
ജീവിതത്തിൽ അഭിനയിക്കാനോ, പരസ്യമായി സ്നേഹം പ്രകടിപ്പിക്കാനോ മമ്മൂട്ടിക്ക് അറിയില്ല ! പക്ഷേ ആ ഉള്ളു പിടയുന്നുണ്ട് !
കഴിഞ്ഞ ദിവസം സ്രീനിവാസനും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ഒരു വേദിയിൽ ഉണ്ടായിരുന്നത് ഏറെ ശ്രദ്ധ നേടിയ ഒരു വാർത്ത ആയിരുന്നു. ശ്രീനിവാസൻ ഇപ്പോൾ ആരോഗ്യപരമായി കുറച്ച് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതുപോലെ തന്നെ ആരാധകർക്ക് ഇടയിൽ മോഹൻലാലും ശ്രീനിവാസനും തമ്മിൽ ശത്രുതയിൽ ആണെന്നും, ശ്രീനിവാസൻ മോഹൻലാലിനെ പരിഹസിച്ചുകൊണ്ട് ചെയ്ത ചിത്രമാണ് ഉദയനാണ് താരം എന്നും സിനിമ രംഗത്ത് പരസ്യമായ ഒരു രഹസ്യമാണ്.
ഇതുവരെ ഉണ്ടായിരുന്ന എല്ലാ ഗോസിപ്പുകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് ഉള്ള ചിത്രം വൈറലായി മാറിയത്, ഒരുസമയത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച കോംബോ ആയിരുന്നു ദാസനും വിജയനും. മോഹൻലാൽ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന ആ ചിത്രം മലയാളികൾ ഏറ്റെടുക്കുക ആയിരുന്നു. ഇപ്പോഴിതാ ശ്രീനിവാസനും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ഒന്നിച്ചെടുത്ത ഫോട്ടോയും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ആ ചിത്രങ്ങൾക്ക് ഒപ്പമുള്ള വാക്കുകൾ ഇങ്ങനെ, അദ്ദേഹം അങ്ങനെയാണ്. കവിയൂർ പൊന്നമ്മ പറഞ്ഞപോലെ, മമ്മൂട്ടിക്ക് പരസ്യമായി സ്നേഹം പ്രകടിപ്പിക്കാനോ., ജീവിതത്തിൽ അഭിനയിക്കാനോ അയാൾക്കറിയില്ല. സഹപ്രവർത്തർക്ക് വേദനിച്ചാൽ അയാളുടെ ഉള്ളൊന്ന് പിടയുമെന്ന ക്യാപ്ഷനൊപ്പമായാണ് മമ്മൂട്ടിയുടേയും ശ്രീനിവാസന്റെയും ഫോട്ടോ പ്രചരിക്കുന്നത്. കൂടാതെ നിർമ്മാതാവ് മാനോജ് രാംസിങ്ങ് മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞിതിങ്ങനെ.

അവരുടെ സൗഹൃദം വളരെ വ്യത്യസ്തമാണ്, പ്രകടമാകുന്ന ഒന്നല്ല, ശ്രീനി എപ്പോൾ ആ,ശുപത്രിയിലാകുന്നോ അപ്പോൾ അവിടെ മമ്മൂട്ടി എത്തുമെന്നാണ് മാനോജ് രാംസിങ്ങ് പറഞ്ഞത്. ശ്രീനി ആരോഗ്യ പ്രശനങ്ങൾ കൊണ്ട് ആശുപത്രിയിലാകുമ്പോഴേല്ലാം മമ്മൂട്ടി അവിടെ എത്തും. അദ്ദേഹത്തിന് ആശുപത്രിയിലേയ്ക്ക് വിളിച്ചാൽ എല്ലാം വിവരവും അറിയാൻ സാധിക്കും അല്ലെങ്കിൽ ശ്രീനിവാസന്റെ മക്കളെയോ ഭാര്യയെയോ വിളിച്ചാൽ വിവരമറിയാം.ഇതൊന്നുമല്ലെങ്കിൽ അദ്ദേഹത്തിന് ആരോഗ്യ മന്ത്രിയുമായി ബന്ധപ്പെട്ടാൽ കറക്ടായിട്ടുള്ള ഡിറ്റയ്ൽസ് അറിയാം.
പക്ഷെ മമ്മൂട്ടി അങ്ങനെ ചെയ്യില്ല. അദ്ദേഹം നേരിട്ട് വന്ന് തന്നെ വന്ന് ശ്രീനിയുടെ വിവരം അറിയും. പറ്റുമെങ്കിൽ ശ്രിനീവാസനോട് നേരിട്ട് സംസാരിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. പഴയ സ്നേഹം അന്നും അതുപോലെ കൊണ്ടു നടക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു പബ്ലിസിറ്റി ആഗ്രഹിക്കുന്ന മനുഷ്യനല്ല അദ്ദേഹം. പലരും പലതും പറയും. പക്ഷെ മമ്മൂട്ടി എന്ന വ്യക്തിയേ നേരിട്ട് കണ്ടിട്ടും അദ്ദേഹത്തിന്റെ സ്നേഹം അടുത്തറിഞ്ഞിട്ടുമുള്ള വ്യക്തിയാണ് താൻ എന്നും മാനോജ് രാംസിങ്ങ് പറയുന്നു.
അതുപോലെ തന്നെ ശ്രീനിവാസനറെ വിവാഹ സമയത്ത് താലിമാല വാങ്ങാൻ പണമില്ലാതെ വിഷമിച്ച ശ്രീനിവാസനെ സഹായിച്ചത് മമ്മൂട്ടി ആയിരുന്നു. ആ കടപ്പാട് എപ്പോഴും തനിക്ക് മമ്മൂട്ടിയോട് ഉണ്ടാകുമെന്ന് ശ്രീനിവാസൻ [പലപ്പോഴും പറയാറുണ്ട്.
Leave a Reply