
എന്നും സത്യത്തിന് ഒപ്പം ! ദിലീപെതിരെ മൊഴി കൊടുത്ത് മഞ്ജു വാര്യർ ! നാല് മണിക്കൂര്‍ നീണ്ട മൊഴി എടുക്കലിനൊടുവില് കിട്ടിയിരിക്കുന്നത് നിര്‍ണായക വിവരങ്ങൾ !
ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് ഇപ്പോൾ ദിലീപിന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തലുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോഴിതാ മഞ്ജുവിന്റെ മൊഴി കൂടി രേഖ പെടുത്തിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളില് നടന് ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം ഭാര്യ മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. ഇന്നലെയാണ് മഞ്ജുവിന്റെ മൊഴി എടുത്തത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖകളും ഇതില്‍പ്പെടും.
അതേ സമയം ഇപ്പോൾ വീണ്ടും കേസിൽ കാവുയുടെ സാനിധ്യം ശക്തമായി രേഖപ്പെടുത്തുന്ന ശബ്ദരേഖകൾ കൂടി പുറത്ത് വന്നതോടെ, ഈ കേസിൽ തുടക്കം മുതൽ പരാമർശിക്കുന്ന മേടം അത് കാവ്യ തന്നെ എന്ന് ഉറപ്പിക്കാവുന്ന തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടരിക്കുന്നത്. അതുകൊണ്ട് തന്നെ നാളെ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചെന്നൈയില്‍ നിന്ന് നാളെ കൊച്ചിയില്‍ കാവ്യ എത്തുമെന്നാണ് സൂചന. ഇതിനിടയിലാണ് തെളിവുകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെ ക്രൈംബ്രഞ്ച് ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഘട്ടത്തില്‍ കൂറുമാറാത്ത ചുരുക്കം സാക്ഷികളില്‍ ഒരാളാണ് മഞ്ജു. അന്നും ഇന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും മഞ്ചു വ്യക്തമാക്കി.
അത് കൂടാതെ ഇത് കാവ്യയെ മനപ്പൂർവം കുടുക്കാൻ പഴയ കൂട്ടുകാരികള്‍ നടത്തിയ ഒരു ഗൂഢാലോചനയാണ് പള്‍സര്‍ സുനി നടപ്പാക്കിയതെന്ന വാദവും നിർണായകമാണ്. ഈ സാഹചര്യത്തില്‍ മഞ്ജുവിന്റെ മൊഴിക്ക് വളരെ പ്രാധാന്യമാണ് ഉള്ളത്. മഞ്ജു വാര്യയര്‍ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നതായി ലിബര്‍ട്ടി ബഷീര്‍. ഇക്കാര്യം മഞ്ജു തന്നോട് ക,ര,ഞ്ഞ് പറഞ്ഞതായി ലിബര്‍ട്ടി ബഷീര്‍ തുറന്ന് പറഞ്ഞിരുന്നു.

കൂടാതെ പല നിർണായക വെളിപ്പെടുത്തലുകളൂം ലിബർട്ടി ബഷീര്‍ ഇപ്പോൾ നടത്തിയിരിക്കുകയാണ്. കാവ്യാമാധവന്റെ പ്രേരണ കൊണ്ടാണ് ദിലീപ് ഇതെല്ലാം ചെയ്തത്. ദിലീപ് ഒറ്റയ്ക്ക് തീരുമാനിച്ചല്ല കുറ്റകൃത്യം നടത്തിയത്. പള്‍സര്‍ സുനിയും ദിലീപും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. മുമ്പ് കാവ്യാമാധവനെ അ,റ,സ്റ്റ് ചെയ്യുമെന്ന ഘട്ടമായപ്പോള്‍ ഭരണത്തില്‍ സ്വാധീനമുള്ള കാസര്‍ഗോഡ് ജില്ലയിലെ ഒരു എംപി. ഇടപെട്ട് തടഞ്ഞുവെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം പുറത്തു വന്ന ശബ്ദരേഖകളില് ചിലത് തന്റേതാണെന്ന് നേരത്തെ ദിലീപ് സമ്മതിച്ചിരുന്നു. കൂടാതെ ദിലീപിൻറെ അനിയന്റെയും അളിയന്റെയും പല ഞെട്ടിക്കുന്ന ശബ്ദ രേഖകൾ പുറത്ത് വന്നിരുന്നു, മഞ്ജു ഇവരെ വളരെ അടുത്തറിയാവുന്ന ഒരാളുകൂടി ആയതുകൊണ്ട് ഈ സാഹചര്യത്തിലാണ് മഞ്ജുവില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് അറിയാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. വര്‍ഷങ്ങളോളം പരിചയവും അടപ്പവുമുള്ളവര്‍ ശബ്ദവും കൈയക്ഷവരും തിരിച്ചറിയുന്നത് കേസിന് ബലം നല്‍കുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം.
ഇതിനു മുമ്പ് ദിലീപ് മകളെ മീനാക്ഷിയെ കൊണ്ട് മഞ്ജുവിനെ ഈ മൊഴിയിൽ നിന്നും പിന്തിരിയാൻ ആവിശ്യപെട്ടിരുന്നു. പക്ഷെ താൻ ആർക്കുവേണ്ടിയും കള്ളം പറയില്ല., അറിയാവുന്ന അനുഭവിച്ച, കൃത്യ ബോധ്യമുള്ള കാര്യങ്ങൾ താൻ എവിടെയും തുറന്ന് പറയും എന്ന ഉറച്ച നിലപാടിലാണ് മഞ്ജു വാര്യർ.
Leave a Reply