
മഹാലക്ഷ്മിയുടെ ജന്മദിനം ആഘോഷമാക്കി ചേച്ചി മീനാക്ഷി ! എനിക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടവൾ ! ചിത്രങ്ങളുമായി മീനാക്ഷി !
ദിലീപ് കാവ്യാ ദമ്പതികളുടെ മകളാണ് മഹാലക്ഷ്മി. മാമാട്ടി എന്നാണ് വിളിപ്പേര്. ചേച്ചി മീനാക്ഷിയാണ് അനിയത്തിയുടെ ഏറ്റവും പ്രിയപ്പെട്ട ആൾ. മീനാക്ഷിയും ദിലീപും പങ്കുവെക്കുന്ന ചിത്രങ്ങളിൽ നിന്ന് തന്നെ മീനാക്ഷിക്ക് അനിയത്തിയോടുള സ്നേഹം നമുക്ക് മനസിലാക്കാൻ കഴിയും. എപ്പോഴും ചേച്ചിയുടെ ഒക്കത്ത് ഇരുന്നും, മീനാക്ഷി ചേർത്ത് പിടിച്ച് ചുംബിച്ചുമാണ് ചിത്രങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇന്നിതാ മാമാട്ടിയുടെ നാലാം ജന്മദിനമാണ്. പതിവുപോലെ ആദ്യം ആശംസയുമായി എത്തിയത് മീനാക്ഷി തന്നെയാണ്.
അനിയത്തിയെ അമർത്തിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്. ഒരു വയസ് മൂത്തത് എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മീനാക്ഷി കുറിച്ചത്. നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്. നിരവധി ആരാധകരുള്ള താരപുത്രിമാരാണ് മീനാക്ഷിയും മഹാലക്ഷ്മിയും. അടുത്തിടെ തന്റെ മകളെ കുറിച്ച് കാവ്യാ മാധവൻ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

മാ,ന,സികമായി ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് തന്നെയാണ് മുന്നോട്ട് പോകുന്നത്. സത്യം തെളിയുന്ന കാലം വരെ എനിക്ക് ജീവനുണ്ടാവണേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് വേണ്ടി ജീവിക്കണം, അവര്‍ക്ക് വേണ്ടി പോരാടണം എന്നായിരുന്നു ഞാന്‍ തീരുമാനിച്ചത്. കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് താൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ടെന്നും കാവ്യ പറയുന്നു. അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവന് പറയുന്നു.
ഞങ്ങൾക്ക് ഇപ്പോൾ സന്തോഷവും സമാധാനവും എല്ലാം മകളാണ്. എന്റെ പ്രസവ സമയത്തും ഏട്ടൻ ലേബർ റൂമിൽ ഉണ്ടായിരുന്നു. മകളെ കൈയ്യിൽ കിട്ടിയതോടെ അദ്ദേഹം മഹാലക്ഷ്മി എന്ന പേര് വിളിക്കുക ആയിരുന്നു. മക്കളിൽ ആരാണ് ചെറു തെന്ന് എനിക്ക് ഇപ്പോഴും സംശയം ആണെന്നും ദിലീപ് പറയുന്നു. എത്ര ദേഷ്യം വന്നാലും മകളെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ദിലീപേട്ടന് നല്ല വശമുണ്ട്. തനിക്ക് അത് കഴിയില്ല. ദേഷ്യം വന്നാൽ താൻ പുറത്തുകാണിക്കും. ചിലപ്പോൾ കുഞ്ഞ് തല്ലൊക്കെ കൊടുക്കാറുണ്ട്. ദിലീപേട്ടൻ വേണ്ട എന്ന് പറയുന്ന കാര്യങ്ങൾ മകൾ പിന്നെ ചെയ്യാറില്ല.. എന്നാൽ താൻ എത്ര പറഞ്ഞ് പുറകെ നടന്നാലും അത് മകൾ അനുസരിക്കാറില്ല എന്നും കാവ്യാ പറയുന്നുണ്ട്.
Leave a Reply