
ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.’ രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു ! ഭാര്യയെ കുറിച്ച് മമ്മൂട്ടി !
മലയായികളുടെ സ്വന്തം സൂപ്പർ സ്റ്റാറാണ് മമ്മൂക്ക. തന്റെ 71 മത് വയസിലും ഇന്നും ഏതൊരു യുവ നടനെയും വെല്ലുന്ന ചുറുചുറുക്കോടെ അദ്ദേഹം സിനിമ ലോകത്ത് സജീവമായി നിൽക്കുന്നത് അദ്ദേഹത്തിന്റെ തന്റെ പ്രൊഫഷനോടുള്ള അഗാധമായ ആത്മസമർപ്പണം കൊണ്ടാണ്. ഓരോ കഥാപാത്രത്തെയും വളരെ ആവേശത്തോടെയാണ് അദ്ദേഹം ഉൾക്കൊള്ളുന്നത്, അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ അൻപത് വർഷമായി ഒരു പകരക്കാരനില്ലാതെ രാജാവായി അദ്ദേഹം നിലകൊള്ളുന്നത്.
അദ്ദേഹത്തെപ്പോലെ നമ്മൾ ഏവരും ആരാധിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ കുടുംബവും, മമ്മൂട്ടി എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നടൻ എന്നതിലുപരി നല്ലൊരു ഭർത്താവ്, മകൻ, അച്ഛൻ, സഹോദരൻ എന്നീ നിലകളിൽ എല്ലാം എന്നും മികച്ചതാണ്. തനറെ ജീവിതത്തിലെ ആദ്യത്തെ പെൺ സുഹൃത്ത് തനറെ ഭാര്യ സുൽഫത്ത് ആണെന്നാണ് മമ്മൂട്ടി പറയുന്നത്. തന്റെ ഉമ്മയും ഭാര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴത്തെ കുറിച്ച് അദ്ദേഹം ഒരു സമയത്ത് തുറന്ന് പറഞ്ഞിരുന്നു. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്.

അദ്ദേഹത്തിന്റെ വാക്കുകൾ പലർക്കും ഒരു ഗുണപാഠമായിട്ടുണ്ട്, ഭാര്യ എന്നത് ഒരു രക്തബന്ധമല്ല. നമുക്ക് അമ്മായിയും അമ്മാവനും ചേട്ടനും അനിയനും വല്യച്ഛനും വല്യമ്മയുമൊക്കെയുണ്ട്. അതിലെല്ലാം നമ്മുടെ ഒരു രക്തബന്ധമുണ്ട്. ആ ബന്ധങ്ങളൊന്നും നമുക്ക് മുറിച്ചുമാറ്റാനായി പറ്റില്ല. പക്ഷെ ഭാര്യ എന്ന ബന്ധം നമുക്ക് എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാവുന്ന ഒന്നാണ്. എന്നാൽ നമ്മൾ ആലോചിക്കേണ്ട ഒരു കാര്യം, ഈ ഭാര്യയിലൂടെയാണ് നമുക്ക് ഈ ബന്ധങ്ങളെല്ലാം ഉണ്ടാവുന്നത് എന്നതാണ്.
എന്നാൽ നമ്മൾ മനസിലാക്കേണ്ട ഒന്ന്.. മുറിച്ചുമാറ്റാൻ പറ്റുന്ന ഒരു ബന്ധത്തിൽ നിന്നാണ് മുറിച്ചുമാറ്റാൻ പറ്റാത്ത ഒരുപാട് ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാവുന്നത്. അതുകൊണ്ട് ഭാര്യാ ഭർതൃ ബന്ധം എന്നത് വളരെ ദിവ്യമായ ഒന്നാണ്. പരസ്പരം രണ്ടു മനുഷ്യർ മനസ്സിലാക്കി, മനസ്സുകൊണ്ടു ശരീരം കൊണ്ടും ഒന്നിച്ച് ജീവിക്കുന്നതാണ് ഭാര്യാ ഭർതൃ ബന്ധം എന്നും ഒരിക്കൽ അദ്ദേഹം ഒരു വേദിയിൽ പറയുകയുണ്ടായി, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്.
അതുപോലെ എന്റെ ഉമ്മക്ക് സുലു കഴിഞ്ഞേ ഒരുപക്ഷെ ഞാൻ പോലും ഉണ്ടായിരുന്നുള്ളു. അമ്മയും ഭാര്യയും തമ്മിൽ ഇത്ര അടുപ്പമെന്ന്, അതിനു മമ്മൂക്ക പറയുന്നത് ഇങ്ങനെ, സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.’ രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു സുലു എന്നാണ് മമ്മൂക്ക പറയുന്നത്.
Leave a Reply