തമിഴിൽ തിളങ്ങാൻ മമിതാ ! സൂര്യയുടെ നായികയായി വെങ്കി അറ്റ്‌ലൂരി ചിത്രത്തിന് തുടക്കം

മലയാള നടിമാർ ഇപ്പോൾ തമിഴകത്താണ് കൂടുതൽ തിളങ്ങുന്നത്, നയൻ‌താര മുതൽ കീർത്തി സുരേഷ് വരെ അതിന് ഉദാഹരണമാണ്, ഇപ്പോഴിതാ ആ താരനിരയിലേക്ക് മലയാളത്തിൽ നിന്നും പുതിയൊരു താരോദയം കൂടി ഉദിച്ചിരിക്കുകയാണ്, പ്രേമലു എന്ന ഒരൊറ്റ സിനിമ കൊണ്ട് തമിഴകത്ത് ഏറെ ആരാധകരുള്ള നടിയായി മമിതാ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ സൂര്യയുടെ നായികയായി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത നായികയാവുന്നത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ വച്ച് നടന്നു. സൂര്യയുടെ 46-ാം ചിത്രമാണിത്. രവീണ ടണ്ടന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സിതാര എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിലെ പ്രശസ്തമായ ഛായാഗ്രഹകൻ നിമിഷ് രവി ആണ് ചിത്രത്തിലെ  മറ്റൊരു മലയാളി സാനിധ്യം. നേരത്തെ സൂര്യയെ നായകനാക്കി ബാല ഒരുക്കാനിരുന്ന ‘വണങ്കാന്‍’ എന്ന ചിത്രത്തില്‍ മമിതയെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സൂര്യ സിനിമയില്‍ നിന്നും പിന്മാറിയിരുന്നു. പിന്നാലെ മമിതയും പിന്മാറിയിരുന്നു. അരുണ്‍ വിജയ്‌യും റിധയുമാണ് ഈ സിനിമയില്‍ ഇവര്‍ക്ക് പകരം എത്തിയത്.

മാമിതക്ക് ഇപ്പോൾ തമിഴിൽ കൈ നിറയെ ചിത്രങ്ങളാണ്. ‘പ്രേമലു’ എന്ന ചിത്രത്തിന് ശേഷം തമിഴില്‍ നിരവധി ചിത്രങ്ങളാണ് മമിതയുടെതായി ഒരുങ്ങുന്നത്. ‘റെബല്‍’ എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി റിലീസ് ചെയ്ത ആദ്യ തമിഴ് ചിത്രം. ദളപതി വിജയ്‌യുടെ ‘ജനനായകന്‍’ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ മമിത എത്തുന്നുണ്ട്. ‘ഇരണ്ടു വാനം’ എന്ന ചിത്രത്തിലും മമിത നായികയായി എത്തും.

മമിതാ ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ല,  പ്രദീപ്, രംഗനാഥന്‍ നായകനാകുന്ന, ‘ഡ്യൂഡ്’ എന്ന ചിത്രമാണ് മമിതയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രോജക്ട്. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തെത്തിയിരുന്നു. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീര്‍ത്തിശ്വരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്.

Leave a Reply

Your email address will not be published. Required fields are marked *