
സിനിമയിൽ മമ്മൂട്ടിയുടെ മേല്‍വിലാസം ഉപയോഗിച്ചിട്ടില്ല ! അതിനൊരു കാരണമുണ്ട് ! മമ്മൂട്ടിയുടെ സഹോദരി പുത്രന്‍ പറയുന്നു !
മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മമ്മൂട്ടി. കാഴ്ചയിൽ വളരെ പരുക്കനായി തോന്നിപ്പിക്കുമെങ്കിലും അദ്ദേഹത്തെ അടുത്തറിയാവുന്നവർ ഏവരും ആ നടന്റെ സ്നേഹത്തെ കുറിച്ചും കരുതലിന്റെ കുറിച്ചുമാണ് പറയുന്നത്. ഒരുപാട് സഹായങ്ങൾ അദ്ദേഹം നാടിനുവേണ്ടിയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മഴ കെടുത്തി കാരണം ദുരിതത്തിലായ കൂട്ടിക്കൽ നിവാസികൾക്ക് അദ്ദേഹം മെഡിക്കൽ സഹായവും ഒപ്പം അത്യാവിഷ സാധനങ്ങളും എത്തിച്ചിരുന്നു.
അദ്ദേഹത്തെ പോലെ നമുക്ക് എന്നും പ്രിയപെട്ടവരാണ് നടന്റെ കുടുംബവും, മകൻ ദുൽഖർ സൽമാൻ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തുകയും, ഇന്ന് ബോളിവുഡിൽ വര വളരെ തിരക്കുള്ള നടനായും മാറിയിരിക്കുകയാണ്. അതുപോലെ മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്നും മറ്റു നടൻമാർ മലയാള സിനിമയിൽ എത്തിയിരുന്നു, മാമൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ മകൻ മഖ്ബൂൽ സൽമാനും ഒപ്പം സഹോദരി പുത്രൻ അഷ്കർ സൗദാനും സിനിമയിൽ സജീവമാണ്.
പക്ഷെ അഷ്കറിനെ അധികമാർക്കും അറിയില്ല എന്നതാണ് വാസ്തവം, കാഴ്ചയിൽ ദുല്കറിനേക്കാളും മാമൂട്ടിയുടെ സാദിർശ്യം കിട്ടിയിരിക്കുന്നത് തനിക്കാണ് എന്ന് പലരും പറഞ്ഞതായും അഷ്‌കർ പറഞ്ഞിരുന്നു. കൂടാതെ തന്റെ സിനിമ ജീവിതത്തെ കുറിച്ച് അശ്കറിന്റെ വാക്കുകൾ ഇങ്ങനെ, അഭിനയ മോഹം തലക്ക് പിടിച്ച് ചില ആൽബങ്ങൾ ചെയ്തു നടന്ന സമയത്ത് മമ്മൂക്ക തന്നെയാണ് തസ്കരവീരൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം തന്നതെന്നും അഷ്‌കർ പറയുന്നു.

ഇപ്പോഴും അദ്ദേഹത്തെ തനിക്ക് പേടിയാണ്, എന്തെങ്കിലും കാര്യങ്ങൾ പറയുന്നുണ്ടെങ്കിൽ അത് ഒന്നുകിൽ പുറകിൽ നിന്ന് അല്ലെങ്കിൽ വാട്സാപ്പ് വഴിയുമാണ് പറയാറുള്ളതെന്നാണ് അഷ്‌കർ പറയുന്നത്. “തസ്കരവീരൻ എന്ന സിനിമയിൽ ബാലതാരമായാണ് ഞാൻ തുടങ്ങിയത്. ചെറിയ വേഷമായിരുന്നെങ്കിലും അതൊരു തുടക്കമായി. എന്നെ അഭിനയിപ്പിക്കുന്നതിനെപ്പറ്റി സംവിധായകൻ മമ്മുക്കയോട് അഭിപ്രായം ചോദിച്ചു. ഉടൻ അമ്മാവൻ എന്നെ വിളിച്ചു പേടിയുണ്ടോ എന്റെ കൂടെ അഭിനയിക്കാൻ എന്ന് മാത്രം ചോദിച്ചു.
അതുപോലെ അഭിനയം തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ആദ്യം പറഞ്ഞ കാര്യം ചീത്തപ്പേര് കേൾപ്പിക്കരുതെന്നാണ്. സത്യത്തിൽ എന്റെ സിനിമകൾ അദ്ദേഹം കണ്ടിട്ടുണ്ടോ എന്നറിയില്ല. ഇതുവരെ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ചോദിച്ചിട്ടുമില്ല. ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയതല്ല . മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിം കുട്ടിയുടെ മകൻ മഖ്ബൂൽ സൽമാനും മമ്മൂട്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല. ഞാനും അങ്ങനെ തന്നെയാണ് വളരാൻ ആഗ്രഹിക്കുന്നത്. സ്വന്തം അധ്വാനത്തിലൂടെ വേണം വിജയം നേടാൻ എന്ന കാഴ്ചപ്പാടാണ് മാമ്മക്ക് എന്നും അഷ്‌കർ പറയുന്നു.
മലയാളത്തിന് പുറമെ അഷ്‌കർ തമിഴ് സിനിമയിലും സജീവമായിരുന്നു. ‘മൈഡിയർ മച്ചാൻസ്’ എന്ന ആക്ഷൻ മൂവിയിലും പ്രധാന വേഷത്തിൽ അഷ്‌കർ എത്തിയിരുന്നു. മലയാളത്തിലും കുറച്ചധികം ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ അഷ്കറിന് ഇതുവരെ ലഭിച്ചിട്ടില്ല.
Leave a Reply