
മമ്മൂട്ടിക്ക് മുകളിൽ മറ്റൊരു നടനെയും ചിന്തിക്കാൻ പോലും കഴിയില്ല എന്ന് പറയാനുള്ള കാരണമിതാണ് ! അഭിനയത്തിന്റെ പാഠപുസ്തകം ! കുറിപ്പ് വൈറലാകുന്നു !
മമ്മൂട്ടി എന്ന മെഗാസ്റ്റാർ നമ്മൾ മലയാളികളുടെ അഭിമാനമാണ്. ഓരോ കഥാപാത്രങ്ങളായി അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചുട്ടുണ്ട്. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ, പ്രായം വെറും നമ്പറിൽ മാത്രം ഒതുങ്ങുന്നു. സഹപ്രവർത്തകർക്കും ആരധകർക്കും അദ്ദേഹത്തെ കുറിച്ച് വളരെ നല്ല അഭിപ്രായം മാത്രമാണ് പറയാനുള്ളത്. ഇപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, അതിൽ പറയുന്നത്. അഭിനയവും സൗന്ദര്യവും ആകാരവും ഒത്തു ചേർന്ന് ഒരു നാടാണ് വേണ്ട എല്ലാം ഒത്തിണങ്ങിയ പുരുഷ രൂപം മമ്മൂട്ടി ഒഴിവാക്കിയ അതല്ലെങ്കിൽ അദ്ദേഹത്തിന് സ്വീകരിക്കാൻ പറ്റാഞ്ഞ ധാരാളം ചിത്രങ്ങൾ അഭിനയിച്ചു മറ്റു നടന്മാർ പലരും സൂപ്പർ സ്റ്റാറുകൾ ആയിട്ടുണ്ട്. മമ്മൂട്ടി വേണ്ട എന്ന് വെച്ച ചിത്രങ്ങൾ ചെയ്തവരിൽ മോഹൻലാൽ മുതൽ അക്കാലത്തെ പല സൂപ്പർ താരങ്ങളും ഉണ്ട്,സുരേഷ് ഗോപി മുരളി അങ്ങനെ പലരും…
നമ്മളെ ഒരുപാട് വിസ്മയിപ്പിച്ച സുരേഷ് ഗോപിയുടെ ഏകലവ്യനും, മുരളിയുടെ ചമ്പക്കുളം തച്ചനും പിന്നെ മമ്മൂട്ടിയും, എന്ന തലക്കെട്ടോടെയാണ് ആ കുറിപ്പ് തുടങ്ങുന്നത്. ചമ്പക്കുളം തച്ചൻ ഏകലവ്യൻ എന്നീ രണ്ടു ഹിറ്റ് ചിത്രങ്ങളുടെ പിന്നാമ്പുറ കഥയാണ് പറയുന്നത്. ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് “ചമ്പക്കുളം തച്ചൻ”.മഹാ നടൻ ഭരത് മുരളിയാണ് 1992 ൽ പുറത്ത് ഇറങ്ങിയ ചമ്പക്കുളം തച്ചനിലെ നായകനായി എത്തിയത്. ഒരു ഇമോഷണൽ ഡ്രാമയായാണ് ചമ്പക്കുളം തച്ചൻ.
അതുപോലെ തന്നെ 1993 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത രഞ്ജി പണിക്കർ തിരക്കഥയെഴുതിയ ചിത്രം ‘ഏകലവ്യൻ’ എന്ന ചിത്രത്തിൽ നായകനായി സുരേഷ് ഗോപി അഭിനയിച്ചു. ചിത്രം സൂപ്പർ ഹിറ്റാക്കിയിരുന്നു. എന്നാൽ ഈ ചിത്രം തീപ്പൊരി ഡയലോഗുകളും മാസ്സ് സീനുകളും ള്ള ഒരു ക്രൈം ത്രില്ലർ ആണ് . രണ്ടു വ്യത്യസ്ത ജനർ ലുള്ള ചിത്രങ്ങൾ ചമ്പക്കുളം തച്ചനിൽ മുരളി അവതരിപ്പിച്ച കഥാപാത്രം വാത്സല്യ നിധിയായ ഒരു പാവം അച്ഛനെയും എന്നാൽ നേരെ മറിച്ച് ഏകലവ്യനിൽ സുരേഷ് ഗോപി അവതരിപ്പിച്ചത് മാസ്സ് ഡയലോഗ് കൊണ്ട് തീപ്പൊരി ചിതറിക്കുന്ന രോഷാകുലനായ ഒരു ഐ പി എസ് കാരനെയും ആയിരുന്നു.

എന്നാൽ ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം.. തികച്ചും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ഈ രണ്ടു കഥാപാത്രങ്ങളെയും ഒരാൾ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കണെമെങ്കിൽ അയാൾ ഒരു അസാധ്യ നടനാകണമല്ലോ അങ്ങനെ ഒരാൾ ഇല്ലാത്തതു കൊണ്ടാണോ ഈ രണ്ടു സംവിധായകരും രണ്ടു നടന്മാരെ ഈ വേഷം ചെയ്യാൻ സമീപിച്ചത് അല്ല ഈ രണ്ടു വേഷങ്ങളും ചെയ്യാൻ ഇരു സംവിധായകരും ആദ്യം സമീപിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയെ ആണ് എന്നുള്ളതാണ് വസ്തുത. ചമ്പക്കുളം തച്ചനിലെ തച്ചൻ ആകാൻ സുരേഷ് ഗോപിക്കോ ഏകലവ്യൻലെ മാധവൻ IPS ആകാനോ മുരളിക്കോ സാധിക്കില്ല എന്ന് കുറിപ്പിൽ അടിവരയിട്ടു പറയുന്നു. ചിന്തിച്ചാൽ അത് തീർച്ചയായും സത്യമെന്നു നമുക്ക് മനസിലാകുമെന്നും. ഇവിടെയാണ് നമ്മൾ മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ റേഞ്ച് മനസിലാക്കേണ്ടത് എന്നും കുറിപ്പിൽ പറയുന്നു.
അതുപോലെ തന്നെ ‘ദൃശ്യം’ ‘രാജാവിന്റെ മകൻ’ അങ്ങനെ മോഹൻലാലിൻറെ ഒരുപിടി ചിത്രങ്ങൾ ആദ്യം മമ്മൂട്ടിയെ തേടിയാണ് എത്തിയത്, സുരേഷ് ഗോപിക്കും മുരളിക്കും അങ്ങനെ പല താരങ്ങളുടെയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മമ്മൂട്ടിയുടെ അക്കൗണ്ടിൽ പോകേണ്ടതാണെന്നു പല സംവിധായകരും എഴുത്തുകാരും മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് എന്നും കുറിപ്പിൽ പ്രതിപാദിക്കുന്നു.
Leave a Reply