
എത്ര കഷ്ടപ്പെടാൻ മനസുള്ള ഒരു സംവിധായകനും, പൈസയുടെ കണക്ക് നോക്കാതെ എല്ലാം ഏർപ്പാടി കൊടുക്കുന്ന ഒരു നിർമ്മാതാവും ! രാപ്പകൽ ഉറക്കം പോലുമില്ലാതെ സഹകരിക്കുന്ന ഒരു നായകനും ! മല്ലിക സുകുമാരകൻ പറയുന്നു
മലയാളികൾ ഏറെ ആവേശത്തോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ, തന്റെ മകന്റെ വളർച്ച കണ്ടു സന്തോഷിക്കുന്ന ഒരു അമ്മ കൂടിയാണ് മല്ലിക സുകുമാരൻ, ഇപ്പോഴിതാ സംവിധായകനായ പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. കൗമുദി മൂവീസിലാണ് നടി മനസ് തുറന്നത്. പൃഥ്വി ഒരു പടം സംവിധാനം ചെയ്യാൻ തീരുമാനിച്ച് കഴിഞ്ഞാൽ അതിന് പിന്നിൽ ഒരുപാട് ഹാർഡ് വർക്ക് ചെയ്യും. സത്യം പറഞ്ഞാൽ ഫോണിൽ വിളിക്കാൻ പോലും എനിക്ക് പേടിയാണ്. കാരണം അവന്റെ സംസാരമൊക്കെ പെട്ടെന്നായിരിക്കും. എന്തോ കാര്യമായ ടെൻഷനിലാണെന്ന് അപ്പോൾ നമുക്കറിയാം. നാളെ ഞാൻ തിരുവനന്തപുരം വരെ പോകുകയാണ് എന്നൊക്കെ പറഞ്ഞ് ഞാൻ പെട്ടെന്ന് വെക്കും.
നമ്മളും അവനെ മനസിലാക്കണമല്ലോ, ഇതിൽ എന്റെ മൂത്ത മോനും ഉണ്ട്, അവനോടും ഈ സിനിമയെ കുറിച്ച് ചോദിച്ചാൽ ഒന്നും പറയില്ല, ഒന്നും ചോദിക്കരുത് എല്ലാം സസ്പെൻസ് ആണെന്ന് പറഞ്ഞു. അതിന് ശേഷം രണ്ട് മക്കളോടും ഒന്നും ചോദിക്കാറില്ല. കഴിഞ്ഞ ദിവസം സ്റ്റീഫൻ നെടുമ്പള്ളിയെ കണ്ടെങ്കിൽ ഇത്തവണ ഖുറേഷി എബ്രഹാമിനെ കാണാം എന്നൊക്കെ പറയും. അതല്ലാതെ ഒന്നും പറയില്ല. അമ്മക്ക് അമ്മുമ്മയുടെ സ്വഭാവമാണ്, എന്തെങ്കിലും പറഞ്ഞാൽ അത് മനസിലിരിക്കില്ല. എല്ലാവരോടും പറയും.

ഇന്ദ്രന്റെ ഇളയ മകൾ എന്റെ പെറ്റാണ്, അവളൊക്കെ എത്ര നന്നായാണ് സംസാരിക്കുന്നതെന്നും മല്ലിക സുകുമാരൻ പറയുന്നു. എമ്പുരാൻ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന വിശ്വാസം എനിക്കുണ്ട്. അത്രയും കഷ്ടപ്പാട് എന്റെ മകന് സംവിധായകനെന്ന നിലയിലുണ്ട്. അത് പോലെ എല്ലാ സൗകര്യങ്ങളും പെെസയുടെ കണക്ക് നോക്കാതെ ചെയ്ത് ഏർപ്പാട് ചെയ്ത് കൊടുക്കുന്ന പ്രൊഡ്യൂസറും രാപകൽ ഉറക്കം പോലും ശരിയാകാതെ സഹകരിക്കുന്ന നായകനും. ഈ കോംബിനേഷനിൽ ഒരു പോരായ്മയും വരാൻ സാധ്യതയില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു. മാർച്ച് 27 നാണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി എമ്പുരാൻ റിലീസ് ചെയ്യുന്നത്. ലോക മലയാളികൾ വളരെ ആവേശത്തോടെയാണ് ഈ വരവിനായി കാത്തിരിക്കുന്നത്.
Leave a Reply