
‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ…’ വികാരഭരിതനായി മമ്മൂട്ടി ! എല്ലാവരോടും എന്തൊരു സ്നേഹമായിരുന്നു കുഞ്ഞേ നിനക്ക് !
കഴിഞ്ഞ ദിവസം ഏവരെയും ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ടാണ് നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ വിടപറഞ്ഞത്. പിഞ്ചുകുഞ്ഞിനെപോലെ അദ്ദേഹം ചേർത്തണച്ച പ്രിയ സാപ്പി വിടവാങ്ങിയ ദിവസമാണ് വ്യാഴം ജൂൺ 27. ഏറെ ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സാപ്പി എന്ന റാഷിൻ. മുപ്പത്തിയേഴാം വയസ്സിൽ സാപ്പിയെ തനിക്ക് നഷ്ടമായപ്പോൾ ആ വിയോഗം അദ്ദേഹത്തെ ഏറെ തളർത്തി കളഞ്ഞിട്ടുണ്ടാകാം, അത്രമാത്രം ആ മകനെ അദ്ദേഹം ഹൃദയത്തോട് ചേർത്ത് നിർത്തിയിരുന്നു.
ഇപ്പോഴിതാ സാപ്പിയുടെ വിയോഗത്തിൽ നടൻ മമ്മൂട്ടി സഹിതം നിരവധി താരങ്ങളാണ് ദുഃഖം അറിയിച്ച് എത്തിയത്, തന്റെ പ്രിയപ്പെട്ട സാപ്പിയുടെ വേർപാടിന്റെ ദുഃഖം അദ്ദേഹം ഒരു വാചകത്തിൽ കൂടി പങ്കുവെക്കുകയായിരുന്നു, “സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ” എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. റാഷിൻ സിദ്ധിക്കിന് ഒപ്പം നിൽക്കുന്ന ചിത്രവും മമ്മൂട്ടി ഷെയർ ചെയ്തിട്ടുണ്ട്.

അതുപോലെ നടി ബീന ആന്റണി പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, ഒരുപാട് വേദനയോടെ, കണ്ണീരോടെ, വിട. മോനേ സാപ്പീ, നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീ കുഞ്ഞായിരിക്കുമ്പോഴാ ഞാന്‍ നിന്നെ ആദ്യമായി കാണുന്നത്. അന്ന് നിനക്ക് ഏറ്റവും ഇഷ്ടമുള്ള റെക്‌സോണ സോപ്പും പിടിച്ചോണ്ട് നടക്കുന്ന നീയാണ് ഇന്നും എന്റെ മനസ്സില്‍ ഉള്ളത്. എല്ലാവരോടും എന്തൊരു സ്നേഹമായിരുന്നു കുഞ്ഞേ നിനക്ക്. മനസ് പിടയുന്ന വേദനയോടെ ഇക്കയുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുന്നു. അത് താങ്ങാനുള്ള കരുത്ത് ഇക്കയ്ക്കും കുടുംബത്തിനും കൊടുക്കണേ പടച്ചോനേ. പ്രാര്‍ത്ഥനകള്‍’ ബീന ആന്റണി കുറിച്ചു.
അതുപോലെ നടൻ മധുപാലും സെപ്പിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു, പ്രിയപ്പെട്ട സിദ്ധിക്കിക്ക അങ്ങയുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ ഇരുന്നത്. അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തുന്നത് കണ്ടു. എത്രമാത്രം സ്നേഹത്തോടെ ആണ് അവനെ അടുത്തിരുത്തുന്നത്. ഒരച്ഛന്റെ സ്നേഹം കാണുകയും അനുഭവിക്കുകയുമായിരുന്നു എന്നും മധുപാൽ കുറിച്ചു. ദിലീപ്, കാവ്യ മാധവൻ, ഫഹദ് ഫാസിൽ, മനോജ് കെ ജയൻ തുടങ്ങി നിരവധി താരങ്ങളാണ് സിദ്ദിഖിനെ നേരിൽ കണ്ടു സമാധാനിപ്പിക്കാൻ എത്തിയത്.
Leave a Reply