
‘എഴുപത്തി രണ്ടാമത് ജന്മദിനം’ ! ജീവിച്ചിട്ടേ ഉള്ളു അന്നും ഇന്നും ! മമ്മൂട്ടിക്ക് മുകളിൽ മറ്റൊരു നടനെയും ചിന്തിക്കാൻ പോലും കഴിയില്ല ! കാരണമിതാണ് !
മലയാളികളുടെ വികാരമാണ് മമ്മൂക്ക, അദ്ദേഹത്തിന് ഇന്ന് തന്റെ 72 മത് ജന്മദിനമാണ്. ലോകമെങ്ങും അദ്ദേഹത്തിന് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ്. ഈ പ്രായത്തിലും അദ്ദേഹം ഏതൊരു യുവ നടനെക്കാളും ആവേശത്തോടെയാണ് ഓരോ സിനിമയെയും സമീപിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം തീര്‍ത്തും വ്യത്യസ്തരായ മനുഷ്യരുടെ മനോവികാരങ്ങളെ പ്രേക്ഷകന്റെ സിനിമാ സ്വപ്നങ്ങളിലേക്ക് കോറിയിട്ടു. അദ്ദേഹം കരഞ്ഞപ്പോൾ പ്രേക്ഷകർ ഒപ്പം കരഞ്ഞു, ചിരിച്ചപ്പോൾ ചിരിച്ചു, വേദനിച്ചപ്പോൾ നമ്മളും വേദനിച്ചു.
ഇന്നും പ്രായത്തെ വെല്ലുന്ന ചുരുക്കുകോടെ അദ്ദേഹം നമുക്ക് മാതൃകയായി തുടരുന്നു. മമ്മൂട്ടി ഒഴിവാക്കിയ അതല്ലെങ്കിൽ അദ്ദേഹത്തിന് സ്വീകരിക്കാൻ പറ്റാഞ്ഞ ധാരാളം ചിത്രങ്ങൾ അഭിനയിച്ചു മറ്റു നടന്മാർ പലരും സൂപ്പർ സ്റ്റാറുകൾ ആയിട്ടുണ്ട്. മമ്മൂട്ടി വേണ്ട എന്ന് വെച്ച ചിത്രങ്ങൾ ചെയ്തവരിൽ മോഹൻലാൽ മുതൽ അക്കാലത്തെ പല സൂപ്പർ താരങ്ങളും ഉണ്ട്,സുരേഷ് ഗോപി മുരളി അങ്ങനെ പലരും..
നമ്മളെ ഏറെ വി,സ്മയിപ്പിച്ച സു,രേഷ് ഗോപിയുടെ ഏകലവ്യനും, മുരളിയുടെ ചമ്പക്കുളം തച്ചനും പിന്നെ മമ്മൂട്ടിയും, എന്ന തലക്കെട്ടോടെയാണ് ആ കുറിപ്പ് തുടങ്ങുന്നത്. ചമ്പക്കുളം തച്ചൻ ഏകലവ്യൻ എന്നീ രണ്ടു ഹിറ്റ് ചിത്രങ്ങളുടെ പിന്നാമ്പുറ കഥയാണ് പറയുന്നത്. ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് “ചമ്പക്കുളം തച്ചൻ”.മഹാ നടൻ ഭരത് മുരളിയാണ് 1992 ൽ പുറത്ത് ഇറങ്ങിയ ചമ്പക്കുളം തച്ചനിലെ നായകനായി എത്തിയത്. ഒരു ഇമോഷണൽ ഡ്രാമയായാണ് ചമ്പക്കുളം തച്ചൻ.

അതുപോലെ തന്നെ രഞ്ജി പ,ണിക്കരും ഷാജി കൈലാസും ഒന്നിച്ച ‘ഏകലവ്യൻ’ എന്ന ചിത്രത്തിൽ നായകനായി സുരേഷ് ഗോപി അഭിനയിച്ചു. ചിത്രം സൂപ്പർ ഹിറ്റാക്കിയിരുന്നു. എന്നാൽ ഈ ചിത്രം തീപ്പൊരി ഡയലോഗുകളും മാസ്സ് സീനുകളും ള്ള ഒരു ക്രൈം ത്രില്ലർ ആണ് . രണ്ടു വ്യത്യസ്ത ജനർ ലുള്ള ചിത്രങ്ങൾ ചമ്പക്കുളം തച്ചനിൽ മുരളി അവതരിപ്പിച്ച കഥാപാത്രം വാത്സല്യ നിധിയായ ഒരു പാവം അച്ഛനെയും എന്നാൽ നേരെ മറിച്ച് ഏകലവ്യനിൽ സുരേഷ് ഗോപി അവതരിപ്പിച്ചത് മാസ്സ് ഡയലോഗ് കൊണ്ട് തീപ്പൊരി ചിതറിക്കുന്ന രോഷാകുലനായ ഒരു ഐ പി എസ് കാരനെയും ആയിരുന്നു.
എന്നാൽ ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ടത് മറ്റൊന്നാണ്, തികച്ചും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന ഈ രണ്ടു കഥാപാത്രങ്ങളെയും ഒരാൾ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കണെമെങ്കിൽ അയാൾ ഒരു അസാധ്യ നടനാകണമല്ലോ അങ്ങനെ ഒരാൾ ഇല്ലാത്തതു കൊണ്ടാണോ ഈ രണ്ടു സംവിധായകരും രണ്ടു നടന്മാരെ ഈ വേഷം ചെയ്യാൻ സമീപിച്ചത് അല്ല ഈ രണ്ടു വേഷങ്ങളും ചെയ്യാൻ ഇരു സംവിധായകരും ആദ്യം സമീപിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയെ ആണ് എന്നുള്ളതാണ് വസ്തുത.
ചമ്പക്കുളം തച്ചൻ എന്ന സിനിമയിലെ ത,ച്ചൻ ആകാൻ സുരേഷ് ഗോപിക്കോ ഏകലവ്യൻലെ മാധവൻ IPS ആകാനോ മുരളിക്കോ സാധിക്കില്ല എന്ന് കുറിപ്പിൽ അടിവരയിട്ടു പറയുന്നു. ചിന്തിച്ചാൽ അത് തീർച്ചയായും സത്യമെന്നു നമുക്ക് മനസിലാകുമെന്നും. ഇവിടെയാണ് നമ്മൾ മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ റേഞ്ച് മനസിലാക്കേണ്ടത് എന്നും കുറിപ്പിൽ പറയുന്നു.
Leave a Reply