
മികച്ച നടൻ മമ്മൂട്ടി, 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇവർക്ക് !
ഇപ്പോഴിതാ 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നടത്തിയിരിക്കുകയാണ്, അതിൽ മമ്മൂട്ടിയും നടൻ കുഞ്ചാക്കോ ബോബനും അവസാന നിമിഷം വരെ ശക്തമായ മത്സരം നടത്തിയെങ്കിലും ഒടുവിൽ ഇപ്പോഴിതാ പുരസ്കാരം മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.
ചിത്രത്തിൽ പകരംവെക്കാനില്ലാത്ത പ്രകടമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. സിനിമയിൽ ജെയിംസായും സുന്ദരമായും പകർന്നാടിയ മമ്മൂട്ടി പുരസ്കാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മമ്മൂട്ടിക്ക് അവസാന നിമിഷം വെല്ലുവിളിയായി ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനായിരുന്നു. എന്നാല്‍ മികച്ച നടനുള്ള പ്രത്യേക പുരസ്കരമാമാണ് കുഞ്ചോക്കോ ബോബന് ലഭിച്ചത്. അപ്പന് എന്ന ചിത്രത്തിലെ അഭിനയതത്തിന് അലന്‍സിയറും മികച്ച നടനുള്ള പ്രത്യേക പുരസ്കാരം നേടി. ‘രേഖ’ എന്ന ചിത്രത്തിലൂടെ വിന്‍ഷി അലോഷ്യസ് മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി. രേഖ എന്ന ചിത്രം സാമ്പത്തികമായി വൻ നഷ്ടമായ ചിത്രമായിരുന്നു എങ്കിലും വിൻസിയുടെ പ്രകടനം കൊണ്ട് മികച്ചു നിന്ന ചിത്രം തന്നെയായിരുന്നു.

ഇതിപ്പോൾ കുറച്ച് നാളത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടിയെ തേടി സംസ്ഥാന പുരസ്കാരം എത്തുന്നത്. ഇത് എട്ടാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം മമ്മൂട്ടിക്ക് ലഭിക്കുന്നത്. (1984) യാത്ര, നിറക്കൂട്ട് (1985), ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയന്, പൊന്തന്‍ മാട, വാത്സല്യം ( 1993), കാഴ്ച (2004), പാലേരി മാണിക്യം (2009) തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് നേരത്ത മമ്മൂട്ടിക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. അഹിംസം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്
അതുപോലെ മികച്ച പിന്നണി ഗായികക്ക് ഉള്ള പുരസ്കാരം മൃദുല വാര്യർക്ക് ലഭിച്ചു, പത്തൊന്‍പതാം നൂറ്റാണ്ടിലെ ഗാനത്തിനാണ് ലഭിച്ചത്. കബില്‍ കബിലനാണ് മികച്ച ഗായകന്. ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരത്തിന് രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ അർഹമായി.
Leave a Reply