
‘ആരുടേയും അന്നം മുടക്കികൊണ്ടല്ല ശിക്ഷ കൊടുക്കേണ്ടത്’ ! വിലക്കിയതിനോട് തനിക്ക് യോജിപ്പ് ഇല്ല ! മമ്മൂട്ടിയുടെ അന്നത്തെ വാക്കുകൾ !
യുവ നടന്മാരിൽ ഏറ്റവും കൂടുതൽ പരാതികൾ ഉണ്ടാക്കിയിട്ടുള്ള രണ്ടു നടന്മാരാണ് ശ്രീനാഥ് ഭാസിയും ഷെയിൻ നിഗവും. ഇരുവർക്കും ഇതിന് മുമ്പ് പല വാണിങ്ങുകളും സംഘടനകൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാത്തിനും ഒടുവിൽ ഈ രണ്ടു താരങ്ങളെയും സിനിമയുടെ എല്ലാ സംഘടനകളുടെ അഭിപ്രായത്തോട് സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അവതാരകയോട് മോശമായി മറുപടി പറഞ്ഞു എന്ന പ്രശ്നത്തെ തുടർന്നാണ് ശ്രീനാഥിനെ താൽക്കാലികമായി സിനിമയിൽ നിന്നും വിലക്ക് ഏർപെടുത്തിയിരുന്നു.
അന്ന് ശ്രീനാഥിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു. എന്നാൽ അന്ന് ഈ സംഭവത്തോട് നടൻ മമ്മൂട്ടി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. അന്ന് ശ്രീനാഥിനെ വിലക്കിയ നിർമ്മാതാക്കളുടെ നിലപാടിനോട് താൻ യോജിക്കുന്നില്ല എന്നാണ് മമ്മൂക്ക പറഞ്ഞത്. നടനെ വിലക്കിയത് തെറ്റായിപ്പോയി എന്നും, ആരുടേയും അന്നം മുടക്കികൊണ്ടല്ല ശിക്ഷ കൊടുക്കേണ്ടത് എന്നും വിലക്കിയതിനോട് തനിക്ക് യോജിപ്പ് ഇല്ല എന്നും മമ്മൂട്ടി പ്രതികരിച്ചിരുന്നു.
എന്നാൽ അന്ന് മമ്മൂട്ടിയുടെ ഈ പ്രസ്താവനയോട് നിർമ്മാതാവ് സുരേഷ് കുമാർ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ആ വാക്കുകൾ, മമ്മൂട്ടി അല്ല ഇനി ആര് പറഞ്ഞാലും അന്നം മുട്ടിക്കുന്നവന്റെ അന്നം ഞങ്ങൾ മുട്ടിക്കും, എല്ലാ ദിവസവും രാവിലെ എഴുനേറ്റ് ആരെയെങ്കിലും വിലക്കുന്ന ശീലം ഉള്ളവരല്ല ഞങ്ങളുടെത്. ശ്രീനാഥിനെ ആ ഒരു സംഭവത്തിന് മാത്രമല്ല വിലക്കിയത്, അയാളെ കുറിച്ച് നിർമാതാക്കൾക്ക് പലർക്കും പരാതി ഉണ്ടായിരുന്നു. സമയത്തിന് ഷൂട്ടിങ്ങിന് എത്തുന്ന പതിവ് അയാൾക്ക് ഇല്ലായിരുന്നു, പറഞ്ഞു ഉറപ്പിച്ച തുകയിൽ നിന്നും കൂടുതൽ പണം വാങ്ങുന്ന ശീലവും ഉണ്ട്. പല തവണ വാണിങ് കൊടുത്തതാണ്. ഫലം കണ്ടില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു കടുത്ത നടപടി എടുക്കേണ്ടി വന്നത്.

ഇതിൽ ഇപ്പോൾ മമ്മൂട്ടിയോ ലാലോ മറ്റു ആര് പരാതി പറഞ്ഞാലും ഒരു ഫലവും ഇല്ല. മമ്മൂട്ടി കാര്യങ്ങൾ കുറച്ചും കൂടി വ്യക്തമാക്കി മനസിലാക്കാത്തത് കൊണ്ടാകും അങ്ങനെ പ്രതികരിച്ചത്. എന്താണ് സംഭവിച്ചത്, അല്ലെങ്കിൽ ഇങ്ങനെ ഒരു തീരുമാനം ഞങ്ങൾ എടുത്തതിന്റെ കാരണം മനസിലാക്കിയതിന് ശേഷം വേണം മമ്മൂട്ടിയെ പോലെ ഉള്ളവർ പ്രതികരിക്കാൻ. അങ്ങനെ ഒരു ചോദ്യം വന്നപ്പോൾ, പരിശോധിച്ച് മറുപടി പറയാം എന്ന് അദ്ദേഹത്തിന് പറയാമായിരുന്നു, നിർമാതാക്കൾ കാശ് കൊടുത്താലേ തന്റെ വീട്ടിലെ അടുപ്പിൽ തീ എരിയൂ എന്ന് പറഞ്ഞിരുന്ന സീനിയർ താരങ്ങൾ ജീവിച്ചിരുന്ന നാടാണ് ഇത്.
ഇന്ന് അതെല്ലാം മാറി. കാശ് മുടക്കി നിർമിക്കുന്ന നിർമാതാക്കൾക്ക് ഒരു വിലയും ഇല്ലാത്ത ഒരു അവസ്ഥയാണ്. ഇന്ന് ഈ കാണുന്ന രീതിയിൽ സിനിമ മേഖല എത്തി നിൽക്കുന്നത് ഒരുപാട് നിർമാതാക്കളുടെ കഷ്ടപ്പാടിന്റെ കൂടെ ഫലമാണ്. അച്ചടക്കം ഇല്ലാത്തവരെ മാറ്റി നിർത്തുക തന്നെ ചെയ്യും എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
Leave a Reply