
രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു സുലു ! ഇനി വരും ജന്മങ്ങളിലും സുലു തന്നെ എന്റെ ഭാര്യയായി വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ! മമ്മൂട്ടി പറയുന്നു !
മമ്മൂട്ടി എന്ന നടൻ നമ്മൾ മലയാളികളുടെ സ്വകര്യ അഹങ്കാരമാണ്. അദ്ദേഹം ഒരുപാട് സിനിമകൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അതിലുപരി ഈ നാടിനും സമൂഹത്തിനും വേണ്ടി ഒരുപാട് കാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. മമ്മൂട്ടി എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നടൻ എന്നതിലുപരി നല്ലൊരു ഭർത്താവ്, മകൻ, അച്ഛൻ, സഹോദരൻ എന്നീ നിലകളിൽ എല്ലാം എന്നും മികച്ചതാണ്. തനറെ ജീവിതത്തിലെ ആദ്യത്തെ പെൺ സുഹൃത്ത് തനറെ ഭാര്യ സുൽഫത്ത് ആണെന്നാണ് മമ്മൂട്ടി പറയുന്നത്. തന്റെ ഉമ്മയും ഭാര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴത്തെ കുറിച്ച് അദ്ദേഹം ഒരു സമയത്ത് തുറന്ന് പറഞ്ഞിരുന്നു. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്.
പലപ്പോഴും പലരും ചോദിക്കാറുണ്ട് മമ്മൂക്കയുടെ അമ്മയും ഭാര്യയും തമ്മിൽ ഇത്ര അടുപ്പമെന്ന്, അതിനു മമ്മൂക്ക പറയുന്നത് ഇങ്ങനെ, സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.’ രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു സുലു എന്നാണ് മമ്മൂക്ക പറയുന്നത്.
സുൽഫത്ത് എന്ന ഭാര്യക്ക് തന്റെ ഭർത്താവിനെ കുറിച്ച് പറയാനുള്ളത് ഇങ്ങനെയാണ്. തനറെ ഭർത്താവ് രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം ആദ്യമൊക്കെ എനിക്ക് ഉണ്ടായിരുന്നു. ഭര്‍ത്താവിനെ കാണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ, ആ വിഷമമൊക്കെ എനിക്കും ഉണ്ടായിരുന്നു. പക്ഷെ എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഒരു ഗുഡ്നൈറ്റ് കോളും മോണിങ് കോളും ഉണ്ട് അത് മുടക്കാറില്ല എന്നും മമ്മൂട്ടി പറയുന്നു.

ഇവരുടെ ബന്ധത്തെ കുറിച്ച് ഒരിക്കൽ ദുൽഖർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം ഏതെന്നു ചോദിച്ചാല്‍ വാപ്പയുടെയും ഉമ്മയുടെയുമാണ് എന്നാണ് എനിക്ക് പറയാനുള്ളത് ഞാൻ ഉൽപ്പെടുന്ന ഈ തലമുറയിൽ ഇത്രയും ശക്തമായ മറ്റൊരു പ്രണയ ജോഡികളെ കണ്ടെത്താൻ പ്രയാസമായിരിക്കും എന്നാണ് ദുൽഖർ പറയുന്നത്. വാപ്പയ്ക്ക് അരികില്‍ നിന്ന് ഉമ്മ മാറി നില്‍ക്കുമ്ബോള്‍ ദിവസങ്ങള്‍ എണ്ണി തീര്‍ക്കുന്ന ഉഉമയെ പലപ്പോഴു ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
വളരെ റിയലിസ്റ്റിക് പ്രണയമാണ് അവര്‍ക്കിടയില്‍ ഉള്ളതെന്നും അത് വച്ച് നോക്കുമ്പൾ താനും ഭാര്യയും തമ്മിലുള്ളതൊന്നും ഒരു പ്രണയമേ അല്ലെന്നും ദുല്‍ഖര്‍ പറയുന്നു. സുറുമി അമേരിക്കയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മ അവിടെ പോയി കുറച്ചു ദിവസം നിന്നിരുന്നു. അന്ന് വാപ്പയും ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവര്‍ ഓര്‍ത്തു വയ്ക്കും. ഉമ്മ വീട്ടിൽ ഇല്ലങ്കിൽ വാപ്പ അതികം ആരോടും മിണ്ടാറുപോലുമില്ല. പരസ്പരം കണ്ടിട്ട് ഇത്ര ദിവസമായി എന്നൊക്കെ കൃത്യമായി രണ്ടുപേരും ഓർത്തിരിക്കും അതൊക്കെയാണ് പ്രണയം
Leave a Reply