
ലോകത്തിലെ എട്ടാമത്തെ മഹാത്ഭുതം മമ്മൂട്ടിയാണെന്ന് ഞാന്‍ പറയും ! അതുനോരു കാരണമുണ്ട് ! തന്റെ അനുഭവം തുറന്ന് പറഞ്ഞ് നടൻ നിസ്താർ !
മലയാള സിനിമയുടെ സ്വന്തം ഇക്ക… നമ്മുടെ മമ്മൂക്ക, പൊതുവെ ഒരു പരുക്കനായി തോന്നുമെങ്കിലും അദ്ദേഹത്തെ അറിയാവുന്ന ഏതൊരാളും എടുത്ത് പറയുന്ന ഒരേ കാര്യം ഇതുപോലെ ഒരാൾ വേറെ ഉണ്ടാകില്ല. അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ തന്നെ ഏവർക്കും നൂറ് നാവാണ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരുപാട് കാര്യണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു മനുഷ്യ സ്നേഹി കൂടിയാണ്, ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മപർവ്വം എന്ന ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം. ചിത്രത്തിന്റെ ടീസറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപിക്കുന്നത്.
ചിത്രത്തെ കുറിച്ചുള്ള ഓരോ വാർത്തകളും വിശേഷങ്ങളും വളരെ ആവേശത്തോടെയാണ് ഏവരും സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ച നടൻ നിസ്താർ സേട്ട് മമ്മൂക്കയെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ”ലോക മഹാത്ഭുതം ഏഴെന്നാണ് ഞാന്‍ പഠിച്ചത്. എന്നാല്‍ എട്ടാമത്തെ മമ്മൂട്ടിയാണെന്ന് ഞാന്‍ പറയും. അങ്ങനെ പറയാൻ ചില കാരണങ്ങൾ ഉണ്ട്. ലോക സിനിമയില്‍ ഇങ്ങനെ ഓരാള് ഉണ്ടാവില്ല.
അദ്ദേഹത്തിന് വേണമെങ്കിൽ സ്വന്തം കാര്യം മാത്രം നോക്കി ഇരിക്കാം…. പക്ഷെ അദ്ദേഹം അങ്ങനെ അല്ല. സെറ്റിലും മറ്റും എല്ലാവരേയും സഹായിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. എല്ലാവരുടെ കാര്യത്തിലും എന്തൊരു ശ്രദ്ധയാണ് അദ്ദേഹത്തിന്. മിക്കവാറും അദ്ദേഹത്തിന് ഭക്ഷണം വീട്ടിൽ നിന്നാണ് കൊണ്ടുവരുന്നത് ഭക്ഷണ കൊണ്ടു വന്നാല്‍ എല്ലാവര്ക്കും പങ്കുവെച്ച് കൊടുക്കും. മറ്റുള്ളവരെ അറിയിച്ച് കൊണ്ട് സഹായിക്കുന്ന വ്യക്തയല്ല അദ്ദേഹം. എല്ലാവര്ക്കും കൊടുക്കുന്ന മനസാണ് മമ്മൂക്കയുടേതെന്നും അഭിമുഖത്തില്‍ പറഞ്ഞു. ഒപ്പം സെറ്റിലെ മമ്മൂട്ടിയ്ക്കൊപ്പമുള്ള അനുഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു.

അതുപോലെ കഴിഞ്ഞ ദിവസം നടൻ രാമു പടിക്കൽ മമ്മൂക്കയെ കുറിച്ച് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരിരുന്നു. നിരവധി സിനിമകളിൽ വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുള്ള നടനാണ് രാമു പടിക്കൽ. മമ്മൂട്ടിയോടൊപ്പം ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അദ്ദേഹത്തിനിന്റെ വാക്കുകൾ ഇങ്ങനെ, വളരട്ടെ ചെറിയ രീതിയിൽ തുടങ്ങിയ മമ്മൂട്ടിയുടെ ജീവിതം അവിടുന്ന് പതുക്കെ വളർന്ന് തുടങ്ങി ഇന്ന് ഇത്രയധികം ഉയരത്തിൽ എത്തിയിട്ടും മമ്മൂക്കയുട ഗ്രാഫ് ഒരു തട്ട് പോലും താഴ്ന്നിട്ടില്ല. ജീവിതത്തിലും കരിയറിലും ഉയർന്ന് തന്നെയാണ് പോകുന്നത്. അദ്ദേഹം വളരെ ഭാഗ്യം ചെയ്ത ആളാണ്. മക്കളുടെ കാര്യത്തിലും കുടുംബപരമായും സോഷ്യൽ സ്റ്റാറ്റസിന്റെ കാര്യത്തിലായാലും മമ്മൂക്ക എപ്പോഴും ഉയർന്ന് തന്നെയാണ് നിൽക്കുന്നത്.
മമ്മൂക്കയുമായി താരതമ്യപ്പെടുത്താവുന്ന ഒരു നടൻ ഇന്നേ വരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ മകനും വളരെ നല്ല നിലയിൽ എത്തി. മമ്മൂക്കയെപ്പോലെ അറിയപ്പെടുന്ന നടനാണ് ഇന്ന് ദുൽഖറും. അതുപോലെ മകളാണെങ്കിലും എല്ലാകൊണ്ടും ഉയർന്ന് നിൽക്കുന്ന ഒരാളാണ്. പണ്ടുള്ളവർ പറയാറുണ്ട് എല്ലാവർക്കും എല്ലാ ഭാഗ്യങ്ങളും ഒരുമിച്ച് കിട്ടില്ലെന്ന്. ഇപ്പോൾ മനസിലായി അതെല്ലാം വെറുതെയാണ് എന്നും രാമു പറയുന്നു.
Leave a Reply