
‘സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും’ ആ ആത്മ ബന്ധത്തിന്റെ ആഴം വളരെ വലുതാണ് ! ചില കുടുംബ രഹസ്യങ്ങൾ, മമ്മൂട്ടിയുടെ വാക്കുകൾ !!
മലയാളത്തിന്റെ അഭിമാന താരമായ മമ്മൂക്കക്ക് കഴിഞ്ഞ ദിവസം 70 മത് ജന്മദിനമായിരുന്നു. ലോകമെങ്ങും അദ്ദേഹത്തെ ആശംസകൾ കൊണ്ട് പുണരുകയായിരുന്നു. ആ ദിവസത്തിൽ അദ്ദേഹത്തിന്റെ ചില കുടുംബ വിശേഷങ്ങളും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. അദ്ദേഹത്തെ അടുത്തറിയാവുന്ന പലരും മമ്മൂക്കയുടെ പല അറിയാ കഥകളും പങ്കുവെച്ചിരുന്നു, അത്തരത്തിൽ അദ്ദേഹത്തിന്റെ അടുത്ത കുടുംബ സുഹൃത്തുകൂടിയായ നിർമാതാവ് ആന്റോ ജോസഫ് പങ്കുവെച്ച കുറിപ്പിലെ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
അദ്ദേഹം മമ്മൂട്ടി എന്ന നടനെ കുറിച്ച് മാത്രമല്ല അദ്ദേഹത്തിലെ മകനെ കുറിച്ചും, ഭർത്താവിനെ കുറിച്ചും അച്ഛനെ കുറിച്ചും സഹോദരനെ കുറിച്ചും ആന്റോ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ, മമ്മൂട്ടിയെന്ന നടനെയല്ല, മമ്മൂട്ടിയെന്ന മകനെ, ഭര്‍ത്താവിനെ, അച്ഛനെ, കൊച്ചുമക്കളുടെ പ്രിയപ്പെട്ട ഗ്രാന്‍ഡ്‌പായെ,അനുജന്മാരുടെ വല്യേട്ടനെയാണ് എനിക്ക് പരിചയം. ഇത്രയും കാലം ഞാന്‍ കണ്ട മമ്മൂക്ക ഹൃദയത്തില്‍ സ്നേഹം മാത്രമുള്ള കുടുംബനാഥനാണ്. ലോകമെങ്ങുമുള്ള കുടുംബനാഥന്മാര്‍ റോള്‍മോഡലാക്കേണ്ടയാള്‍ ആണെന്നും അദ്ദേഹം പറയുന്നു.
തനറെ ഉമ്മയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടിയാല്‍ ഇടറി പ്പോകുന്നയാളാണ് മമ്മൂട്ടിയെന്ന മകന്‍. ഏതുതിരക്കിനിടയിലും എത്ര അകലെയായിരുന്നാലും ഭാര്യയുടെ കാതിനരികെയെത്തുന്നയാളാണ് മമ്മൂട്ടിയെന്ന ഭര്‍ത്താവ്. മമ്മൂട്ടിയെന്ന അച്ഛന്‍ മക്കള്‍ വരുന്നതും കാത്ത് വഴിക്കണ്ണുമായി ഇരിക്കുന്നയാളാണ്. മമ്മൂട്ടിയെന്ന അപ്പുപ്പൻ പേരക്കുട്ടികൾക്ക് മിഠായിമധുരമുള്ള ചക്കരയുമ്മയാണ്. മമ്മൂട്ടിയെന്ന വല്യേട്ടന്‍ ബന്ധങ്ങളുടെ വേരോട്ടമുള്ള വലിയൊരു തണല്‍മരമാണ്.

പിന്നെ അതിൽ ഏറ്റവും പ്രധാപ്പെട്ട മറ്റൊരു കാര്യം, അദ്ദേഹത്തിന്റെ ഉമ്മയും ഭാര്യയും തമ്മിലുള്ള ഹൃദയബന്ധം വലുതാണ്. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്. എന്തുകൊണ്ടാണ് ഇവര്‍ തമ്മില്‍ ഇത്ര അടുപ്പം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മമ്മൂക്ക പറയുന്നത് ഇങ്ങനെയാണ്, ‘സുലു എന്റെ ഉമ്മയെ എത്രയധികം സ്നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.’ രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു മമ്മൂക്കയിലെ മകനും ഭര്‍ത്താവും.
കൂടാതെ അദ്ദേഹത്തിന്റെ സഹോദരൻ ഇബ്രാഹിം കുട്ടി അദ്ദേഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഞങ്ങൾക്ക് ഈ ജാതകം എന്നുള്ള സംഭവമൊന്നുമില്ല പക്ഷെ അന്ന് ഇച്ചാക്കയുടെ ജാതകം ഏതുതിയിരുന്നു. ആ ജാതകത്തില്‍ മമ്മൂട്ടി വിശാഖം നക്ഷത്തില്‍ ജനിച്ച ആളാണ്. പ്രശസ്തനാകുമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അന്നൊന്നും അത് വലിയ കാര്യമായിട്ടെടുത്തില്ല.’ എന്നും ഇബ്രാംഹിം കുട്ടി പറയുന്നു. ജന്മദിനത്തിൽ സമ്മാനമായി മകൾ സുറുമി ആദ്യമായി തനറെ വാപ്പിയുടെ ചിത്രം വരച്ച് നൽകിയതും ഏറെ ശ്രദ്ധനേടിയിരുന്നു. ഏതൊരു ദിവസത്തെപ്പോലെ താനെ ആയിരുന്നു അദ്ദേഹത്തിന് തനറെ ജന്മദിനവും, വളരെ ലളിതമായി സഹ പ്രവർത്തകർക്കൊപ്പം ഒരു കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്.
Leave a Reply