
എങ്കിലിതാ അത്യന്തം ഊർജസ്വലനായ മമ്മൂട്ടിയെ കാണുക..! മമ്മൂക്ക കാൻസർ ബാധിതനായി ചികിത്സയിലാണ്, ഷൂട്ടിംഗ് നിർത്തിവച്ചു. ഏറെക്കാലമായി കണ്ട ലക്ഷണങ്ങൾ കാൻസർ എന്ന് സ്ഥിരീകരിച്ചു ! വാർത്തയുടെ സത്യമിതാ
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കയെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ഒരു വലിയ ഒരു വേദനായിരുന്നു. ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തുന്ന മമൂക്ക കാൻസർ ബാധിതനായി ചികിത്സയിലാണ്, ഷൂട്ടിംഗ് നിർത്തിവച്ചു. ഏറെക്കാലമായി കണ്ട ലക്ഷണങ്ങൾ കാൻസർ എന്ന് സ്ഥിരീകരിച്ചു എന്നിങ്ങനെയാണ് പ്രചരിച്ച വിവരങ്ങൾ. കൂടാതെ, മഹേഷ് നാരായണൻ സിനിമയുടെ ചിത്രീകരണം മമ്മൂട്ടി ഇല്ലാതെ നടന്നു പോകുന്നു എന്നുകൂടിയുണ്ടായിരുന്നു. ഒടുവിൽ, എല്ലാത്തിനും വിരാമമായി അദ്ദേഹത്തിന്റെ പി.ആർ. ടീം തന്നെ വാർത്തകൾക്ക് പിന്നിലെ വാസ്തവം മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ പി.ആർ. ടീം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, എങ്കിലിതാ അത്യന്തം ഊർജസ്വലനായ മമ്മൂട്ടിയെ കാണുക. ഇദ്ദേഹം ഒന്നരമാസത്തോളമായി ചികിത്സയിലാണ് എന്നായിരുന്നു പ്രചരിച്ച കാര്യം. ട്വിറ്റർ അഥവാ എക്സ് പ്ലാറ്റ്‌ഫോമിൽ ഒരാൾ ചെയ്ത പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് കാൻസർ എന്ന വിവരം ചൂടുപിടിച്ചത്. മഹേഷ് നാരായണൻ ചിത്രത്തിൽ നിന്നും ഇടവേളയെടുത്തു എന്ന കാര്യമൊഴികെ, മറ്റെല്ലാം അങ്ങനെയല്ല എന്നാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം. ഈ കാണുന്ന ചടങ്ങു നടന്നിട്ടു അധികകാലം ആകുന്നില്ല. 38 വർഷം മുൻപത്തെ ഒരോർമ്മയുമായി ചേർന്ന് കിടക്കുന്ന പരിപാടിയിലാണ് മമ്മൂട്ടി പങ്കെടുത്തത്.

ഈ പുണ്യ മാസത്തിൽ അദ്ദേഹം നോമ്പ് എടുക്കുന്നത് കാരണം, നോമ്പ് തീരുന്നതു വരെ അദ്ദേഹം ഒരിടവേളയെടുത്തു എന്നാണ് ഔദ്യോഗിക വിവരം. അതേസമയം അദ്ദേഹത്തിന്റെ പി ആർ ടീം പങ്കുവെച്ച ചിത്രങ്ങൾ നിന്നും ഈ ചടങ്ങു നടന്നതാകട്ടെ, നോമ്പ് ആരംഭിക്കുന്നതിനു തൊട്ടു മുൻപ് മുതലാണ്. 2025ലേക്കുള്ള കൈരളി ഓൺട്രിപ്രേണർ ബ്രാൻഡ് പുരസ്കാരദാന ചടങ്ങിലെ മുഖ്യാതിഥിയായാണ് മമ്മൂട്ടി പങ്കെടുത്തത്. ജോൺ ബ്രിട്ടാസ് അടക്കമുള്ള പ്രമുഖർ പലരും അണിനിരന്ന ചടങ്ങാണിത്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യ വാർത്തകൾ പിൻവലിക്കണമെന്നും, മമ്മൂക്ക പൂർണ്ണ ആരോഗ്യവാനായി ഉണ്ടെന്നും പി ആർ ടീം വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply