
എന്നെ വേണ്ട എന്നു പറഞ്ഞവള്‍ ഈ ഭൂമിയില്‍ നല്ല ആളായി അങ്ങനെ ജീവിക്കണ്ട ! നിന്നെ ഞാന്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്ന നിയലപാടായിരുന്നു ദിലീപിന് ! തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !
മഞ്ജുവും ദിലീപും തമ്മിൽ വേര്പിരിയുമ്പോൾ ഇവർക്കിടയിലെ പ്രശ്നങ്ങൾ ഇരുവരും പുറം ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നില്ല, അതും തികച്ചും സ്വാകാര്യമായി സൂക്ഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു ,മഞ്ജുവിന്റെ വാക്കുകൾ. ഇപ്പോഴിതാഇവർക്കിടയിൽ മൂടിവെച്ചിരുന്ന പ്രശ്നങ്ങൾ ഓരോന്നായി പുറം ലോകത്തിന് മുന്നിൽ തുറന്ന് കാട്ടുകയാണ്. ഇപ്പോഴും മഞ്ജു മൗനം ആണെങ്കിലും അവരുടെ വാക്കുകളായി അടുത്തറിയാവുന്നർ ആ സത്യം പുറം ലോകത്തോട് വിളിച്ചുപറയുകയാണ്. ഭാവനയുടെയും മഞ്ജുവിന്റെയും ജീവിതത്തിൽ സംഭവിച്ചത് തുറന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, മഞ്ജുവിനെ പൊളിഞ്ഞും മറഞ്ഞും പലപ്പോഴും പലരും ആക്ഷേപിക്കുമ്പോഴും ഞങ്ങൾ എല്ലാവരും മൗനം പാലിക്കുക ആയിരുന്നു, കാരണം മഞ്ജു അതാണ് ആഗ്രഹിക്കുന്നത്. പക്ഷെ ഇപ്പോൾ എല്ലാം പറയേണ്ട സാഹചര്യം എത്തിയിരിക്കുകയാണ്. മഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ എന്നിവര്‍ക്കെല്ലാം ഈ കാര്യങ്ങള്‍ അറിയാം. അവര്‍ പുറത്ത് പറയാത്തതിന് കാരണം പുറംലോകം ഇത് ചര്‍ച്ച ചെയ്യേണ്ട എന്നുളളത് കൊണ്ടുതന്നെ ആയിരുന്നു.
അന്ന് മഞ്ജുവിന് യമപാലത്തിലേക്ക് നൃത്ത പരിപാടി ശെരിയാക്കി കൊടുത്തു എന്ന കാരണത്താൽ രാത്രി ഒരുമണിക്ക് ദിലീപ് എന്നെ വിളിച്ച് വളരെ മോശമായ ഭാഷയിലാണ് സംസരിച്ചത്. ഇതേ വാക്ക് ദിലീപ് ഭാവനയോടും പറഞ്ഞിട്ടുള്ളതാണ് ആ കുട്ടിയും പറഞ്ഞിരുന്നു. ആ ഒറ്റ രാത്രി കൊണ്ടാണ് ഞാന്‍ ദിലീപിനെ മനസിലാക്കിയത്. മഞ്ജുവിനോടും വളരെ കടുത്ത പക ദിലീപിന് ഉണ്ടായിരുന്നു. എന്നെ വേണ്ട എന്നു പറഞ്ഞവള്‍ ഈ ഭൂമിയില്‍ നല്ല ആളായി വാഴേണ്ട. നീ വളരെ വൃത്തിക്കെട്ടവളാണ്. നിന്നെ ഞാന്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്ന ചിന്തയായിരുന്നു ദിലീപിന്.

അതുകൊണ്ടു തന്നെ സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജു അപകടത്തിൽ പെടുമോ എന്ന ഭയം എനിക്ക് ഉണ്ടായിരിന്നു. അന്നേ കാറില്‍ ഒറ്റക്ക് സഞ്ചരിക്കരുത് എന്ന് ഞാന്‍ മഞ്ജുവിനോട് പറഞ്ഞിരുന്നു. പണം കൊണ്ടും, ആള് ബലം കൊണ്ടും സ്വാധീനമുള്ളയാളായത് കൊണ്ട് അങ്ങനെ സംഭാവിക്കാമായിരുന്നു. ഭാവന ആയിരുന്നില്ല കാവ്യയുടെയും ദിലീപിന്റെയും അവിഹിത ബന്ധത്തെ കുറിച്ച് ആദ്യം മഞ്ജുവിനോട് പറഞ്ഞത്. അത് കാവ്യയുടെ അമ്മ ആയിരുന്നു. കാവ്യയുടെ അമ്മ ഈ ബന്ധം നിര്‍ത്താന്‍ വേണ്ടി ഇടപെടണമെന്ന രീതിയിൽ ആയിരുന്നില്ല മഞ്ജുവിനോട് പറഞ്ഞിരുന്നത്. അങ്ങനെ സിനിമയിലെ പലരും പറഞ്ഞിരുന്നു പക്ഷെ അതിനും മഞ്ജു വിശ്വസിച്ചിരുന്നില്ല.
എന്നാൽ മഞ്ജു നേരിട്ട് ആ മൊബൈല്‍ ചാറ്റ് കണ്ടെത്തിയതോടെയാണ് മഞ്ജു ആ സത്യം ഉൾക്കൊള്ളുന്നത്. ഇതിന്റെ പേരില്‍ അവരുടെ വീട്ടില്‍ ചര്‍ച്ച ഉണ്ടായി. അതിന് ശേഷമാണ് ഭാവന മഞ്ജുവിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദിലീപിന്റെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. ഇനിയെന്ത് എന്ന ആശങ്ക മഞ്ജുവിനുണ്ടായിരുന്നു. തന്റെ ജീവിതം ഇല്ലാതാക്കി എന്നായിരുന്നു ദിലീപിന്റെ വാദം മുഴുവനും എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
Leave a Reply