
ഈ ലോകത്ത് ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യൻ ! എന്റെ അച്ഛനെ എനിക്കറിയാം ! മറ്റാരും പറഞ്ഞ് തരേണ്ട ആവിശ്യമില്ല ! ദിലീപിന് ആശംസകൾ നേർന്ന് മീനാക്ഷി !
ഇന്ന് ദിലീപിന്റെ 55 മത് ജന്മദിനമാണ്. ആരാധകരും സിനിമ പ്രവർത്തകരും എല്ലാം അദ്ദേഹത്തിന് ആശംസകൾ നേരുന്ന തിരക്കിലാണ്. വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ട് സിനിമയിൽ നിന്നും വിട്ടുനിന്ന ദിലീപ് ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതുപോലെ വളരെ കാലമായി സിനിമകൾ ചെയ്യാതെ ഇരുന്ന് ദിലീപിന്റെ പ്രൊഡക്ഷൻ കമ്പനി ആയ ഗ്രാൻഡ് പ്രൊഡക്ഷന്സും ഇപ്പോൾ ഉണർന്ന് പ്രവർത്തിക്കാൻ തയ്യാറെടുക്കുകയാണ്.
മകൾ മീനാക്ഷി ദിലീപിന് ഇന്ന് ആരാധകർ ഏറെയാണ്. ഒരു സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ലെങ്കിലും ഏവരുടെയും പ്രിയങ്കരിയാണ് മീനാക്ഷി. മീനൂട്ടി എന്നാണ് മീനാക്ഷിയയെ ഏവരും വിളിക്കുന്നത്, താര പുത്രീയുടെ വിശേഷങ്ങൾ അറിയാൻ എന്നും ഏവർക്കും വലിയ താല്പര്യമാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് മകൾ മീനാക്ഷി നിന്നത് അച്ഛനോടൊപ്പമാണ്. മകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ അവളുടെ ആവിശ്യത്തെ അംഗീകരിക്കുകയായിരുന്നു മഞ്ജു. ശേഷം മീനാക്ഷി തന്നെയാണ് അച്ഛന്റെ രണ്ടാം വിവാഹത്തിന് മുന്നിൽ നിന്നത്.

ഇപ്പോഴിതാ തന്റെ അച്ഛന് ജന്മദിനത്തിൽ മീനാക്ഷി പങ്കുവെച്ച ആശംസയാണ് ഏറെ ശ്രദ്ധ നേടുന്നത്. കുഞ്ഞ് മീനാക്ഷിയെ കൈകളിൽ എടുത്ത് ചിരിച്ച് സന്തോഷത്തോടെ നിൽക്കുന്ന ദിലീപിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരായിരം ജന്മദിന ആശംസകൾ എന്നാണ് മീനൂട്ടി കുറിച്ചത്. ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. കാവ്യയുമായി വളരെ നല്ല അടുപ്പവും സ്നേഹവുമാണ് മീനാക്ഷിക്ക്, അവിടെയും ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ജീവിതമാണ് താരകുടുംബത്തിൽ സംഭവിച്ചത്. സ്വന്തം അമ്മയും മകളും പോലെയാണ് കാവ്യയും മീനാക്ഷിയും, ഇതേ സമയം സ്വന്തം ‘അമ്മ മഞ്ജുവുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെയാണ് ഇപ്പോൾ മീനാക്ഷിക്ക്, അമ്മ മകളെ കുറിച്ചോ മകൾ അമ്മയെ കുറിച്ചോ ഒന്നും സംസാരിക്കാറില്ല, ഇപ്പോൾ മീനാക്ഷിയുടെ ലോകം അനിയത്തി മഹാലക്ഷ്മിയാണ്.
അനിയത്തികുട്ടി മഹാലക്ഷ്മിക്കും ചേച്ചി മീനാക്ഷിയാണ് എല്ലാം. അനിയത്തിയെ ചേർത്ത് പിടിച്ച് കാവ്യയും ദിലീപും അടങ്ങുന്ന ഇവരുടെ ഓണ ചിത്രം മലയാളികൾ ഏറ്റെടുത്തിരുന്നു. അതുപോലെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ദിലീപിന് മീനാക്ഷി നൽകുന്ന പിന്തുണ. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മീനാക്ഷി തന്റെ അച്ഛനെ ചേർത്ത് പിടിക്കാറുണ്ട്, അടുത്തിടെ അദ്ദേഹത്തിനെതിരെ മോശം കമന്റ് ഇട്ട ആൾക്ക് മീനാക്ഷി മറുപടി നൽകിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. “എന്റെ അച്ഛനെ എനിക്ക് അറിയാം എന്നെ നീ പഠിപ്പിക്കേണ്ട” എന്നു തുടങ്ങിയ നിരവധി കമന്റുകൾ ആണ് മീനാക്ഷി പങ്കിട്ടത്. ദിലീപും പലപ്പോഴും പറഞ്ഞിരുന്നു മീനാക്ഷി ആണ് തന്റെ ഭാഗ്യവും ഐശ്വര്യവും എന്ന്..
അതുപോലെ തന്നെ രാമലീല എന്ന സുതഃർ ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്രയുടെ ഫസ്റ്റ്ലുക്ക് പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അണ്ടർവേള്ഡ് ഡോൺ ആയാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ തരംഗമായി കഴിഞ്ഞു.
Leave a Reply