വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായി ! പ്രണയ വിവാഹം ആയിരുന്നു അതും 18ാമത്തെ വയസിൽ ! മരിയ പ്രിൻസിന്റെ ജീവിതവിശേഷങ്ങൾ !

മിനിസ്ക്രീൻ രംഗത്ത് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന പരമ്പരയാണ് അമ്മ മകൾ. നടി മിത്ര കുര്യൻ നീണ്ട ഒരിടവേളക്ക് ശേഷം അഭിനയ രംഗത്ത് എത്തി എന്നൊരു പ്രത്യേകത കൂടി ഈ സീരിയലിന് ഉണ്ട്. മിത്രയുടെ മകളായി അഭിനയിക്കുന്നത് നടി മരിയ പ്രിന്‍സ് ആണ്. മരിയ ഇതിനോടകം നിരവധി സീരിയലുകളിലും അതുപോലെ നാടകത്തിലും ആൽബങ്ങളിലും അങ്ങനെ സമൂഹ മാധ്യമത്തിലും വളരെ സജീവമായ ആളാണ് മരിയ. ഇപ്പോഴിതാ മരിയയുടെ ചില വിശേഷങ്ങളാണ് ആരാധകർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടുന്നത്.

ആദ്യം തന്നെ താൻ വിവാഹിതയാണ് എന്ന് കേൾക്കുമ്പോൾ തന്നെ അതികം ആരും വിശ്വസിക്കില്ല എന്നതാണ് ഏറ്റവും വലിയൊരു കാര്യം. എന്റെ സ്വദേശം ഇടുക്കിയാണ്. 8 വര്‍ഷം മുന്‍പായിരുന്നു എന്റെ വിവാഹം. വിവാഹിതയാണെന്ന് ഞാന്‍ പറയുമ്പോള്‍ ആളുകള്‍ക്ക് ഞെട്ടലാണ്. നാടകത്തിലൂടെയായാണ് എന്റെ അഭിനയജീവിതം തുടങ്ങുന്നത്. ഭര്‍ത്താവ് പ്രിന്‍സിനെ പരിചയപ്പെട്ടതും നാടകത്തിലൂടെയായാണ്. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. 18ാമത്തെ വയസിലായിരുന്നു എന്റെ വിവാഹം. അതുകൊണ്ട് എനിക്ക് ഡിഗ്രി പൂര്‍ത്തിയാക്കാനായിട്ടില്ല. ജീവിതത്തെക്കുറിച്ച് ഞാന്‍ പഠിച്ചത് നാടകത്തിലൂടെയാണെന്നും മരിയ പറയുന്നു.

സിനിമകളിൽ ഒക്കെ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപെടാറുണ്ട്. പിന്നെ റീൽസ് ചെയ്യാനാണ് ഇഷ്ടം. ഷോര്‍ട്ട് ഫിലിമുകളും ചെയ്യാറുണ്ട്. സീരിയലുകളില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തുന്നുണ്ടെങ്കിലും ടൈപ്പ് കാസ്റ്റായിപ്പോവുമോ എന്ന ഭയം കാരണം അതൊന്നും സ്വീകരിച്ചിരുന്നില്ല. സീരിയലിലുള്ളവര്‍ക്ക് സിനിമയിലെത്താന്‍ ബുദ്ധിമുട്ടാണെന്ന് കേട്ടിട്ടുണ്ട്. അത്തരത്തിലുള്ള പ്രശ്‌നം നേരിടുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടത് പുതുമുഖങ്ങളെയാണ്. കുടുംബപ്രേക്ഷകര്‍ക്ക് പരിചിതരായവരെ മാറ്റിനിര്‍ത്തുകയാണ് പലരും.

സീരിയലുകൾ ചെയ്യുന്നുണ്ട് എങ്കിലും നാടകത്തിലേക്ക് മടങ്ങി പോകാനാണ് എന്നും ഇഷ്ടം. നമ്മളെ നമുക്ക് തന്നെ ട്രയിന്‍ ചെയ്‌തെടുക്കാനുള്ള അവസരം കൂടിയാണ് നാടകത്തിലൂടെ ലഭിക്കുന്നത്. സദസില്‍ ആദ്യമിരിക്കുന്നയാളും അവസാനം ഉള്ളയാളും കേള്‍ക്കുന്ന തരത്തില്‍ ശബ്ദം കൊടുക്കണം. അതേപോലെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള യാത്രയും മിസ് ചെയ്യുന്നുണ്ട്. യാത്രകളില്‍ തട്ടുകടകളില്‍ എല്ലാവരും ഒന്നിച്ച് കയറുന്നതൊക്കെ രസകരമായ ഓര്‍മ്മകളാണ്. അഭിനയം എനിക്കേറെയിഷ്ടമുള്ള കാര്യമാണ്.

അതുപോലെ അമ്മ മകൾ സീരിയലിൽ ഗര്‍ഭിണിയായി അഭിനയിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എനിക്കങ്ങനെയൊരു എക്‌സ്പീരിയന്‍സില്ലാത്തതിനാല്‍ സെറ്റിലെ പല അമ്മമാരോടും അവരുടെ അനുഭവം ചോദിച്ച് മനസിലാക്കിയിരുന്നു. ഗര്‍ഭിണിയായത് മാത്രമല്ല പ്രസവരംഗം ചിത്രീകരിക്കുന്നതും എനിക്ക് ഏറെ  വെല്ലുവിളിയായിരുന്നു. ശരീരത്തിലെ എല്ലുകളെല്ലാം നുറുങ്ങിപ്പോവുന്ന തരത്തിലുള്ള വേദനയാണ് ആ സമയത്തേതെന്നായിരുന്നു മറ്റു  സ്ത്രീകൾ പറഞ്ഞിരുന്നത്. അങ്ങനെയൊരു വേദന മുഖത്ത് വരുത്താനായി ശ്രമിച്ചിരുന്നു. അങ്ങനെ പ്രസവരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ബ്ലഡ് പ്രഷര്‍ കുറഞ്ഞ് ഞാന്‍ തലകറങ്ങി വീണിരുന്നു. നോര്‍മ്മലായതിന് ശേഷമായാണ് ബാക്കി സീനുകള്‍ എടുത്തതെന്നും മരിയ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *