കുഞ്ഞാറ്റയുടെ സിനിമ അരങ്ങേറ്റത്തിന് ആശംസകളുമായി മീനാക്ഷി ! അച്ഛനും അമ്മയും ഒരുമിച്ച് നിന്ന് കുഞ്ഞാറ്റയുടെ ആഗ്രഹം സാദിച്ചുകൊടുത്തതിൽ സന്തോഷം അറിയിച്ച് ആരാധകരും !

ഇപ്പോഴിതാ ഒരു താര പുത്രികൂടി സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്, ഉർവശി മനോജ് ദമ്പതികളുടെ മകളായ തേജലക്ഷ്മി എന്ന കുഞ്ഞാറ്റ തന്റെ സിനിമ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സുന്ദരിയായവൾ സ്റ്റെല്ല ‘ എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മി (കുഞ്ഞാറ്റ )അരങ്ങേറ്റം കുറിക്കുന്നത്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രം ചെയ്തുകൊണ്ട് ആ ചിത്രത്തിലെ നായിക പദവി കുഞ്ഞാറ്റ മനോഹരമാക്കാൻ പോകുന്നത്. നായക സ്‌ഥാനത്ത് സർജാനോ ഖാലിദ് ആണ്. മലയാളത്തിന്‍റെ മറ്റു ഇഷ്ട താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ആണ് സിനിമയുടെ ചിത്രീകരണം. എറണാകുളം ക്രൗൺ പ്ലാസയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടയിൽ ഏറെ വൈകാരിക നിമിഷങ്ങൾക്ക് കൂടി വേദി സാക്ഷ്യം വഹിച്ചു.

അച്ഛനും അമ്മയും നിയമപരമായി വേർപിരിഞ്ഞെങ്കിലും കുഞ്ഞാറ്റ, രണ്ടുപേരെയും ഒരുപോലെ സ്നേഹിക്കുകയും രണ്ടുപേർക്കൊപ്പംവും നിന്നാണ് കുഞ്ഞാറ്റ വളർന്നത്, ഇപ്പോഴിതാ മകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് അച്ഛനും അമ്മയും ഒന്നായി നിന്നുകൊണ്ടാണ് മകളുടെ കൈപിടിച്ചത്, തന്റെ സിനിമ മോഹം കുഞ്ഞാറ്റ അച്ഛനോട് പറയുകയും, അദ്ദേഹം അതിനുവേണ്ട കാര്യങ്ങൾ ചെയ്ത ശേഷം ഉർവശിയുടെ അനുഗ്രഹവും അനുവാദവും വാങ്ങി വരാൻ മകളെ പറഞ്ഞുവിടുകയും മകളുടെ കാര്യത്തിൽ ഉർവശിയാണ് തീരുമാനിക്കേണ്ടത് എന്നും പറഞ്ഞ മനോജിന്റെ നല്ല മനസിന് നിറഞ്ഞ കൈയ്യടികളാണ് മലയാളികൾ നൽകിയത്.

ഇതിനുമുമ്പും മീനാക്ഷിയെയും കുഞ്ഞാറ്റയെയും താരതമ്യ പെടുത്തി നിരവധി കമന്റുകൾ സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു, അമ്മയെ അകറ്റി മാറ്റി നിർത്തിയിരിക്കുന്ന മീനാക്ഷി അമ്മയെയും അച്ഛനെയും ഒരുപോലെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന കുഞ്ഞാറ്റയെ കണ്ടു പഠിക്കൂ എന്ന രീതിയിൽ ഇപ്പോഴും കമന്റുകൾ വരാറുണ്ട്. അതേസമയം കുഞ്ഞാറ്റയ്ക്ക് സ്വന്തം കൂട്ടുകാരിയാണ് മീനാക്ഷി. മീനാക്ഷി ചെന്നൈയിൽ ആണ് എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയത്. കുഞ്ഞാറ്റ ചെന്നൈയിൽ പോകുമ്പോൾ ഒക്കെയും ഇരുവരും കറങ്ങാൻ പോകുന്ന ചിത്രങ്ങൾ ഒക്കെയും പങ്കിടുക പതിവായിരുന്നു. തന്റെ പ്രിയ കൂട്ടുകാരി സിനിമയിലേക്ക് എൻട്രി നടത്തുമ്പോൾ ആ സ്നേഹം പിന്തുണ ഒക്കെയും മീനാക്ഷി അറിയിക്കുന്നുണ്ട്. കുഞ്ഞാറ്റക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ടാണ് സിനിമയുടെ പോസ്റ്റർ മീനാക്ഷി പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *