
മലയാള സിനിമയിൽ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ മാത്രമേ ഉള്ളു അത് ഉർവശിയാണ് ! മറ്റാരെയും അങ്ങനെ തോന്നിയിട്ടില്ല ! മഞ്ജുപിള്ളയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന ഒരു അഭിനേത്രിയാണ് മഞ്ജു പിള്ള. ഒരു സമയത്ത് വളരെ സജീവമായിരുന്ന മഞ്ജു പിള്ള വിവാഹ ജീവിതത്തോടെ കുടുംബം കുട്ടിയുമായി സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ശക്തമായ കഥാപാത്രങ്ങളിൽ കൂടി സിനിമയിൽ സജീവമായി മാറുകയാണ്. അതുപോലെ തന്നെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ആരാണ് മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന്..
ഉർവശി, ശോഭന മഞ്ജു വാര്യർ എന്നിങ്ങനെ ഒരുപാട് പേരുകൾ ആ ലിസ്റ്റിൽ ചർച്ചചെയ്യപ്പെടാറുണ്ട്. ഇവരിൽ മഞ്ജുവും ശോഭനയും നൃത്തം കൊടും ഏവരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാൽ ഉർവശി എന്ന അഭിനേത്രിയെ സംബന്ധിച്ച് അവർ തന്റെ അഭിനയം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള ആളാണ്. ഏത് തരം കഥാപാത്രങ്ങളും ഉർവശിയുടെ കൈകളിൽ ഭദ്രമാണ്. നടിപ്പിൽ രാക്ഷസി എന്നാണ് കമൽ ഹാസൻ ഉർവശിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

ഇന്നും നായികയായി തുടരാൻ അവർക്ക് സാധിച്ചിട്ടുണ്ട് എങ്കിൽ അത്രയും കഴിവുള്ള ഒരു അഭിനേത്രിയാണ് ഉർവശി എന്ന് നമ്മൾ തിരിച്ചറിയണം. എന്നാൽ ഇന്ന് മലയാള സിനിമയിൽ താര മൂല്യത്തിൽ മുന്നിൽ നിൽക്കുന്നത് മഞ്ജു വാര്യർ ആണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതും മഞ്ജു തന്നെയാണ്. എന്നാൽ താൻ ഒരിക്കലും ലേഡി സൂപ്പർ സ്റ്റാർ അല്ലെന്നും ഒരു സാധാരണ നടി ആണെന്നും മഞ്ജു ആവർത്തിക്കുമ്പോൾ അവരെ വീണ്ടും ആ പദവിലേക്ക് കൊണ്ടുവന്ന് എത്തിക്കുന്നത് ആരാധകരാണ്.
Leave a Reply