48ാം വയസ്സിൽ മരണം, നൊമ്പരമായി മനോജ് ഭാരതിരാജ ! ഹൃദയം തകർന്ന് ഭാര്യയും മലയാള നടിയുമായ നന്ദന…! വിശ്വസിക്കാനാകാതെ ആരാധകർ

തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്, തമിഴിലെ പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായിരുന്ന മനോജ് ഭാരതിയുടെ വിയോ​ഗ വാർത്ത. 48 വയസ് മാത്രമായിരുന്നു പ്രായം. തമിഴ് സിനിമാ മേഖലയ്ക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരു മരണ വാർത്തയായിരുന്നു മനോജിന്റേത്. പ്രമുഖ താരങ്ങൾ അടക്കം എല്ലാവരും താര കുടുംബത്തിലെ അം​ഗത്തിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ്. ഭാരതി രാജയുടെ ഏക മകനാണ് മനോജ്. 1999ൽ പുറത്തിറങ്ങിയ താജ്മഹൽ എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ് മനോജ് ഭാരതി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

90 സ് തലമുറക്ക് അദ്ദേഹം ഏറെ സുപരിചിതനാണ്, താജ്മഹൽ എന്ന സിനിമയും അതിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. 2002-2006 കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ സജീവമായിരുന്ന നായിക നടി നന്ദനയെയാണ് (അശ്വതി) മനോജ് ഭാരതി വിവാഹം ചെയ്തത്. നന്ദന കോഴിക്കോട് കാരിയാണ്, മലയാളത്തിൽ സ്നേഹിതൻ, സേതുരാമയ്യർ സിബിഐ എന്നീ സിനിമകളിലും നന്ദന അഭിനയിച്ചിരുന്നു. പിന്നീട് സ്വപ്നം കൊണ്ട് തുലാഭാരം, ചതിക്കാത്ത ചന്തു, കല്യാണ കുറിമാനം തുടങ്ങിയ മലയാള സിനിമകളിലും സക്സസ്, എബിസിഡി, സാധുരിയൻ, കല്ലി​ഗ തുടങ്ങിയ തമിഴ് സിനിമകളിലും നന്ദന അഭിനയിച്ചു.

ഇതിൽ സതൂരിയൻ എന്ന സിനിമയിൽ തന്നോടൊപ്പം അഭിനയിച്ച നന്ദനയുമായി അദ്ദേഹം പ്രണയത്തിലാകുകയായിരുന്നു. വളരെ സന്തുഷ്ടമായ കുടുംബ ജീവിതമായിരുന്നു ഇവരുടേത്, രണ്ടു പെണ്മക്കളുണ്ട് ഇവർക്ക്. 2006 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ആഘോഷമായി കേരള സ്റ്റൈലിലായിരുന്നു വിവാഹം നടന്നത്. കാരപ്പറമ്പ് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചായിരുന്നു വിവാഹം. അങ്ങനെ മനോജ് കോഴിക്കോടിന്റെ മരുമകനായി.

വിവാഹത്തോടെ നന്ദന അഭിനയം വിട്ടു, സോഷ്യൽമീഡിയയിലും താരപത്നി സജീവമായിരുന്നില്ല. മനോജിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയാണ് നന്ദനയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. ആർതിക, മതിവന്ദിനി എന്നാണ് മക്കളുടെ പേര്, മാര്‍ച്ച് ഏഴിന് ഹൃദയവാല്‍വിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്നു മനോജ്. കഴിഞ്ഞദിവസം പരിശോധനയ്ക്കുമ്പോഴും പ്രശ്‌നമൊന്നും പറഞ്ഞിരുന്നില്ല. പക്ഷെ ചൊവ്വാഴ്ച വൈകീട്ട് തീരെ അവിചാരിതമായിട്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

മനോജ് കോഴിക്കോട്ടുകാർക്കും വളരെ പ്രിയങ്കരനാണ്, വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും സൗഹൃദം കാട്ടുന്ന പ്രകൃതമായിരുന്നു മനോജിന്റേത്. അതുകൊണ്ട് തന്നെ മനോജിന്റെ വിയോ​ഗ വാർത്ത നന്ദനയുടെ കുടുംബത്തിനും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഞെട്ടലോടെയാണ് മനോജിന്റെ നിര്യാണവാര്‍ത്തയറിഞ്ഞത്. നടൻ സൂര്യ ഉൾപ്പടെ തമിഴിലെ സൂപ്പർ സ്റ്റാറുകൾ ഇവരുടെ വീട്ടിൽ എത്തി വിഷമത്തിൽ പങ്കുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *