
സുരേഷ് ഗോപിയുടെ മകനൊപ്പം മീനാക്ഷിയും ദിലീപും ഗുരുവായൂരിൽ ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !
ഒരു സമയത്ത് മലയാളികൾ ഏറെ ഹൃദയത്തിൽ എത്തിയ താര ജോഡികൾ ആയിരുന്നു ദിലീപും മഞ്ജുവും. ഇവരുടെ മകൾ മീനാക്ഷിയും മലയാളികളുടെ പ്രിയങ്കരിയാണ്. അച്ഛനും അമ്മയും വേര്പിരിഞ്ഞപ്പോൾ മകൾ അച്ഛനൊപ്പം നിൽക്കാനാണ് ആഗ്രഹിച്ചത്. ഒരു സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ലെങ്കിലും ഏവരുടെയും പ്രിയങ്കരിയാണ് മീനാക്ഷി. മീനൂട്ടി എന്നാണ് മീനാക്ഷിയയെ ഏവരും വിളിക്കുന്നത്, താര പുത്രീയുടെ വിശേഷങ്ങൾ അറിയാൻ എന്നും ഏവർക്കും വലിയ താല്പര്യമാണ്.
ഇപ്പോഴിതാ അച്ഛനും മകളും ഏറെ നാളുകൾക്ക് ശേഷം ഒരു പൊതു വേദിയിൽ ഒരുമിച്ച് എത്തിയ സന്തോഷത്തിലാണ് ആരാധകർ. ഇരുവരും ഗുരുവായൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. മീനാക്ഷിയെ പോലെ തന്നെ സിനിമ രംഗത്ത് സജീവമല്ല യെങ്കിലും നിരവധി ആരാധകരുള്ള ആളാണ് സുരേഷ് ഗോപിയുടെ മകൻ മാധവും. ഇടയ്ക്കെല്ലാം അച്ഛനൊപ്പം മാധവും പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്ത സൗഹൃദമുള്ളവരാണ് ദിലീപും സുരേഷ് ഗോപിയും.
ഇപ്പോഴിതാ അതേ സൗഹൃദം മക്കളെയും നിലനിർത്തിപോകുന്നു എന്നാണ് ചിത്രത്തിൽ നിന്ന് വ്യക്തമാക്കുന്നത്. തന്റെ മനോഹരമായ പുതിയ ഫോട്ടോകൾ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതേസമയം ദിലീപിന്റേയും മീനാക്ഷിയുടേയും പുതിയ ഫോട്ടോകൾ വൈറലായതോടെ എല്ലാവരും താരത്തിന്റെ ഭാര്യ കാവ്യയേയും ഇളയമകൾ മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയേയും തിരക്കുന്നുണ്ട്. ദിലീപിനെപ്പോലെ തന്നെ സോഷ്യൽമീഡിയയിൽ സജീവമാണ് മീനാക്ഷിയും.

അച്ഛന്റെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നിന്ന മകളാണ് മീനാക്ഷി, കൂടാതെ തന്റെ അച്ഛനെ രണ്ടാമത് വിവാഹം കഴിപ്പിക്കാനും മുൻകൈ എടുത്തതും മീനാക്ഷി തന്നെ ആയിരുന്നു. കാവ്യയുമായി വളരെ നല്ല അടുപ്പവും സ്നേഹവുമാണ് മീനാക്ഷിക്ക്, അവിടെയും ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ജീവിതമാണ് താരകുടുംബത്തിൽ സംഭവിച്ചത്. സ്വന്തം അമ്മയും മകളും പോലെയാണ് കാവ്യയും മീനാക്ഷിയും, ഇതേ സമയം സ്വന്തം ‘അമ്മ മഞ്ജുവുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെയാണ് ഇപ്പോൾ മീനാക്ഷിക്ക്, അമ്മ മകളെ കുറിച്ചോ മകൾ അമ്മയെ കുറിച്ചോ ഒന്നും സംസാരിക്കാറില്ല, ഇപ്പോൾ മീനാക്ഷിയുടെ ലോകം അനിയത്തി മഹാലക്ഷ്മിയാണ്.
അച്ഛനെതിരെ മോശമായി കമന്റ് ചെയ്ത് ആൾക്ക് മറുപടിയുമായി മീനാക്ഷി എത്തിയതും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ദിലീപിന്റെ പിറന്നാൾ ദിനം മീനാക്ഷി പങ്കുവച്ച പോസ്റ്റിലായിരുന്നു മോശം കമന്റ് ലഭിച്ചത്. “എന്റെ അച്ഛനെ എനിക്ക് അറിയാം എന്നെ നീ പഠിപ്പിക്കേണ്ട” എന്നു തുടങ്ങിയ നിരവധി കമന്റുകൾ ആണ് മീനാക്ഷി പങ്കിട്ടത്. എന്നാൽ അതിലും ഏറെ ശ്രദ്ധ്യേമായ മറ്റൊരു കാര്യം മണിക്കൂറുകൾക്കുള്ളിൽ തന്നെ താൻ പ്രതികരിച്ചുകൊണ്ടുള്ള കമന്റുകൾ മീനാക്ഷി തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇരുപത്തിരണ്ട് വയസുകാരിയായ മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ്.
Leave a Reply