
സുലുവേ… ഇച്ചിരി മോര് ഇങ്ങെടുത്തേയെന്ന് പറയാൻ സ്വാതന്ത്ര്യമുള്ള ഒരേ ഒരാൾ അദ്ദേഹമാണ് ! വീഡിയോ വൈറലാകുന്നു ! !
മമ്മൂട്ടി എന്ന മെഗാ സ്റ്റാർ മലയാള സിനിമയുടെ അഭിമാനമാണ്. അദ്ദേഹത്തെ പോലെ നമുക്ക് അദ്ദേഹത്തിന്റെ കുടുബവും ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങൾ എന്നും പ്രേക്ഷകരെ ഏറെ രസിപ്പിക്കാറുണ്ട്. അത്തരത്തിൽ പഴയകാലത്ത് നിരവധി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് സാജൻ. ഇപ്പോഴിതാ മമ്മൂട്ടിയെന്ന നടന്റെ അഭിനയ മികവിനെ സാജൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതൊക്കെ ബുദ്ധിയുള്ള ആളുകൾക്ക് പറഞ്ഞിട്ടുള്ള പണിയായിട്ടാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഒരിക്കൽ എന്നെ എസ് എൻ സ്വാമിയും ഷൺമുഖനും കൂടി ജഗൻ പിക്ചേഴ്സിന് വേണ്ടി ഒരു സിനിമ സംവിധാനം ചെയ്യാൻ വേണ്ടിയാണ് ആദ്യമായി വിളിക്കുന്നത്. അതാണ് ചക്കരയുമ്മ എന്ന ചിത്രം .
ആ ചിത്രത്തിൽ അന്ന് മമ്മൂട്ടി, മധു, സോമൻ, പൂർണിമ ജയറാം, ബേബി ശാലിനി തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ഒരു നവാഗത സംവിധായകനെ സംബന്ധിച്ച് ഇതിലും വലിയ ഭാഗ്യം വേറെയുണ്ടോ. ഞാൻ എന്റെ ജീവിതത്തിൽ അതുല്യ പ്രതിഭയായ മമ്മൂട്ടിയെ വച്ച് പൂർണതൃപ്തിയോടെ സംവിധാനം ചെയ്ത ചിത്രം ‘സ്നേഹമുള്ള സിംഹം’ മാത്രമാണ്. മമ്മൂട്ടി ഒരു മഹാനടനാണ്.

അതുപോലെ അദ്ദേഹവും എസ് എൻ സ്വാമിയും തമ്മിൽ വളരെ വലിയ അടുപ്പമാണ്. സ്വാമിയ്ക്ക് മമ്മൂട്ടിയുടെ വീടുമായി വലിയ അടുപ്പമാണ്. അദ്ദേഹത്തിന്റെ വീട്ടിൽ കയറിച്ചെന്ന് മമ്മൂട്ടിയുടെ ഭാര്യയോട് ‘സുലുവേ ഇച്ചിരി മോരുണ്ടെങ്കിൽ ഇങ്ങെടുത്തോ’, എന്ന് പറയാൻ വേറെ സിനിമാക്കാർക്ക് ആർക്കും കഴിയില്ല, സുൽഫത്തേ.. നീ ഇച്ചിരി മോരൊഴിച്ച് കറിവേപ്പില ഇട്ട് തന്നേയെന്ന് അടുക്കളയിൽ കയറി ചോദിക്കാൻ സ്വാതന്ത്ര്യവും അദ്ദേഹത്തിനേയുള്ളൂ. എന്നും സാജൻ പറയുന്നു.
അതുപോലെ സുലുവിനെ കുറിച്ച് മണിയൻ പിള്ള രാജു പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ശ്രീനിവാസനറെ വിവാഹ സമയത്ത് താലി മാല വാങ്ങാൻ പണം ഇല്ലാതിരുന്ന അദ്ദേഹം മമ്മൂട്ടിയുടെ അടുത്ത് സഹായം ചോദിച്ച് ചെന്നപ്പോൾ അദ്ദേഹം താലിമാല വാങ്ങിച്ചോയെന്ന് പറഞ്ഞ് മൂവായിരം രൂപയെടുത്തു കൊടുത്തു. ഞാന്‍ ആ രംഗത്തിന് സാക്ഷിയായിരുന്നു. ശ്രീനി അതുമായി അവിടെനിന്നും പോയി ശേഷം ഈ വിവരം മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനോട് പറഞ്ഞു. അത് കേട്ടതും സുലു വല്ലാതെ മമ്മൂട്ടിയെ വഴക്കുപറഞ്ഞു.
അദ്ദേഹത്തെ പോലെയൊരാൾ നിങ്ങളോട് താലിമാല വാങ്ങാന്‍ പണം കടം ചോദിച്ചപ്പോള്‍ മൂവായിരം രൂപയാണോ കൊടുക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു വഴക്ക്. പതിനായിരം രൂപയെങ്കിലും കൊടുക്കണമായിരുന്നുവെന്ന് സുല്‍ഫത്ത് പറഞ്ഞു. മമ്മൂട്ടിയേക്കാൾ വലിയ മനസാണ് സുൽഫത്തിന്. ലോകത്തിൽ തന്നെ ഭാര്യമാരില്‍ ഏറ്റവും നല്ല അഞ്ചുപേരെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തായിരിക്കും മെന്നും മണിയൻ പിള്ള രാജു പറഞ്ഞു.
Leave a Reply