
എല്ലാവർക്കും കുറവുകൾ ഇല്ലേ ! ഒരുപാട് ഡോക്ടർമാരെ കണ്ടു ! ഒന്നിനും ഫലം ഉണ്ടായില്ല ! എനിക്ക് ആ രോഗമാണ് ! സ്വാന്തനത്തിലെ കണ്ണന്റെ നായിക പറയുന്നു !
ഇന്ന് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് സ്വാന്തനം. വളരെ മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന പരമ്പരയിൽ ഇപ്പോൾ പുതിയ കഥാ മുഹൂർത്തങ്ങളും കഥാ സന്ദർഭങ്ങളും ഉണ്ടായിരിക്കുകയാണ്. അതിൽ ഇപ്പോൾ കണ്ണന്റെ നായികയായി ഒരു പുതുമുഖ നായിക എത്തിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ വളറെ സജീവമായ മഞ്ജുഷയാണ് കണ്ണന്റെ നായിക. എന്നാൽ സീരിയലിൽ മഞ്ജുഷയെ കണ്ടത്തിന് ശേഷം നിരവധി വിമർശനങ്ങളാണ് ലഭിക്കുന്നത്.
കൂടാതെ ആശംസകളും ലഭിക്കുന്നുണ്ട്. വിമർശനം കേൾക്കുന്നത് ശരീരഭാരം കുറഞ്ഞതിന്റെ പേരിലും പൊക്കമില്ലാത്തതിന്റെ പേരിലുമാണ് എന്നാണ് ഇപ്പോൾ മഞ്ജുഷ തുറന്ന് പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘സാന്ത്വനം സീരിയലിലേക്ക് സെലക്ഷനായത് എങ്ങനെയാണെന്ന് ചോദിച്ച് ഒരുപാട് പേര്‍ വന്നിരുന്നു.. സാന്ത്വനത്തിലേക്ക് അവസരം കിട്ടിയതില്‍ ഒത്തിരി സന്തോഷമുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സീരിയലിലേക്കുള്ള അവസരം വന്നതെങ്കിലും ആദ്യമേ ഞാൻ അവരോട് നോ എന്നാണ് പറഞ്ഞത്. കാരണം എല്‍എല്‍ബി അവസാന വര്‍ഷം പഠിക്കുന്നത് കൊണ്ട് പഠനത്തില്‍ വീഴ്ച്ച വരരുത് എന്ന് കരുതിയാണ് സീരിയല്‍ വേണ്ടെന്ന് പറഞ്ഞത്.
സീരിയലിൽ കണ്ണന്റെ നായിക ആയിട്ടാണ് വിളിച്ചത്. അദ്ദേഹം സൈസ് കുറവായത് കൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത്. റീല്‍സ് ചെയ്യുമ്പോള്‍ ഫില്‍റ്റര്‍ ഇട്ടും മറ്റുമൊക്കെയാണ് ചെയ്യുന്നത്. അത് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ വളരെ സൈസ് കുറഞ്ഞ ഒരു കുട്ടിയാണ്. 38 കിലോ ഭാരമേ എനിക്ക് ഉള്ളൂ, പൊക്കമാണെങ്കില്‍ അഞ്ചടി തികച്ച് പൊക്കമില്ല. എപ്പോഴും ഞാന്‍ ഇക്കാര്യം പറയാറുമുണ്ട്. ഒരുപാട് പേര് സന്തോഷം അറിയിച്ച് വിളിച്ചിരുന്നു.

പിന്നെ നെഗറ്റീവ് കമന്റുകളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്, പ്രതികരിക്കാൻ പോകാറില്ല, പിന്നെ അത്തരക്കാരോട് പറയാനുള്ളത്… അതേ, ഞാന്‍ സൈസ് കുറഞ്ഞ ഒരു കുട്ടിയാണ്. വളരെ മെലിഞ്ഞ് ഇരിക്കുന്ന കുട്ടിയാണ്. അതില്‍ ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നു. എനിക്ക് വിശപ്പ് ഇല്ലാത്തതാണ് പ്രശ്‌നം. ഡോക്ടര്‍മാരെ ഒക്കെ കാണിച്ചിരുന്നുവെന്നും അതൊക്കെ ദൈവം തരുന്നതല്ലേ എന്നുമാണ് മഞ്ജുഷ ചോദിക്കുന്നത്.
പക്ഷെ ഈ സീരിയലിന്റെ സംവിധയകാൻ ആദിത്യന്‍ സാര്‍ എന്നെ വിളിച്ച് പറഞ്ഞത് മഞ്ജുഷ നമ്മുക്ക് പെര്‍ഫോമന്‍സ് മാത്രം മതി എന്നാണ്. നിങ്ങളുടെ ഈ സൈസാണ് നമ്മുടെ മെയിന്‍ കാര്യം. രണ്ട് മൂന്ന് കുട്ടികള്‍ വന്നിരുന്നു. പക്ഷേ അവര്‍ക്ക് സൈസ് കൂടിയത് കൊണ്ട് മാറ്റുകയായിരുന്നു. അപ്പോള്‍ എല്ലാവരും മനസിലാക്കേണ്ടത് ഒരുപാട് പൊക്കവും വണ്ണവുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്നെ ഈ സീരിയലിലേക്ക് വിളിക്കില്ലായിരുന്നു എന്നും മഞ്ജുഷ വ്യക്തമാക്കുന്നു.
ഞാൻ പൊതുവെ വിഡിയോകൾ ചെയ്യുമ്പോൾ മേക്കപ്പ് ഇടാറില്ല. നോര്‍മല്‍ ലുക്കാണ്. ഞാന്‍ വെളുത്തിട്ടാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. സീരിയലില്‍ നമ്മുക്ക് മേക്കപ്പ് വേണ്ടെന്ന് പറഞ്ഞാലും അവരത് ചെയ്യും. ഓരോ പ്രൊഫഷനും അതിന്റേതായ രീതികളുണ്ട്. നമ്മുക്ക് പോയി പെട്ടെന്നൊന്നും മാറ്റാനാകില്ല. നെഗറ്റീവ് പറയുന്നവര്‍ക്കും കുറവുകളില്ലേ. ഓരോന്നും ദൈവത്തിന്റെ അനുഗ്രഹമാണ്. നല്ല നല്ല കാര്യങ്ങള്‍ പറയുന്ന കമന്റുകളൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും മഞ്ജുഷ പറയുന്നു.
Leave a Reply