
നയൻതാരയുടെ ആ മനസിന്റെ നന്മയാണ് അവരുടെ വിജയം ! വീട്ടുജോലിക്കാരിക്ക് വേണ്ടി ചെയ്തത് വലിയ സഹായം ! വിഘ്നേഷിന്റെ അമ്മ പറയുന്നു !
മലയാളികൾക്ക് അഭിമാനമായി മാറിയ അഭിനേത്രിയാണ് നയൻതാര. ഇന്നത്തെ ഏതൊരു യുവ താരവും പറയുന്നത് നയന്‍താരയെപോലെ ആകണം എന്നാണ്. ഒരു സാധാരണ നായികയിൽ നിന്ന് ഇന്ന് ഏറ്റവും വിലപിടിപ്പുള്ള താരമായി ബോളിവുഡിൽ വരെ തിളങ്ങി നിൽക്കുന്ന ആളാണ് നയൻതാര. എന്നാൽ അവരെ അടുത്തറിയുന്നവർ എല്ലാം ഒരേ സ്വരത്തോടെ പറയുന്നത് അവരുടെ മനസിന്റെ നന്മയും അതുപോലെ എളിമയും വിനയവും സ്നഹേവുമെല്ലാമാണ്. ഇന്ന് ഒരു നിർമാതാവ് കൂടിയായ അവർ ഒരു സിനിമക്ക് വാങ്ങുന്നത് പത്ത് കോടിയാണ്.
ഇപ്പോഴിതാ നയനത്താരയെ കുറിച്ച് നടിയുടെ അമ്മായി അമ്മയും വിഘ്നേശ് ശിവന്റെ അമ്മയുമായ മീനാ കുമാരി തന്റെ മരുമകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ വീട്ടില്‍ നാല് പുരുഷന്മാരും നാല് സ്ത്രീകളും അടക്കം എട്ട് പേരാണ് സഹായത്തിനുള്ളത്. ഒരിക്കൽ വീട്ടിൽ സഹായത്തിന് നിൽക്കുന്ന ഒരു സ്ത്രീക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഇത് അറിഞ്ഞ നയൻതാര ഉടൻ തന്നെ ഒരു മടിയും കൂടാതെ കടം തീർക്കാൻ നാല് ലക്ഷം രൂപ നൽകി.

ആരെയും സഹായിക്കാൻ വലിയ മനസുള്ള ആളാണ് നയൻസ്, ഇതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. വീടിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത സ്ത്രീയാണ് അവർ എന്നാണ് നയൻ തന്നോട് പറഞ്ഞത് എന്നും മീന കുമാരി പറയുന്നു. കൂടാതെ നയന്റെ അമ്മ കേരളത്തില്‍ നിന്ന് വന്നപ്പോള്‍ അവര്‍ക്ക് തന്റെ സ്വര്‍ണ്ണ വള സമ്മാനിച്ചിരുന്നു. സമ്പന്നരായ നടിമാർ ഇഷ്ടമുള്ളവര്‍ക്ക് സഹായം ചെയ്യുന്നത് പുതുമയല്ല, എന്നാല്‍ അത് കൊടുക്കാനുളള ഒരു മനസാണ് വേണ്ടത്. അതാണ് നയന്‍താര എന്നും മീന കുമാരി പറഞ്ഞു.
നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹ ശേഷം നയൻ വിഘ്നേഷിന്റെ വീട്ടുകാർക്ക് വിലപിടിപ്പുള്ള ഒരുപാട് സമ്മാനങ്ങൾ നൽകിയിരുന്നു. വിവാഹ ശേഷം വിഘ്നേശിന് 20 കോടിയുടെ ഒരു ആഡംബര വീടാണ് നയൻസ് സമ്മാനമായി നൽകിയത്. ഒപ്പം വിഘ്നേഷിന്റെ സഹോദരിക്ക് 30 പവന്റെ ആഭരണങ്ങളും കൊടുത്തിരുന്നു. കൂടാതെ ചെന്നൈയിൽ 2 ആഡംബര വീടുകൾ, ഹൈദ്രാബാദിൽ 15 കോടിയോളം വിലയുള്ള രണ്ട് ബംഗ്ലാവുകൾ, ബാംഗ്ലൂരിലും കേരളത്തിലും വീടുകൾ, പ്രൈവറ്റ് ജെറ്റ്, പല മോഡലുകളിലുള്ള മുന്തിയ ഇനം കാറുകൾ, അങ്ങനെ പോകുന്നു താരസുന്ദരിയുടെ സമ്പാദ്യ പട്ടിക.
Leave a Reply