നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? അത് വെറുതെ കിട്ടിയതല്ല ! ഇറങ്ങി പൊരുതി നേടിയതാണ്..! മഞ്ജുവിന് നിറഞ്ഞ കൈയ്യടി !

മലയാളികൾക്ക് മഞ്ജു വാര്യർ എന്നും ഏറെ പ്രിയപ്പെട്ടതാണ്, മഞ്ജുവിന്റെ ഓരോ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നാണ്  ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ എമ്പുരാന്റെ ഐമാക്‌സ് ട്രെയിലര്‍ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയില്‍ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോള്‍, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് അവിടത്തെ റെഡ് കാര്‍പെറ്റില്‍ കാണാറുള്ളത്. എന്നാല്‍ മലയാളത്തില്‍ നിന്നും വന്ന ഒരു നാല്‍പ്പത്തിയാറുകാരി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയില്‍ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യര്‍.

ഇപ്പോഴിതാ വേദികളിൽ എല്ലാം മഞ്ജുവിന്റെ ആത്മധൈര്യത്തിനും  വസ്ത്രധാരണത്തിനുമാണ് നിറഞ്ഞ കൈയ്യടി ലഭിക്കുന്നത്, നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യര്‍ എന്ത് ധരിച്ചാലും അതിന് ഒരു പ്രത്യേക ഭംഗിയാണ്. സാരിയില്‍ വന്നാല്‍ തനി നാടന്‍ പെണ്ണ്, ചിലപ്പോഴൊക്കെ സാരിയിലും മാസും സ്റ്റൈലും ആവാന്‍ പറ്റുമെന്ന് മഞ്ജു തെളിയിച്ചു. വെസ്റ്റേണ്‍ വേഷമാണോ, എന്നാല്‍ വെസ്‌റ്റേണ്‍ കള്‍ച്ചര്‍ ഇല്ലാതെ തന്നെ ആ വസ്ത്രത്തിന്റെ സ്‌റ്റൈല്‍ കാത്ത് സൂക്ഷിക്കുന്ന ലുക്ക്. എല്ലാം മഞ്ജുവില്‍ വര്‍ക്കാവും.

മഞ്ജു ജനിച്ചു വീണത് ഒരു സാധാരണ കുടുംബത്തിൽ തന്നെ ആണ്… അവർ ഇന്ന് ഇത്രേം ഉയരത്തിൽ എത്തിയെങ്കിൽ അവരുടെ കഴിവും കഷ്ടപ്പാടും തന്നെ ആണ്….. പിന്നെ അവരെ സപ്പോർട്ട് ചെയ്ത കണക്ക് പറയുമ്പോൾ,മലയാള സിനിമയിലെ ജനപ്രിയ നടനായിരുന്ന വ്യക്തിയുമായി വിവാഹമോചനം നടത്തുകയും പിന്നീട് അതേ മലയാള സിനിമയിൽ പല ഭാഗത്തു നിന്നുള്ള നെഗറ്റീവ് ഇൻഫ്ലുൻസുകളും, ഭീക്ഷണികളും, വെല്ലുവിളികളും തരണം ചെയ്ത് അവിടെ പിടിച്ചുനിൽക്കുക എന്നത് ഒരു പോരാട്ടം തന്നെ ആയിരുന്നു… വമ്പന്മാരുടെ ഭീക്ഷണികൾക്ക് മുമ്പിൽ ഇവരെയും പിന്താങ്ങാൻ ആളുകൾ ഉണ്ടായി എന്നത് ഒരിക്കലും ഇവർ കാണിച്ച confidence,efforts നെ ഒന്നും ഇല്ലാതാകുന്നില്ല….. അഭിനന്ദിക്കേണ്ടതിനെ അഭിനന്ദിക്കുക തന്നെ വേണം എന്നാണ് ഒരു ആരാധിക കമന്റായി കുറിച്ചത്.

വെറും ഒരു പാവം കുടുംബിനി ആയിരുന്ന മഞ്ജുവിന്റെ മാറ്റം അവിശ്വനീയം . ആൻഡ് inspiring അവൾ ഇന്നത്തെ പെണ്ണുങ്ങളുടെ റോൾ model . ജീവിതം ജീവിച്ചു കാണിച്ചവൾ.. എന്നിങ്ങനെ പോകുന്നു കമന്റുകൾ

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *