നീട് അദ്ദേഹം മരിച്ചതിന് ശേഷം സംഘടന അതൊക്കെ തിരുത്തി. അതുപോലെ എന്റെ മകൻ അമ്മയുടെ തലപ്പത്ത് വരില്ല, മര്യാദയ്‌ക്ക് പൃഥ്വി അവന്റെ ജോലി ചെയ്ത് ജീവിക്കട്ടെയെന്നും അവന് ആഗ്രഹമുണ്ടെങ്കില്‍ അമ്മയുടെ തലപ്പത്ത് വരട്ടെയെന്നും മല്ലിക സുകുമാരൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *