അഞ്ചു വർഷം മക്കൾ ഇല്ലാതിരുന്ന് കിട്ടിയ ആളാണ്, മകൻ വലിയ ആളായി എന്ന് പറഞ്ഞ് ഞാൻ ഒരിക്കലും അഹങ്കരിച്ചിട്ടില്ല ! ഉമ്മക്ക് ആദരാഞ്ജലികൾ നേർന്ന് മലയാളികൾ !

നമ്മുടെ ഏവരുടെയും പ്രിയങ്കരനായ മമ്മൂക്കയുടെ ഉമ്മയെ ഏവർക്കും വളരെ പരിചിതമാണ്. നിർഭാഗ്യവശാൽ ഫാത്തിമ ഇസ്മായേല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ഇന്ന് പുലര്‍ച്ചെ ഈ ലോകത്തോട് വിടപറഞ്ഞു. 93 വയസായിരുന്നു.  സിനിമ താരങ്ങളെ അടക്കം നിരവധിപേരാണ് ഉമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. ഇപ്പോഴിതാ ഇതിന് മുമ്പ് ഉമ്മ തന്റെ മകനായ  മമ്മൂക്കയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഉമ്മയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് എന്നും അവർ മമ്മൂഞ്ഞാണ്. അഞ്ചു വർഷം മക്കൾ ഇല്ലാതിരുന്ന് കിട്ടിയ ആളാണ്. അതുകൊണ്ട് തന്നെ അവനെ എല്ലാവരും ഒരുപാട് കൊഞ്ചിച്ച് ആണ് വളർത്തിയത്. വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളര്‍ത്തിയത്. ജനിച്ച് എട്ടാം മാസത്തില്‍ തന്നെ മകന്‍ മുലകുടി നിര്‍ത്തിയിരുന്നുവെന്ന് പറയുന്ന ഉമ്മ പാലൊക്കെ അന്നേ കുടിച്ച് തീര്‍ത്തുകാരണമാകാം ഇന്ന് അവന് പാല്‍ച്ചായ വേണ്ട കട്ടന്‍ മാത്രമാണ് കുടിക്കുന്നതെന്നും തമാശയായി പറയുന്നുണ്ട്.

അവന്റെ വാപ്പാക്ക് മകനെ ഒരു ഡോക്ർ ആക്കണമെന്നായിരുന്നു ആഗ്രഹം. അവന്റെ എല്ലാ സിനിമകളും ഇഷ്ടമാണ് എങ്കിലും ഏറ്റവും ഇഷ്ടം തനിയാവർത്തനവും, കാണാമറയത്തുമാണ്. എന്റെ മകൻ വലിയ ആളായി എന്ന് പറഞ്ഞ് ഞാൻ ഒരിക്കലും അഹങ്കരിച്ചിട്ടില്ല. അങ്ങനെ ഒരിക്കലും തോന്നാൻ പാടില്ല. എല്ലാം ദൈവനിശ്ചയം. അങ്ങനെ നടക്കുന്നു. നമ്മള്‍ക്ക് അതിലെന്ത് പങ്ക് എന്നാണ് ഉമ്മ ചോദിക്കുന്നത്.  പക്ഷെ ഇപ്പോൾ ആകെ ഉള്ളൊരു സങ്കടം അവനെ എപ്പോഴും കാണാന്‍ സാധിക്കുന്നില്ലല്ലോ എന്നത് മാത്രമേയുള്ളൂ. ഇപ്പോൾ ഒന്ന് കുത്തിയാണ് ഫോണിൽ കൂടി കാനവല്ലോ.

അതെ സമയം ഇതിന് മുമ്പ് വനിതക്ക് നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂക്ക ഉമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. എന്‍റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്‍റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍, എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. ഉമ്മ ഇപ്പേള്‍ കുറേ ദിവസമായി എന്‍റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയ മകന്‍റെ അടുത്തേയ്ക്ക് പോകണമെന്ന്, ‘എന്നെ അവിടെക്കൊണ്ടാക്ക്’ എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്‍റെ വീട്ടിലേക്ക് പോകും.

എല്ലായിടത്തും പറന്ന് നടന്ന് എല്ലായിടത്തും തന്‍റെ കണ്ണ് എത്തുന്നുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ് ഉമ്മ. ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമില്ല. മറ്റ് മക്കളോടാണ് കൂടുതല്‍ സ്നേഹം, എന്ന് പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും എന്നും അദ്ദേഹം പറയുന്നു..

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *