
എന്ത് വിഷമമുണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് മഞ്ജു നന്നായി അഭിനയിക്കും ! വലിയ മനസുള്ള കുട്ടിയാണ്, അത് ആർക്കും അറിയില്ല ! പി.വി ഗംഗാധരൻ !
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ പദവിയാണ് ഇപ്പോൾ മഞ്ജു വാര്യർ. മികച്ച അഭിനേത്രി എന്നതിലുപരി വളരെ മനോഹരമായ മനസ്സിനുടമായാണ്. പലരും പലപ്പോഴായി അത് പലരും പറഞ്ഞട്ടുണ്ട്. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് നിര്‍മ്മാതാവ് പിവി ഗംഗാധരന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മഞ്ജു വാര്യരുടെ ഹിറ്റ് ചിത്രമായിരുന്ന തൂവല്‍ക്കൊട്ടാരവുമായി ബന്ധപെട്ട അനുഭവമാണ് നിര്‍മ്മാതാവ് പങ്കുവച്ചിരിക്കുന്നത്.
ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നായ തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു അഭിനയിക്കാനെത്തുന്നത് തളിപ്പറമ്പിൽ നിന്നാണ്. അന്ന് അവിടെയാണ് അവര്‍ താമസിക്കുന്നത്. കോഴിക്കോട് വച്ചാണ് സിനിമയെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞു. അത് വളരെ സന്തോഷത്തോടെ അവര്‍ സ്വീകരിച്ചു. പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ അതൊന്നും ഞാന്‍ പറയില്ല, നിങ്ങളുടെ ഇഷ്ടമെന്നായിരുന്നു മഞ്ജു പറഞ്ഞത്. ആദ്യമായിട്ടാണ് ഒരു ആർട്ടിസ്റ് അങ്ങനെ പറയുന്നത്. കേട്ടപ്പോൾ തന്നെ മനസിൽ എന്തോ ഒരു ബഹുമാനം തോണി.

അവർ നല്ലൊരു മനസിന്റെ ഉടമയാണ്, ആളുകളെ സഹായിക്കാനുള്ള മനസ്ഥിതി എല്ലാം ഞാന്‍ ആ കുട്ടിയില്‍ കണ്ടു. ആരും അറിയാതെ പലരെയും സഹായിച്ചിട്ടുള്ള ആള് കൂടിയാണ് മഞ്ജു, അത് വ്യക്തിപരമായി എനിക്ക് അറിയാവുന്ന കാര്യമാണ് അതെന്നും അദ്ദേഹം പറയുന്നു. മഞ്ജു ആദ്യമായിട്ട് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തതും ഈ ചിത്രത്തിലാണ്. അഭിനയത്തിന്റെ കാര്യത്തില്‍ അവരെ കാണുമ്പോൾ മോഹന്‍ലാല്‍ അഭിനയിക്കുന്നതു പോലെയാണ് തോന്നാറുള്ളത്. അഭിനയിച്ച് ജീവിക്കുകയാണ് ചെയ്യുന്നത്. അതാണ് അവരുടെ വിജയവും. മനസില്‍ എന്ത് പ്രശ്നമുണ്ടെങ്കിലും അതെല്ലാം മാറ്റി വച്ചാണ് മഞ്ജു അഭിനയിക്കുന്നത് എന്നും പിവി ഗംഗാധരന്‍ പറഞ്ഞു.
Leave a Reply