
60 വയസുള്ള ടോം ക്രൂയിസിനെ ചിത്രത്തിനെ പുകഴ്ത്തിയ പേജിൽ മമ്മൂട്ടി ചിത്രവുമായി മലയാളികളുടെ ആറാട്ട് ! സംഭവം വൈറൽ !
മമ്മൂട്ടി എന്ന നടൻ എന്നും നമ്മുടെ സ്വാകാര്യ അഹങ്കാരമാണ്. പ്രായം കൂടുംതോറും സൗന്ദര്യം കൂടി വരുന്നതായിട്ടാണ് മമ്മൂട്ടിയെ കുറിച്ച് ഓരോ മലയാളിക്കും പറയാനുള്ളത്. ഇപ്പോഴിതാ ഒരു മമ്മൂട്ടി വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഏഴുലക്ഷത്തിലേറെ പേർ ലൈക്ക് ചെയ്ത ഒരു ചിത്രത്തിന് താഴെ ഇപ്പോൾ മമ്മൂട്ടി നിറഞ്ഞ് നിൽക്കുകയാണ്. പല രാജ്യങ്ങളിൽ നിന്നുപോലും ഉള്ള മലയാളികൾ ഒന്നടങ്കം മമ്മൂട്ടിയുടെ ചിത്രവുമായി ‘സിനിമ ഇൻ മീമംസ്’ എന്ന പേജിലെ ഒരു പോസ്റ്റിന് ചുവട്ടിൽ ആറാടുകയാണ്. കാരണം വളരെ നിസ്സാരമാണ്. 60 വയസ്സുള്ള ടോം ക്രൂയിസിന്റെ ചിത്രമാണ് പേജിൽ പങ്കുവച്ചിരിക്കുന്നത്. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സൗന്ദര്യവും ശരീരവും നോക്കൂവെന്നാണ്ഈ പോസ്റ്റു കൊണ്ട് അവർ ഉദ്ദേശിച്ചത്.

എന്നാൽ അതിൽ ഏറ്റവും രസകരമായ ഒരു കാര്യം ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട മലയാളികൾ നമ്മുടെ ഏവരുടെയും അഭിമാനം 70 കഴിഞ്ഞ മമ്മൂട്ടിയുടെ നല്ല സ്റ്റൈലൻ ചിത്രങ്ങൾ കമന്റായി പോസ്റ്റ് ചെയ്യാനും ആരംഭിച്ചു. മമ്മൂട്ടിയുടെ മാസ്സ് ചിത്രങ്ങൾ, കൂടാതെ അദ്ദേഹത്തിന്റെ സിനിമാജീവിതം, വ്യക്തിജീവിതം സൗന്ദര്യം, വയസ്സ് വെറും അക്കങ്ങൾ മാത്രമെന്ന് തെളിയിക്കുന്ന സംഭവങ്ങൾ എന്നുവേണ്ട അദ്ദേഹത്തിന്റെ ജീവ ചരിത്രം തന്നെ വിവരിക്കുന്നവരെയും കാണാം. ഇതിനൊപ്പം സ്വന്തം മാതാപിതാക്കളുടെ ചിത്രങ്ങളും ചിലർ പങ്കിടുന്നുണ്ട്. 23,000 കമന്റുകളും 21,000 ഷെയറുകളും ഏഴുലക്ഷത്തിലേറെ ലൈക്കുകളും ഈ പോസ്റ്റ് ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.
Leave a Reply