
മമ്മൂട്ടിയെ കുറിച്ച് അധികമാർക്കും അറിഞ്ഞുകൂടാത്ത ആ അഞ്ചു കാര്യങ്ങൾ ! കയ്യടിച്ച് ആരാധകർ !
മമ്മൂട്ടി, മലയാളത്തിന്റെ മഹാ നടൻ അദ്ദേഹം അന്നും ഇന്നും മലയാള സിനിമയുടെ അഭിമാനമാണ്. അതിരുകളായില്ലാത്ത ഭാഷാ പാടവം. കേരളത്തിലെ ഒരു വിധം എല്ലാ ഭാഷാശൈലിയും മാമൂട്ടിയുടെ കൈകളിൽ ഫാദ്രമാണ്. വടക്കൻ കേരളത്തിന്റെ അറ്റത്തെ തുളുനാടൻ മലയാള ഭാഷ മുതൽ ഇങ്ങേ അറ്റത്തെ തമിഴ് കലർന്ന മലയാളം ഉൾപ്പടെ മമ്മൂട്ടി ഭംഗിയായി കൈകാര്യം ചെയ്തിരുന്നു. കേരളത്തിലെ പതിനാല് ഭാഷകളിലും മമ്മൂട്ടി തൻറെ അഭിനയ മികവ് തുറന്ന് കാട്ടിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഓരോ മലയാളിക്കും അദ്ദേഹം അവരുടെ നാട്ടുകാരനാണ് എന്ന് തോന്നാറുണ്ട്. ഭാഷയുടെ ഇടവഴികളെപോലും ഇത്രയും ഭംഗിയായി കൃത്യമായി അടയാളപ്പെടുത്തിയ മറ്റൊരു നടൻ മലയാള സിനിമയിൽ വേറെ ഉണ്ടാകുമോ എന്നും പോലും സംശയമാണ്. അതിനു ഉദാഹരമാണ് അടിയാളനായ മാടമുതൽ ഭൂ പ്രഭുവാടാ ഭാസ്കര പട്ടേൽ വരെ. ദേശത്തെയും അവിടുത്തെ ഭാഷയെയും അവിടുത്തെ ജീവിതങ്ങളേയും സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ച് വിസ്മയം തീർക്കുന്ന മമ്മൂട്ടിയെ കുറിച്ച് അധികമാർക്കും അറിയാത്ത അഞ്ചു കാര്യങ്ങൾ..

1 … മമ്മൂട്ടിയെ ആദ്യകാലത്ത് കൂടുതൽ പേരും മമ്മൂട്ടി സാർ, മമ്മൂട്ടിക്ക എന്നൊക്കെ വിളിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മേക്കപ്പ്മാൻ ദേവസ്യയാണ്. ദേവസ്യയുടെ മകനാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോർജ്.
2, ആദ്യകാലത്ത് മമ്മൂട്ടി പലപേരുകളിലും സിനിമയിൽ അഭിനയിച്ചിരുന്നു. അതിലൊന്നാണ് സജിൻ. ഷീല നിർമിച്ച ‘സ്ഫോടനം’ എന്ന സിനിമയിൽ ആയിരുന്നു മമ്മൂട്ടിയുടെ പേര് സജിൻ. തുടക്കക്കാരനായതുകൊണ്ട് ഈ പടത്തിൽ മമ്മൂട്ടിക്ക് അവർ ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലിൽ നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു ഈ രംഗത്തിന് വേണ്ടി അദ്ദേഹം ഡ്യൂപ്പ് ഇല്ലാതെ ചാടി. പക്ഷെ അന്ന് മമ്മൂട്ടിക്ക് ഒരു വലിയ പരിക്ക് പറ്റിയിരുന്നു.
3, മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടെയും നമ്പർ ‘369’ ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പർ ലോക്ക് ‘ 369’ ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പർ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് പിന്നീടങ്ങോട്ട് എല്ലാ വണ്ടിക്കും മമ്മൂട്ടി 369 എന്ന നമ്പർ സെലക്ട് ചെയ്തത്.
4, അതുപോലെ നടൻ ശ്രീനിവാസൻ മമ്മൂട്ടിക്ക് വേണ്ടി രണ്ട് ചിത്രങ്ങളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. ഒന്ന് 1980 ൽ വന്ന വിൽക്കാനുണ്ട് സ്വപ്നങ്ങളിലും 1982 ല് വന്ന വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തിലും. ഈ രണ്ടിലും മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ട്.
5, അതുപോലെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത സ്വന്തം ഭാഷയായ മലയാളത്തിൽ അല്ലാതെ ഒരു ചിത്രത്തിൽ അഭിനയിച്ച് ദേശീയ അവാര്ഡ് കിട്ടിയ ഏക നടൻ കൂടിയാണ് മമ്മൂട്ടി. ആ ചിത്രം അംബേദ്കർ ആണ്.
ഇന്നും പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവും മെയ് വഴക്കവുമായി സെറ്റുകയിൽ നിന്നും സെറ്റുകളിലേക്കുള്ള ഓട്ടത്തിലാണ് അദ്ദേഹം, പക്ഷെ കഴിഞ്ഞ ദിവസം മമ്മൂട്ടിക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ഇപ്പോൾ വിശ്രമത്തിലാണ്.
Leave a Reply