
ഒരു നടനെന്ന നിലയിൽ ആളുകൾ എന്നെ തരംതാഴ്ത്തി ! സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്ന് തോന്നി ! മമ്മൂട്ടി തുറന്ന് പറയുമ്പോൾ !
നമ്മുടെ മലയാള സിനിമയുടെ അഭിമാനമാണ് മെഗാസ്റ്റാർ മമ്മൂട്ടി. നമ്മുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മമ്മൂട്ടി എന്ന നടൻ. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ കൂടി അഭിനയ ജീവിതം തുടക്കം കുറിച്ച അദ്ദേഹത്തിന്റെ പിന്നീടുള്ള സിനിമ ജീവിതം അത്ര സുഖകരമായിരുന്നില്ല എന്ന് തുറന്ന് പറയുകയാണ് മമ്മൂട്ടി. ഒരു സിനിമ പാരമ്പര്യമോ സുഹൃത്ത് ബന്ധങ്ങളോ ഇല്ലാതെ സിനിമയിൽ എത്തിയ മമ്മൂട്ടി ഇന്ന് ഈ കാണുന്ന മെഗാ സ്റ്റാറായി എത്താൻ ഒരു വലിയ ഒരുപാട് വലിയ കടമ്പകൾ കടന്ന് വന്ന ആളാണ്. തനിക്ക് നിരവധി കൈപ്പേറിയ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായെന്നും മമ്മൂട്ടി ബിബിസി ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ തുറന്ന് പറയുന്ന വീഡിയോ ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, 85-86 കാലഘട്ടം തനിക്ക് അത്ര എളുപ്പമായിരുന്നില്ല.’ എണ്‍പതുകള്‍ കരിയറിലെ മോശം കാലമായിരുന്നു. ഒരു തിരിച്ച് വരവ് ഞാന്‍ പ്രതീക്ഷിച്ചതല്ല. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു എന്നും ‘ മമ്മൂട്ടി മനസ് തുറന്ന് പറയുന്നു. ‘ഒരു നടനെന്ന നിലയില്‍ ആളുകള്‍ എന്നെ തരംതാഴ്ത്തി. പക്ഷേ എനിക്കൊരു പുനര്ജന്മം ഉണ്ടായി. എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് ചാരത്തില്‍ നിന്നുയര്‍ന്നു വന്നതുപോലെ എനിക്ക് ഒരു പുനർജന്മം ഉണ്ടായി. എല്ലാം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടു. എല്ലാം നഷ്ട്ടപെട്ടന്ന് തോന്നിയ സമയത്ത് സിനിമ ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചു’ ഇടറിയ സ്വരത്തില്‍ മമ്മൂട്ടി പറഞ്ഞു.

ഇന്നും ഞാൻ എല്ലാം തികഞ്ഞെന്ന് ഒരിക്കലും പറയില്ല, ‘ഇന്നും ഒരു നടൻ എന്ന നിലയിൽ എന്റെ വളര്‍ച്ച പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യത്തില്‍ ഇപ്പോഴും ഞാനെവിടെയാണ് നില്‍ക്കുന്നത് എന്ന് വിശ്വസിക്കാന്‍ മാനസികമായി ഒട്ടും തയ്യാറെടുത്തിട്ടില്ല. അതുകൊണ്ട് ഞാനൊരു താരമെന്ന നിലയില്‍ പെരുമാറാറില്ല. ഒരു താരമെന്ന് സ്വയം തോന്നാറില്ല. എളിമയും വിനയവുമുള്ള ലാളിത്യമുള്ള ഒരാളാണെന്നു പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുക പോലുമില്ല. അവര്‍ ഇന്നും പറയുന്നത് എനിക്ക് തലക്കനമാണെന്നാണ്. ഞാന്‍ എന്റെ പ്രൊഫഷനോട് വളരെ ആത്മാര്‍ഥതയും പ്രതിബദ്ധതയും പുലര്‍ത്തുന്ന ആളാണ് എന്നും മമ്മൂട്ടി പറയുന്നു.
താങ്കളുടെ വിജയ രഹസ്യം എന്താണെന്ന് അവതാരകൻ ചോദിച്ചപ്പോൾ അങ്ങനെ ഒരു രഹസ്യം ഇല്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. പക്ഷേ ആ പാഷന് എനിക്കുണ്ട്. അഭിനയിക്കാനുള്ള ഒരുതരം തൃഷ്ണ എപ്പോഴും എന്റെ ഉള്ളിലുണ്ട്. അത് മരിക്കരുതെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. അത് എന്നോടൊപ്പമേ മരിക്കുകയുള്ളൂ. വളരെ അത്യാഗ്രഹിയായിട്ടുള്ള മനുഷ്യനാണ് ഞാന്‍. എനിക്ക് കിട്ടുന്ന വേഷങ്ങളോട് അത്യാഗ്രഹമുള്ള നടനാണെന്നും’ മമ്മൂക്ക അഭിമുഖത്തില്‍ പറയുന്നുണ്ട്.
Leave a Reply