
എന്റെ മികച്ച പ്രകടനത്തിന് എനിക്ക് ഒരു ബൊക്കെ സമ്മാനമായി കൊടുത്തയച്ചിരുന്നു ! കാണാൻ സാധിക്കുമെന്ന് പോലും ഞാൻ വിചാരിച്ചിരുന്നില്ല ! മഞ്ജു തുറന്ന് പറയുന്നു !
മലയാളികളുടെ അഭിമാന താരമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന് മഞ്ജു വാര്യർ എന്ന അഭിനേത്രി. അത് അവരുടെ സിനിമ രംഗത്തെ ഉയർച്ച കൊണ്ടും അതുപോലെ വ്യക്തിജീവിതത്തിലെ വിജയങ്ങൾ കൊണ്ടും. സിനിമയിലേക്കുള്ള രണ്ടാം വരവ് താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല എന്ന് മഞ്ജു ആവർത്തിക്കുമ്പോഴും അതെല്ലാം വിധിയാണ് എന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അവർ ആവർത്തിക്കുന്നു. തന്റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളോ, തന്റെ മകളുടെ അച്ഛനെ മോശക്കാരനാക്കിയോ അവർ ഇന്ന് ഈ നിമിഷംവരെയും എവിടെയും പറഞ്ഞിട്ടില്ല എന്നത് തന്നെയാണ് മഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വാകാര്യ ജീവിതം സ്വാകാര്യമായി തന്നെ വെക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും, പറയാനും കേൾക്കാനും വിഷമമുള്ള കാര്യങ്ങൾ പറയാതെ തന്നെ ഇരിക്കുന്നതല്ലേ നല്ലത് എന്നാണ് അത്തരം ചോദ്യങ്ങൾക്ക് മഞ്ജു നൽകുന്ന മറുപടി.
അടുപ്പിച്ച് പരാജയ ചിത്രങ്ങൾ ആയിരുന്ന മഞ്ജുവിന് ഇപ്പോൾ തുനിവ്, ആയിഷാ എന്നീ ചിത്രങ്ങളുടെ വിജയം ആശ്വാസമേകുന്നു. ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ശോഭന, ഉർവശി, രേവതി, സുഹാസിനി എന്നീ നടിമാരെല്ലാം എന്റെ മനസിൽ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളാണ്. അതിനാൽ തന്നെ അസൂയ തോന്നേണ്ട ആവശ്യമില്ല. രണ്ടാം വരവിൽ ചെയ്ത എല്ലാ സിനിമകളും ഇഷ്ടപ്പെട്ട് ചെയ്തതാണ്. ഐ സിനിമയുടെ ക്വാളിറ്റി കഴിഞ്ഞെ പ്രതിഫലം നോക്കും. വ്യക്തിപരമായ ചോദ്യങ്ങൾ ഭയന്ന് ഇന്റർവ്യു ഒഴിവാക്കിയിട്ടില്ല. എന്നോട് ആരും വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കാറില്ല. ആ ഒരു സൻമനസ് ആളുകൾ എന്നോട് കാണിക്കാറുണ്ട്..

അതുപോലെ ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്താണ് എനിക്ക് മാധവിക്കുട്ടിയെ കാണാൻ ഒരു അവസരം ലഭിക്കുന്നത്. എന്നെ കാണണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. കാണാൻ സാധിക്കുമെന്ന് പോലും ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേട്ടപ്പോഴെ സന്തോഷത്തോടെ മാധവിക്കുട്ടിയെ കാണാൻ പോയി. കണ്ടതും വളരെ സ്നേഹത്തോടെ വന്ന് ഒരുപാട് നേരം സംസാരിച്ചു. ഊണൊക്കെ കഴിച്ചിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് സിനിമയിലെ പ്രകടനത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ച സമയത്ത് മാധവിക്കുട്ടി ഒരു ബൊക്കെയും നീർമാതളം പൂത്തകാലം എന്ന ബുക്കും സമ്മാനമായി തന്നിരുന്നു.
എല്ലാം മറന്ന് സമാധാനത്തോടെ ഒന്ന് ഉറങ്ങാൽ കഴിയുന്നവരാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ചെയ്തവൻ എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും അല്ലാതെ പണവും പദവിയും സൗന്ദര്യവും ഒന്നും അതിന് പകരമാവില്ല എന്നും മഞ്ജു പറയുന്നു.
Leave a Reply