
അവൾ ആ കണ്ണുകൾ കൊണ്ട് കൺനിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ തന്നെയാണ് ! അമീറാ മോൾക്ക് ഇനി ലോകം കാണാം ! സഹായവുമായി മമ്മൂട്ടി ! കൈയ്യടിച്ച് ആരാധകർ !
മലയാള സിനിമ താരങ്ങളിൽ ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റ് ആയ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ അങ്കലായി ആണ് ഈ കുഞ്ഞിനെ സഹായിക്കുന്നത്. ഇരുട്ട് മാത്രം കണ്ട അമീറയുടെ മിഴികളിലിനി വര്‍ണങ്ങള്‍ നിറയും, കാഴ്ച്ചകള്‍ വന്നുതൊടും. ആലപ്പുഴ പുന്നപ്രയിലെ ഈ മൂന്ന് വയസ്സുകാരി വെളിച്ചത്തിലേക്ക് മിഴി തുറക്കുമ്പോൾ മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയുടെ നന്മ ഒരിക്കൽ കൂടി പ്രകാശം പരത്തുകയാണ്. ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12ന് തന്നെ കാഴ്ച്ച ശക്തി നേടിയ അമീറാ ആശുപത്രി വിടുന്നു എന്നതും ഏറ്റവും വലിയ പ്രത്യകയതായാണ്.
ജന്മനാ കാഴ്ച ഇല്ലാത്ത അമീറയുടെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സിദ്ധിക്ക് കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ മൂന്ന് വയസ്സുകാരിക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണമെന്നും അവിടെ ചികിത്സക്കായി വൻതുക ആവശ്യമായി വരുമെന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റുവഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ കഥ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഈ വാർത്തകൾ മമ്മൂട്ടിയുടെ ഓഫീസിന് കൈമാറി.
ഈ വാർത്ത ശ്രദ്ധയിൽ പെട്ട മമ്മൂട്ടി ഉടന്‍ ഇടപെടുകയായിരുന്നു. തന്റെ ജീവകാരുണ്ണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ അങ്കമാലി, ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികത്സ മാറ്റാൻ നിർദ്ദേശിച്ച മമ്മൂട്ടി, തുടർ ചികൽസക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുവാൻ കെയർ ആൻഡ് ഷെയറിനോട് മമ്മൂക്ക നിർദ്ദേശിച്ചു.

അൻപതോളം കണ്ണ് മാറ്റിവെക്കൽ സൗജന്യ ശാസ്ത്രക്രികളാണ് മമ്മൂട്ടിയുടെ ഈ സംഘടന മുൻ കൈ എടുത്ത് നടത്തുന്നത്. അങ്ങനെ ഈ ലിസ്റ്റിലേക് കുഞ്ഞ് അമീറയെ കൂടി ഉൾപെടുത്താൻ മമ്മൂക്ക ആവിശ്യപെടുകയായിരുന്നു. കണ്ണ് മാറ്റിവക്കൽ ശാസ്ത്രക്രിയ വിജയമായതോടെ അമീറ കാഴ്ച്ചയുടെ ലോകത്ത് എത്തി. അതേസമയം കുട്ടിയുടെ രണ്ടാമത്തെ കണ്ണ് കാഴ്ച്ച വീണ്ടെടുക്കാൻ ആവാത്ത വിധം നശിച്ചു പോയിരുന്നു.
കുട്ടിയുടെ കണ്ണിലെ അണുബാധക്ക് ആദ്യം തന്നെ കൃത്യമായി ചികില്‍സ ലഭ്യമാകാതിരുന്നതാണ് ആ കണ്ണിനു ഇനി കാഴ്ച ലഭിക്കാത്തതിനെ കാരണമായി ഡോക്ടർമാർ പറയുന്നത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വൈകിയിരുന്നു. തങ്ങളുടെ പിഞ്ചോമനയുടെ ജീവിതം തന്നെ രക്ഷിച്ച പ്രിയപ്പെട്ട മമ്മൂക്കയെ കണ്ട് ഒന്ന് നന്ദി പറയണം, എന്ന് മാത്രമാണ് മാതാപിതാക്കളുടെ ഇപ്പോഴുള്ള ആഗ്രഹം. അല്ലങ്കിലും അവൾ ആ കണ്ണുകൾ കൊണ്ട് കൺനിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണല്ലോ എന്നും കുട്ടിയുടെ അച്ഛൻ സിദ്ദിഖ് പറയുന്നു. നിരവധി പേരാണ് മമ്മൂക്കയെ അഭിനന്ദിച്ച് എത്തുന്നത്.
Leave a Reply