
‘തന്റെ പഴയ കൂട്ടുകാരോടൊപ്പം അതേ കോളേജിൽ മമ്മൂക്ക ഒത്തുകൂടിയപ്പോൾ’ ! അവിശ്വസനീയം എന്ന് ആരാധകർ ! ചിത്രങ്ങൾ വൈറൽ !
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പ്രായം റിവേഴ്‌സ് ഗിയറിലാണ് എന്നാണ് ഏവരും പറയുന്നത്, പ്രായം 70 കഴിഞ്ഞിട്ടും ഇപ്പോഴും നാല്പത്തിന്റെ ചുറുചുറുക്കും ഉന്മേഷവുമാണ് മമ്മൂക്കക്ക്, അദ്ദേഹത്തിന്റെ കൃത്യമായ ആഹാര ശീലങ്ങളും ഒപ്പം വ്യായാമങ്ങളുമാണ് ആ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. സത്യത്തിൽ അദ്ദേഹത്തിന്റെ പ്രായം നമുക്ക് തോന്നിപ്പിക്കുന്നത് അദ്ദേഹത്തിന്റെ അല്ലങ്കിൽ അതെ പ്രായത്തിൽ ഉള്ളവരെ കാണുമ്പോൾ മാത്രമാണ്.
അത്തരത്തിൽ ഇപ്പോൾ മമ്മൂട്ടി തന്റെ പഴയ സഹപാഠികളോടൊപ്പം ഒത്തുകൂടിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ‘സ്റ്റാഫ് റൂമിൽ കേറിവന്ന സ്റ്റുടെന്റിനെ പോലുണ്ട് !, അവിശ്വസനീയം, ഇതിൽ ആരുടെ മകനാണ് മമ്മൂക്ക’എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് താഴെ വരുന്ന രസകരമായ കമന്റുകൾ. എഡിറ്റ് ചെയ്ത ഫോട്ടോയാണ് എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ അവരെ തിരുത്തി കൊണ്ട് നിരവധി പേർ എത്തുകയും ചെയ്തു. കോളേജിൽ നടന്ന റീ യൂണിയൻ ആണെന്ന് പറഞ്ഞ് ഫോട്ടോകളും ഇവർ പങ്കുവച്ചു.

പ്രായം കൂടുതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമാണ് മമ്മൂക്ക, ഒരു പക്ഷെ ഇപ്പോഴത്തെ താനെ ഇമേജ് കളയാതിരിക്കാൻ ഒരുപക്ഷേ അദ്ദേഹത്തിന് ഇതിൽ പങ്കെടുക്കാതിരിക്കാമായിരുന്നു, പക്ഷെ അനഗ്നെ ഒരു സംഗമത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ അദ്ദേഹം അത് സമ്മതിക്കുകയും, തന്റെ പഴയ കൂട്ടുകാരോടൊപ്പം ഒരുപാട് സമയം അതെ കോളേജിൽ ചിലവാക്കുകയും, അവർക്കെല്ലാം അതിൽ ഒരുപാട് സന്തോഷമാകകുകയും ചെയ്തു എന്നും സുഹൃത്തുക്കൾ പറയുന്നു.
ഏതായാലും ഈ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്. അതോടൊപ്പം മമ്മൂക്ക ഇപ്പോൾ സിബിഐ 5 ന്റെ തിരക്കിലാണ്, ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാണാൻ കാത്തിരിക്കുയാണ് ചിത്രം കൂടിയാണിത്. മലയാളത്തിൽ ഇങ്ങനെ ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇതാദ്യമാണ്, എസ്. എൻ സ്വാമിയുടെ തന്നെ തിരക്കഥയില്‍ കെ മധു സിബിഐ അഞ്ചാം ഭാഗവും സംവിധാനം ചെയ്യുമ്പോള്‍ അത് ഒരു ചരിത്രമാകുകയാണ്. കൂടാതെ ഭീഷ്മ പർവ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. തുടക്കം മുതൽ ശ്രദ്ധനേടിയ ചിത്രം ഫെബ്രുവരി 24ന് റിലീസ് ചെയ്യും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഭീഷ്‍മ പര്‍വ്വം ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.
Leave a Reply