
മമ്മൂട്ടിയുടെ ആ സൂപ്പർ ഹിറ്റ് സിനിമ സുകുവേട്ടൻ കൊടുത്തതാണ് ! ആ നന്ദിയാണ് മമ്മൂട്ടി എന്റെ മകനോട് കാണിച്ചത് ! മല്ലിക സുകുമാരൻ പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ ആരാധകരുള്ള താര കുടുംബമാണ് മല്ലികയുടേത്. ഇപ്പോൾ സിനിമ സീരിയൽ രംഗത്ത് മക്കളെക്കാൾ തിരക്കുള്ള അഭിനേത്രിയാണ് മല്ലിക. തന്റെ മക്കളെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള വിശേഷങ്ങൾ പറഞ്ഞുകൊണ്ട് താരം ഇടക്കെല്ലാം എത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ മമ്മൂട്ടിയെകുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ വളരെ പണ്ടുമുതൽ നന്നായി അറിയാം സുകുവേട്ടനുമായി വളരെ അടുത്ത ബന്ധമാണ് സൂക്ഷിച്ച ആളുകൂടിയായിരുന്നു മമ്മൂട്ടി. അവർ ഒന്നിച്ചുള്ള പല സെറ്റുകളിലും ഞാനും പോയിട്ടുണ്ട്.
മമ്മൂട്ടിക്ക് സുകുവേട്ടനോടും തന്റെ മക്കളോടുമുള്ള സ്നേഹത്തെ അടുപ്പത്തെയും കുറിച്ച് പറയുമാകയാണ് മല്ലിക, സിനിമ രംഗത്ത് എന്റെ സുകുവേട്ടനുണ്ടായിരുന്ന ഒരു പേരുണ്ട്. ഇപ്പോൾ അത് രാജുവിന് ഉണ്ട്. അധികം സംസാരിക്കാത്ത വ്യക്തിയാണ് കുറച്ച് ജാഡയാണ് അഹങ്കാരിയാണ് ധിക്കാരിയാണ് എന്നൊക്കെ എന്നാൽ അതൊന്നുമല്ല. അധികം സംസാരിച്ചിട്ട് പിന്നീട് പിന്നിൽ നിന്നും കുത്തുന്നവരെക്കാൾ എത്രയോ ഭേദമാണ്. അധികം സംസാരിക്കാതെ ആത്മാർഥമായി സ്നേഹിക്കുന്നവർ. അവരുടെ ഉള്ളിൽ കളങ്കമില്ല. അധികം സംസാരിച്ചിട്ട് പിന്നീട് പിന്നിൽ നിന്നും കുത്തുന്നവരെക്കാൾ എത്രയോ ഭേദമാണ്. അധികം സംസാരിക്കാതെ ആത്മാർഥമായി സ്നേഹിക്കുന്നവർ.

മമ്മൂട്ടിയെ കുറിച്ചും ഇങ്ങനെ ചില സംസാരം സിനിമ ലോകത്തുണ്ട്. അത് പല സന്ദർഭങ്ങളിലും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി എന്ന് പറയുന്ന നടൻ ഉള്ളിൽ വ്യക്തി ബന്ധങ്ങളേയും സുഹൃത്ത് ബന്ധങ്ങളേയും ഒരുപാട് സൂക്ഷിച്ച് കൊണ്ടുനടക്കുന്ന വ്യക്തിയാണ് എന്നാണ് മല്ലിക സുകുമാരൻ പറയുന്നു. അതുപോലെൻ മമ്മൂട്ടിയുടെ തുടക്ക കാലത്ത് സുകുവേട്ടൻ സിനിമകൾ കൊടുത്തിരുന്നു. പടയോട്ടം എന്ന സിനിമയിൽ ആദ്യം സുകുവേട്ടനെയാണ് വിളിച്ചത്. പക്ഷെ ആ വേഷം മമ്മൂട്ടിക്ക് നൽകാൻ പറയുക ആയിരുന്നു. സുകുവേട്ടന് മ,രി,ക്കുംവരെ മമ്മൂട്ടിയെക്കുറിച്ച് പറയുമായിരുന്നു.
ആ വാക്കുകൾ ഇങ്ങനെ, അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹമുണ്ട്, പക്ഷെ അത് പ്രകടിപ്പിക്കാൻ അവന് കഴിയില്ല എന്നാണ് അന്ന് സുകു ഏട്ടൻ പറഞ്ഞിരുന്നത്, അവർ തമ്മിൽ ഒരു സഹോദര ബന്ധമായിരുന്നു. ആ ഒരു സ്നേഹമാണ് മമ്മൂട്ടി ഇപ്പോഴും എന്റെ മക്കളോട് കാണിച്ചിരിക്കുന്നത് എന്നാണ് മല്ലിക പറയുന്നത്, അമ്മ താരസംഘടനയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ സംഘടനാംഗങ്ങളെ ഒന്നിച്ചു നിര്‍ത്തിയതില്‍ മമ്മൂട്ടിയുടെ പങ്ക് വലുതാണെന്ന് മല്ലിക ഓര്‍ക്കുന്നു. ഈ അവസരത്തില്‍ പൃഥ്വിരാജിനെ പലരും അനാവശ്യമായി വിമര്‍ശിച്ചപ്പോഴും അതില്‍ ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടെത്തിയതും മമ്മൂട്ടി തന്നെയെന്ന് എന്നും മല്ലിക പറയുന്നു.
Leave a Reply