
അവൾ കെട്ടിയത് എന്നും വീട്ടിൽ വരുന്ന ഒരു വക്കീലിനെയാണ്, അല്ലാതെ സിനിമ നടനെ അല്ല ! ദാമ്പത്യ വിജയത്തെ കുറിച്ച് മമ്മൂട്ടി പറയുന്നു !
മലയാളികളുടെ താര രാജാവാണ് നടൻ മമ്മൂട്ടി. മമ്മൂട്ടിയും സുൽഫത്തും എന്നും ഏവരും ഒരുപാട് ആരാധിക്കുന്ന താര ജോഡികൾ കൂടിയാണ് ഇവർ, ഇവരുടെ ദാമ്പത്യ ജീവിതത്തിന്റെ വിജയം എന്നും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഭാര്യ സുൽഫത്തിനെ കുറിച്ച് മമ്മൂക്ക പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂക്കയുടെ ആ വാക്കുകൾ, എന്റെ അമ്മയും ഭാര്യയും തമ്മിൽ ഇത്ര അടുപ്പം എന്താണെന്ന് എല്ലാവരും ചോദിക്കാറുണ്ട്.
അതിനുള്ള മറുപടി ഇതാണ്, സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.’ രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു സുലു എന്നാണ് മമ്മൂക്ക പറയുന്നത്. ഞാൻ ചെയ്ത പുണ്യം, ലോകത്ത് എവിടെ ആണെങ്കിലും ഞങ്ങൾ സംസാരിക്കാറുണ്ട്, അത് ഞങ്ങൾക്ക് നിർബന്ധമാണ്. എന്റെ കുടുംബക്കാർക്ക് എന്നെക്കാൾ കാര്യമാണ് സുലുവിനെ. അവരുടെ ആവശ്യങ്ങൾ പോലും ഞാൻ അറിയുന്നതിന് മുമ്പ് അവൾ അറിഞ്ഞിരിക്കും, അതിനുള്ള പരിഹാരവും അവൾ കണ്ടിരിക്കും.
ഈ ലോകത്ത് നമുക്ക് മുറിച്ചുമാറ്റാൻ പറ്റുന്ന ഒരു ബന്ധമാണ് ഭാര്യ ഭർത്തൃബന്ധം. എന്നാൽ ഈ ഭാര്യകാരണം നമുക്ക് ഉണ്ടാകുന്നത് മുറിച്ച് മാറ്റാൻ കഴിയാത്ത ബന്ധങ്ങളാണ്, മക്കൾ നമുക്ക് ആരുമല്ലന്ന് പറഞ്ഞാലും ആ ബന്ധം മുറിച്ചുകളയാൻ കഴിയുമോ…. ഈ ലോകത്ത് എല്ലാ ബന്ധങ്ങളും ഉണ്ടാകുന്നത് ഭാര്യയിൽ നിന്നുമാണ്, അപ്പോൾ അവളെ നമ്മൾ എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയേക്കണം, ഒരാൾ എന്നോട് ചോദിച്ചു, ലൊക്കേഷനിൽ ആയാലും അൽപ്പം ഫ്രീ ടൈം കിട്ടിയാൽ അപ്പോഴും സുലുവിനെ ഫോണിൽ വിളിക്കാറുണ്ട്, എന്തിനാണ് ഇങ്ങനെ എപ്പോഴും വിളിക്കുന്നത് എന്ന്..

അപ്പോൾ ഞാൻ പറഞ്ഞു, അവൾ വിവാഹം കഴിച്ചത് ഒരു വക്കീലിനെ ആയിരുന്നു, എന്നും വീട്ടിൽ വരുന്ന ഒരു ഭർത്താവ്, അതിനു ശേഷമാണ് ഞാൻ നടനായത്, അകലെ ആണെങ്കിലും അരികിൽ ഉണ്ടെന്ന തോന്നൽ അവൾക്ക് ഉണ്ടാകാൻ വേണ്ടിയാണ് ഞാൻ എപ്പോഴും വിളിക്കുന്നത് എന്ന്പറഞ്ഞു. അതുപോലെ സുൽഫത്ത് മമ്മൂക്കയെ കുറിച്ച് പറയുന്നത് ഇങ്ങനെ… തനറെ ഭർത്താവ് രാവിലെ ഓഫീസില്‍ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലെയുള്ള ജീവിതം ആയിരുന്നെങ്കില്‍ എന്നൊരു ആഗ്രഹം ആദ്യമൊക്കെ എനിക്ക് ഉണ്ടായിരുന്നു.
ഭര്‍ത്താവിനെ കാ,ണാന്‍ കിട്ടാത്തതില്‍ ഏതൊരു ഭാര്യയ്ക്കും വിഷമം കാണില്ലേ, ആ വിഷമമൊക്കെ എനിക്കും ഉണ്ടായിരുന്നു. പക്ഷെ എത്ര തിരക്കായാലും ആഴ്ചയില്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ എത്തും. പിന്നെ എവിടെ ആയിരുന്നാലും ഒരു ഗുഡ്നൈറ്റ് കോളും മോണിങ് കോളും ഉണ്ട് അത് മുടക്കാറില്ല എന്നും മമ്മൂട്ടി പറയുന്നു.
Leave a Reply