
‘എന്നെ ആരും പഠിപ്പിക്കേണ്ട, എന്റെ അച്ഛനെ എനിക്ക് അറിയാം’ ! അച്ഛനുവേണ്ടി ആദ്യമായി പ്രതികരിച്ച് താര പുത്രി മീനാക്ഷി ! പക്ഷെ പിന്നീട് നടന്നത് !!!
മീനാക്ഷി ദിലീപിന് ഇന്ന് ആരാധകർ ഏറെയാണ്. താരങ്ങളേക്കാൽ ഇന്ന് ആരാധകർ കൂടുതൽ അവരുടെ മക്കൾക്കാണ്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് മീനാക്ഷി. ഒരു സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ലെങ്കിലും ഏവരുടെയും പ്രിയങ്കരിയാണ് മീനാക്ഷി. മീനൂട്ടി എന്നാണ് മീനാക്ഷിയയെ ഏവരും വിളിക്കുന്നത്, താര പുത്രീയുടെ വിശേഷങ്ങൾ അറിയാൻ എന്നും ഏവർക്കും വലിയ താല്പര്യമാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് മകൾ മീനാക്ഷി നിന്നത് അച്ഛനോടൊപ്പമാണ്. മകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ അവളുടെ ആവിശ്യത്തെ അംഗീകരിക്കുകയായിരുന്നു മഞ്ജു. ശേഷം മീനാക്ഷി തന്നെയാണ് അച്ഛന്റെ രണ്ടാം വിവാഹത്തിന് മുന്നിൽ നിന്നത്.
തന്റെ അച്ഛനെ രണ്ടാം വിവാഹത്തിന് മകൾ മീനാക്ഷി തന്നെയായിരുന്നു മുന്നിൽ. അതിനുശേഷം കാവ്യയുമായി വളരെ നല്ല അടുപ്പവും സ്നേഹവുമാണ് മീനാക്ഷിക്ക്, അവിടെയും ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ജീവിതമാണ് താരകുടുംബത്തിൽ സംഭവിച്ചത്. സ്വന്തം അമ്മയും മകളും പോലെയാണ് കാവ്യയും മീനാക്ഷിയും, ഇതേ സമയം സ്വന്തം ‘അമ്മ മഞ്ജുവുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെയാണ് ഇപ്പോൾ മീനാക്ഷിക്ക്, അമ്മ മകളെ കുറിച്ചോ മകൾ അമ്മയെ കുറിച്ചോ ഒന്നും സംസാരിക്കാറില്ല, ഇപ്പോൾ മീനാക്ഷിയുടെ ലോകം അനിയത്തി മഹാലക്ഷ്മിയാണ്.

ഇപ്പോഴതാ ദിലീപിന്റെ കുരുക്കുകൾ മുറുകി തുടങ്ങുകയാണ്, നടനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ തന്റെ അച്ഛനുവേണ്ടി ആദ്യമായി മകൾ മീനാക്ഷി പ്രതികരിച്ച് രംഗത്ത് വന്നതാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്, സംഭവം ഇങ്ങനെ, ദിലീപിന്റെ പിറന്നാൾ ദിനം മീനാക്ഷി പങ്കുവച്ച ഒരു പോസ്റ്റാണ് വീണ്ടും വൈറലായി മാറുന്നത്. അധികമാരും കണ്ടിട്ടില്ലാത്ത അച്ഛന്റെയും മകളുടെയും അപൂർവ്വ ചിത്രം ആണ് മകൾ സോഷ്യൽ മീഡിയയിൽ ‘ഹാപ്പി ബർത്ത് ഡേ അച്ഛാ, ഐ ലവ് യൂ’, എന്ന് കുറിച്ചിരുന്നത്. എന്നാൽ ഈ പോസ്റ്റിൽ കഴിഞ്ഞ ദിവസം മുതൽ നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൂടുതലും ദിലീപിനെ വിമർഷിച്ചുകൊണ്ടുള്ള കമന്റുകളാണ് ലഭിക്കുന്നത്. ഇത് അതിരുവിട്ടതോടെ മറുപടി കമന്റുമായി മീനാക്ഷിയും രംഗത്ത് എത്തുകയുണ്ടായി. “എന്റെ അച്ഛനെ എനിക്ക് അറിയാം എന്നെ നീ പഠിപ്പിക്കേണ്ട” എന്നു തുടങ്ങിയ നിരവധി കമന്റുകൾ ആണ് മീനാക്ഷി പങ്കിട്ടത്. എന്നാൽ അതിലും ഏറെ ശ്രദ്ധ്യേമായ മറ്റൊരു കാര്യം മണിക്കൂറുകൾക്കുള്ളിൽ തന്നെ താൻ പ്രതികരിച്ചുകൊണ്ടുള്ള കമന്റുകൾ മീനാക്ഷി തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്നതാണ്.
അതോടെ ഇത് കൂടുതൽ ശ്രദ്ധ നേടുകയാണ് ചെയ്തത്. ഇതോടൊപ്പം മീനാക്ഷിക്ക് നിരവധി ഉപദേശങ്ങളും ആരാധകർ നൽകുക ഉണ്ടായി, ആളുകൾ പലതും പറഞ്ഞേക്കാം. എന്ത് വന്നാലും മോൾ അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കണം. മഞ്ജു അമ്മയ്ക്കും ദിലീപ് അച്ഛനും നീ മാത്രമേ ഉള്ളൂ. നാളെ എന്ത് സംഭവിച്ചാലും മോൾ ഒരിക്കലും അവരെ സങ്കടപെടുത്തരുത് എന്നുള്ള കമന്റുകളും സജീവമാണ്. അതുപോലെ മീനാക്ഷിയുടെ ഓരോ ചിത്രങ്ങളും വളരെ വേഗമാണ് വൈറലായി മാറുന്നത്, അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രം വൈറലായിരിക്കുകയാണ്, ചുവപ്പ് പട്ടുസാരിയിൽ അതിസുന്ദരിയായിട്ടാണ് മീനാക്ഷിയെ കാണാൻ കഴിയുന്നത്. മീനാക്ഷിയും അമ്മയെപ്പോലെ സുന്ദരിയാണ് എന്നാണ് ഏവരും പറയുന്നത്.
Leave a Reply