
‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്’, ആഘോഷങ്ങൾ ഒന്നും ഇല്ല ! എല്ലാവരും മനസിലാക്കണം ! മമ്മൂട്ടി പറയുന്നു !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര രാജാവാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ ആണ് മമ്മൂട്ടി പുരസ്കാരം സ്വന്തമാക്കിയത്. എട്ടാം തവണ മമ്മൂട്ടി സംസ്ഥാന അവാർഡ് സ്വന്തമാക്കിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അതേറ്റെടുത്തു. എന്നാൽ പുരസ്കാരത്തിന് പിന്നാലെ അദ്ദേഹം എവിടെയും പ്രതികരിച്ചിരുന്നില്ല. വൈകാതെ പ്രിയതാരത്തിന്റെ പ്രതികരണം ഉണ്ടാകുമെന്ന് കാത്തിരുന്ന ആരാധകർക്ക് മുന്നിൽ ടി സിദ്ദിഖ് എംഎൽഎ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, “പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മയിൽ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക.”, എന്നായിരുന്നു കുറിപ്പ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഏറെ അടുത്ത ബന്ധം ഉണ്ടായിരുന്ന, കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി. വലിയ ആൾക്കൂട്ടത്തിന്ലും തന്റെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ മമ്മൂക്ക എത്തിയത് വളരെ അധികം ശ്രദ്ധ നേടിയിരുന്നു.
അതേസമയം ഇപ്പോൾ മികച്ച ബാല താരത്തിനുള്ള അവാർഡിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഈ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയത് തൻമയ സാേള്‍ ആണ്. സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. . ‘മാളികപ്പുറം’ സിനിമയിലെ ദേവനന്ദയ്ക്ക് അവാര്‍ഡ് കൊടുത്തില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

എന്തുതന്നെയായാലും ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം പോലും നല്‍കാതിരുന്നത് ശരിയായില്ലെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതിൽ താരങ്ങളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ഉണ്ടായിരിക്കുകയാണ്. നടൻ ശരത് ദാസ് ഇതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍. എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ എന്നായിരുന്നു..
അതുപോലെ പലരും ഇതേ അഭിപ്രായം പറഞ്ഞ് രംഗത്ത് വരുന്നുണ്ട്, എന്നാൽ മികച്ച അഭിനയത്തിനാണ് അവാർഡ് എന്നും, ദേവാനന്ദയെക്കാൾ ഒരുപടി മുന്നിൽ നിന്നത് തൻമയ സാേള്‍ ആയിരുന്നു എന്നാണ് ജൂറിയുടെ അഭിപ്രായം.
Leave a Reply