
മമ്മൂക്കയുടെ ഈ വാക്കുകള്‍ വല്ലാതെ വേദനിപ്പിക്കുന്നു ! ഇക്ക റസ്റ്റ് എടുത്തോളൂ, ബസൂക്കയുടെ കാര്യം ഞങ്ങളേറ്റു എന്ന കമന്റുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത് !
മലയാള സിനിമയുടെ മെഗാസ്റ്റാറാണ് മമ്മൂക്ക. ഇപ്പോൾ അദ്ദേഹം ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്ന വാർത്തകൾ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഏറെ വേദന ഉണ്ടാക്കിയ ഒന്നായിരുന്നു. ഇപ്പോൾ അദ്ദേഹം റെസ്റ്റിലാണ്, ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരുന്ന മമ്മൂക്ക ചിത്രം ബസൂക്ക നാളെ തിയറ്ററുകളിൽ റീലിസ് ചെയ്യുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് എല്ലാം വൈറലായിരുന്നു. എമ്പുരാന്‍ വൈബില്‍ കേരളം മുഴുവന്‍ ആവേശത്തില്‍ നില്‍ക്കുന്നതിനിടയിലാണ് ബസൂക്കയുടെ ട്രെയിലര്‍ എത്തിയത്. എന്നിട്ടും ബസൂക്ക ആരാധകർ ഏറ്റെടുത്തിരുന്നു.
സിനിമ നാളെ റിലീസ് ആകുമ്പോൾ എപ്പോഴത്തെയും പോലെ സിനിമയുടെ പ്രമോഷനുകൾക്ക് പങ്കെടുക്കാൻ മമ്മൂക്കക്ക് കഴിഞ്ഞിരുന്നില്ല, സിനിമയുടെ ഭാഗമായി യാതൊരു പ്രമോഷന്‍ പരിപാടികളും നടന്നിട്ടില്ല. ട്രെയിലര്‍ ലോഞ്ചോ താരങ്ങളുടെ അഭിമുഖങ്ങളോ ഒന്നും തന്നെയുണ്ടായില്ല. മമ്മൂട്ടി കമ്പനിയുടെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയും സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്തു എന്നല്ലാതെ ബസൂക്കയ്ക്ക് വലിയ പ്രമോഷന്‍ ഒന്നും കിട്ടിയില്ല. മമ്മൂട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി തന്നെയായിരുന്നു അതിന് കാരണം.

ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ച് പറഞ്ഞുകൊണ്ട് മമ്മൂക്ക സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ അദ്ദേഹത്തിന്റെ ആരാധകരിൽ ചിലർക്ക് വളരെ വേദന ഉണ്ടാക്കി എന്നും കമന്റുകൾ ഉണ്ട്, വാക്കുകൾ ഇങ്ങനെ, ‘പ്രിയമുള്ളവരെ, വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാന്‍ എത്തുകയാണ്. ‘ഡിനോ ഡെന്നിസ്’ അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രില്‍ 10ന് (നാളെ) ‘ബസൂക്ക’ തിയേറ്ററുകളില്‍ എത്തും. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേള്‍വിയില്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങള്‍ക്കാണ് ഇഷ്ടപ്പെടേണ്ടത്.
ഞാൻ എപ്പോഴും പറയാറുള്ളത് പോലെ. പുതിയ ഓരോ സംവിധായര്‍ക്കും പുതിയതെന്തോ പറയാനുണ്ടാകും. അതിനൊപ്പം ഞാനും നിങ്ങളും നമ്മളും. സ്‌നേഹപൂര്‍വ്വം മമ്മൂട്ടി- എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു പ്രമോഷനും ഇല്ലാതെ, അതിനുള്ള ആരോഗ്യമില്ലാതെ മമ്മൂട്ടി ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്ന് ഞങ്ങളെ വല്ലാതെ വേദനിപ്പിയ്ക്കുന്നു, ഇക്ക റസ്റ്റ് എടുത്തോളൂ, ബസൂക്കയുടെ കാര്യം ഞങ്ങളേറ്റു എന്ന് ഫാന്‍സ് കമന്റില്‍ പറയുന്നുണ്ട്. ഒരു പ്രമോഷനും ഇല്ലാതെ വരുന്ന ഈ സിനിമ തിയേറ്ററില്‍ കൊളുത്തും, വിഷു ആഘോഷമാവും എന്നാണ് മറ്റ് കമന്റകള്‍. ബസൂക്കയ്ക്കും മമ്മൂക്കയ്ക്കും ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
Leave a Reply